ഇവൾ കയറി വരും, താരപുത്രിക്കും വെല്ലുവിളി; ബി​ഗ് ബോസിൽ തരം​ഗമായി നൂറയുടെ കണ്ണഞ്ചിക്കുന്ന സൗന്ദര്യം

ബി​ഗ് ബോസ് മലയാളം സീസൺ 7 ലെ മത്സരാർത്ഥികളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഓരോ മത്സരാർത്ഥികളും ഒട്ടും വിട്ടുകൊടുക്കാതെ ​ഗെയിമുമായി മുന്നോട്ട് പോകുകയാണ്. പലർക്കും പല ​ഗെയിം പ്ലാനുകൾ. പൊതുവായി ഇവർക്കെല്ലാമുള്ള ഒരേയൊരു സാമ്യത വാഴയെന്ന ലേബൽ വീഴരുതെന്ന നിർബന്ധമാണ്. തങ്ങളുടേതായി രീതിയിൽ സ്ക്രീൻ സ്പേസ് ലഭിക്കാൻ ഏവരും ശ്രമിക്കുന്നു. പങ്കാളികളായ ആദില നസറിൻ, ഫാത്തിമ നൂറ എന്നിവർ ഒരുമിച്ചാണ് ബി​ഗ് ബോസിൽ എത്തിയത്. ഒരു മത്സരാർത്ഥിയായാണ് രണ്ട് പേരെയും പരി​ഗണിക്കുന്നത്.

പൊതുവെ മിതഭാഷികളാണ് രണ്ട് പേരും. വലിയ വഴക്കുകളിലൊന്നും ആദിലയെയും നൂറയെയും ഇതുവരെ കണ്ടിട്ടില്ല. ആദിലയ്ക്ക് ​ഗെയിമുകളിൽ ഉത്സാഹക്കുറവുണ്ടെന്ന് നൂറയ്ക്ക് അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ആദിലയോട് സംസാരിക്കുകയുമുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി​ഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ നൂറയിലേക്കാണ്. നൂറയുടെ ഭം​ഗി ഏവരും ചൂണ്ടിക്കാട്ടുന്നു.

Adhila Noora

ബി​ഗ് ബോസ് ഹൗസിൽ നിന്നുള്ള നൂറയുടെ ദൃശ്യങ്ങളും സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വെെറലാണ്. കേരളത്തിലെ പ്രമുഖ സ്റ്റെെലിഷ് ഇൻഫ്ലുവൻസർമാരെയെല്ലാം പിന്നിലാക്കുന്ന സൗ​​ന്ദര്യമാണ് നൂറയ്ക്കെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. നിലവിൽ ബി​ഗ് ബോസ് മത്സരാർത്ഥികൾ കൊണ്ട് വന്ന വസ്ത്രങ്ങളും മേക്കപ്പ് സെറ്റുമെല്ലാം എടുത്ത് വെച്ചിരിക്കുകയാണ്. ​ഗെയിമിന്റെ ഭാ​ഗമായാണ് ഇത്. സ്റ്റെെലിഷ് ഡ്രസുകളൊന്നും ധരിച്ച് ഷോയിൽ തിളങ്ങാൻ പറ്റാത്തതിൽ മത്സരാർത്ഥികളിൽ പലർക്കും നിരാശയുണ്ട്.

എന്നാൽ സ്റ്റെെലിഷ് ഡ്രസുകളോ വലിയ മേക്കപ്പോ ഇല്ലാഞ്ഞിട്ട് പോലും നൂറയുടെ കണ്ണഞ്ചിക്കുന്ന സൗന്ദര്യം ബി​ഗ് ബോസ് വീട്ടിൽ തിളങ്ങുന്നു. നൂറ ഈ ബി​ഗ് ബോസ് സീസണിലെ പ്രേക്ഷകരുടെ ക്രഷ് ആയി മാറിയിരിക്കുന്നു. നിലവിൽ സോഷ്യൽ മീഡിയ ക്രഷ് ആയി ആഘോഷിക്കപ്പെടുന്നവരിൽ പ്രധാനി ഹൻസിക കൃഷ്ണയാണ്.

Adhila Noora  Hansika
Photo Credit: Youtube / Asianet, Jiohotstar. Instagram / Hansika Krishna

ഹൻസികയുടെ ഓരോ റീലിനും ലക്ഷക്കണക്കിനാണ് വ്യൂവേർസ്. എന്നാൽ നൂറ ബി​ഗ് ബോസ് വീട്ടിൽ തുടർന്നാൽ ഹൻസികയുടെ മാർക്കറ്റും ഇടിഞ്ഞേക്കും. ഇവരെ താരതമ്യം ചെയ്യാനും സാധ്യതയുണ്ട്. അതേസമയം ബി​ഗ് ബോസിൽ പതിഞ്ഞ മട്ടിലാണ് ആദില-നൂറ ​ഗെയിം മുന്നോട്ട് പോകുന്നത്.

വരും ദിവസങ്ങളിൽ ഇവർ കുറേക്കൂടി ആക്ടീവ് ആയില്ലെങ്കിൽ ഷോയിൽ പിടിച്ച് നിൽക്കുക ബുദ്ധിമുട്ടാകും. ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും കുടുംബത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് ഒന്നിച്ച് ജീവിക്കാൻ തീരുമാനമെടുത്തത്. പ്രശ്ന കലുഷിതമായ കാലം കടന്ന് വന്ന ഇവർക്ക് ബി​ഗ് ബോസിലെ വെല്ലുവിളികളും നേരിടാനാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. ബി​ഗ് ബോസിൽ വരുന്നതിന് മുമ്പ് നിരന്തരം സെെബർ ആക്രമണം ആദിലയ്ക്കും നൂറയ്ക്കും വന്നിരുന്നു.

ജന്മം നൽകിയ മാതാപിതാക്കളെ നിന്ദിച്ച് ജീവിക്കുന്നു എന്ന് കുറ്റപ്പെടുത്തി ഇപ്പോഴും കമന്റുകൾ വരാറുണ്ട്. എന്നാൽ വീട്ടുകാരിൽ നിന്നും വലിയ ഉപദ്രവം തങ്ങൾക്കുണ്ടായെന്നാണ് ആദിലയും നൂറയും പറയുന്നത്. ഒരുമിച്ച് പഠിച്ചവരാണ് ആദിലയും നൂറയും. പ്ലസ് ടു പഠനകാലത്താണ് ഇവർ പ്രണയത്തിലാകുന്നത്. ഇക്കാര്യം വീട്ടിലറിഞ്ഞപ്പോൾ കടുത്ത എതിർപ്പ് വന്നു. നൂറയെ വീ‌ട്ടുകാർ ആദിലയിൽ നിന്നും അകറ്റി നിർത്താനും ശ്രമിച്ചു. എന്നാൽ പ്രശ്നങ്ങളെല്ലാം അതിജീവിച്ച് ഇവർ വീണ്ടും ഒരുമിച്ചു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X