'ഫേക്കല്ലാതെ മറ്റെന്താണ്?, നാഴികയ്ക്ക് നാല്പതുവട്ടം കുക്കിങ്ങ് അറിയില്ലെന്ന് പറയും, ബിരിയാണി വരെ ഉണ്ടാക്കും'
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ അവസാന ലാപ്പിലേക്ക് അടക്കുമ്പോഴാണ് ഗെയിം ഹൗസിൽ ആരംഭിച്ചത് എന്നാണ് ബിബി പ്രേക്ഷകർ പറയുന്നത്. കാരണം പുറത്തായ മത്സരാർത്ഥികൾ റീ എൻട്രികൾ നടത്തിയശേഷം തീർക്കാനുള്ള പഴയതും പുതിയതുമായ കണക്കുകൾ എല്ലാം എടുത്തിട്ട് കൊടുക്കൽ വാങ്ങലുകൾ നടത്തുന്നുണ്ട്. പൊതുവെ ഇതുവരെ കഴിഞ്ഞ ഒരു സീസണിലും റീ എൻട്രിക്കുശേഷം ഇങ്ങനൊരു സാഹചര്യം ഹൗസിലുണ്ടായിട്ടില്ല.
തിരിച്ച് എത്തിയ മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും ഉന്നം വെച്ചത് അനുമോളെയായിരുന്നു. അതിന് കാരണം അനുമോൾ പതിനാറ് ലക്ഷത്തോളം രൂപയ്ക്ക് പിആർ നൽകി എന്നതായിരുന്നു. പിആറുകളുടെ ആക്രമണം ഹൗസിൽ നിന്നും പുറത്തായ എല്ലാ മത്സരാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ താൻ ലക്ഷങ്ങൾ മുടക്കി പിആർ ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് തന്നെയാണ് ചോദ്യം ചെയ്യാൻ വരുന്നവരോട് അനു പ്രതികരിക്കുന്നത്. ഇപ്പോഴിതാ അനുവിന് എതിരെ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയാണ്. അത് മറ്റൊന്നുമല്ല ചാനലുകളായ ചാനലുകളിലെ കുക്കിങ് ഷോകളിൽ പങ്കെടുത്ത് തന്റെ പാചക നൈപുണ്യത്തെ കുറിച്ച് വാചാലയാകുന്ന അനുവിനെ വീഡിയോയിൽ കാണാം.
എന്നാൽ ബിഗ് ബോസിൽ വന്നശേഷം അനു പറഞ്ഞത് തനിക്ക് കുക്കിങ് ഒന്നും അറിയില്ലെന്നാണ്. നടിയുടെ കുടുംബവും അഭിമുഖങ്ങളിൽ അനുവിന് കുക്കിങ് ഒട്ടും അറിയില്ലെന്നും എല്ലാവരും ചെയ്യുന്നത് കണ്ട് ചെറിയൊരു ഊഹം മാത്രമാണ് ഉള്ളത് എന്നാണ് പറഞ്ഞത്. കുക്കിങ് അറിയില്ലാത്ത അനുവാണ് കിച്ചൺ ടീമിൽ കയറാൻ എന്നും വാശിപിടിച്ചിരുന്നത്.
മാത്രമല്ല അനു കിച്ചൺ ഡ്യൂട്ടിയിൽ കയറുന്ന ദിവസങ്ങളിൽ എല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ട് നിരന്തരം വഴക്കുമുണ്ടായിരുന്നു. ഞാൻ വീട്ടിൽ എല്ലാ ഭക്ഷണവും ഉണ്ടാക്കിയിട്ടുണ്ട്. ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. അമ്മയെ ഞാൻ സഹായിക്കുകയും ചെയ്യാറുണ്ട്. വീട്ടിലുള്ളവർക്ക് കഴിക്കാൻ പറ്റുന്നതെല്ലാം ഞാൻ ഉണ്ടാക്കാറുണ്ട്. എന്റെ ഫ്രണ്ട്സിനും ഉണ്ടാക്കി കൊടുക്കാറുണ്ട്.
പൊറോട്ടയും ബിരിയാണിയും വരെ ഉണ്ടാക്കാൻ അറിയാമെന്ന് അനു തന്നെ പഴയ അഭിമുഖങ്ങളിൽ പറയുകയും കുക്ക് ചെയ്ത് കാണിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ അനു ബിഗ് ബോസിൽ കാണിക്കുന്ന പേഴ്സണാലിറ്റി ഫേക്ക് അല്ലാതെ മറ്റെന്താണെന്നാണ് കമന്റുകളും ആളുകൾ പ്രതികരിച്ച് ചോദിക്കുന്നതും. നാഴികയ്ക്ക് നാല്പത് വട്ടം എനിക്ക് കുക്കിങ്ങ് അറിയില്ല എന്നൊക്കെ പറയും.

വീട്ടിൽ കിച്ചണിൽ കയറിയിട്ടില്ല ഹൗസിൽ വന്നശേഷമാണ് ഇതൊക്കെ പഠിച്ചത് എന്ന് പറഞ്ഞതും അനുവാണ്, കണ്ടന്റ് കൊടുക്കാൻ കൃത്യം അറിയാം അനുമോൾക്ക്. സകല സീരിയൽ പ്രേമികളേയും കുപ്പിയിലാക്കി. പിന്നെ പിആർ വക വെളുപ്പിക്കലും, പിആർ പഠിപ്പിച്ച് വിട്ടതൊക്ക അതേപോലെ ചെയുന്നത് ഒരു തെറ്റ് ആണോ? എന്നിങ്ങനെ നീളുന്നു അനുവിനെ വിമർശിച്ച് വന്ന കമന്റുകൾ.
അതേസമയം അനുവിന് ശക്തമായ പിആർ ഉണ്ടെന്ന് തെളിയിക്കുന്ന ചില കാര്യങ്ങൾ കൂടി വീട്ടിൽ എല്ലാവരുടേയും മുന്നിൽ ആദിലയ്ക്ക് വേണ്ടി അക്ബറും നൂറയും എല്ലാം ചേർന്ന് പൊട്ടിച്ചിട്ടുണ്ട്. ആദില എവിക്ഷനിൽ വന്ന സമയത്ത് പിആറിനുള്ള നിർദേശവും കോൺടാക്ട് ചെയ്യാനുള്ള നമ്പറും അനു തനിക്ക് ടിഷ്യുവിൽ എഴുതി തന്നുവെന്നാണ് ആദില വെളിപ്പെടുത്തിയത്.
അക്ബറിനെ വെളുപ്പിക്കാനുള്ള കാര്യങ്ങൾ ഹൗസിൽ നടക്കുന്നുവെന്നും അതിന് എതിരെ പ്രവർത്തിക്കാൻ പറയണമെന്നുമാണ് ആദിലയുടെ ചെവിയിൽ മുമ്പൊരിക്കൽ അനുമോൾ പറഞ്ഞ് ഏൽപ്പിച്ചത്. മാത്രമല്ല അമ്പതിനായിരം മുടക്കി നൂറയ്ക്ക് പിആർ ഏൽപ്പിക്കാനും അനുമോൾ ആദിലയോട് പറഞ്ഞിരുന്നുവത്രെ.


Click it and Unblock the Notifications











