അപ്പാനി ശരത്ത് ഓവറാകുന്നു, ആരോടും വലിയ താൽപര്യമില്ലാതെ രേണു; ബി​ഗ് ബോസിൽ നടക്കുന്നത്

ബി​ഗ് ബോസ് മലയാളം ഏഴാം സീസൺ മുന്നോട്ട് പോകവെ മത്സരാർത്ഥികൾ തമ്മിൽ ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക്. അനുമോളും ജിസേലും തമ്മിൽ ഇന്ന് ചായയുടെ പേരിലാണ് വഴക്കുണ്ടായത്. അനുമോളുടെ ചായ നല്ലതാണെന്ന് ബിൻസി അഭിപ്രായപ്പെട്ടപ്പോൾ എനിക്ക് അനുവിന്റെ ചായ ഇഷ്ടമല്ല, എനിക്കെന്റെ ചായ വേണമെന്ന് ജിസേൽ പറഞ്ഞു. ഇത് അനുമോൾക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ ചായ നല്ലതാണെന്ന് ഇവിടെ എല്ലാവരും പറഞ്ഞെന്ന് അനുമോൾ മറുപടി നൽകി. എന്നോടും അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ജിസേൽ. ഇതിന്റെ പേരിൽ അനുമോളും ജിസേലും തമ്മിൽ വഴക്കായി.

രണ്ട് പേരും ചായ ​സ്റ്റൗവിൽ വെച്ചിട്ടുണ്ട്. ജിസേലിന്റെ ചായ തിളച്ചു, ഓഫ് ചെയ്യൂ എന്ന് അനുമോൾ പറഞ്ഞു. എന്റെ ചായ തിളച്ചില്ലെന്ന് ജിസേൽ. ഇതോടെ അനുമോൾ ​ഗ്യാസ് ഓഫ് ചെയ്തു. ഇതിന്റെ പേരിൽ വഴക്ക് നടന്നു. ഇതിനിടെ അഭിശ്രീ കയറി ഇടപെട്ടു. രണ്ട് പേർക്കും കളിക്കാനുള്ളതല്ല ഇതെന്ന് പറഞ്ഞ് അഭിശ്രീ ബഹളം വെച്ചു. സ്ക്രീൻ സ്പേസിന് വേണ്ടി അഭിശ്രീ മനപ്പൂർവം പ്രശ്നമുണ്ടാക്കുകയാമെന്നും‍ അനാവശ്യമായി ദേഷ്യപ്പെടുന്നെന്നും വിമർശനങ്ങളുണ്ട്.

Appani Sarath  Renu Sudhi

അപ്പാനി ശരത്ത് സമാന വിമർശനം നേരി‌ടുന്ന മറ്റൊരാൾ. അനീഷ് എന്ത് പറഞ്ഞാലും അപ്പാനി ശരത്ത് തിരിച്ച് ദേഷ്യപ്പെടുന്നു. ഇത് പ്രേക്ഷകർക്ക് അലോസരകരമായിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിൽ ഒന്നിലേറെ തവണ അപ്പാനി ശരത്ത് അനീഷിനോട് ദേഷ്യപ്പെട്ടു. അപ്പാനി ശരത്തിന്റെ ദേഷ്യവും ബഹളം വെക്കലും ​നടന് ഷോയിൽ ദോഷം ചെയ്തേക്കുമെന്നാണ് അഭിപ്രായങ്ങൾ.

രേണു സുധിയുടെ പെരുമാറ്റങ്ങളും ചർച്ചയാകുന്നുണ്ട്. ഹൗസിൽ പലരും പരസ്പരം സൗഹൃദത്തിലാകാനും സംസാരിക്കാനുമാെക്കെ തുടങ്ങിയെങ്കിലും രേണു ഇതിലൊന്നും വലിയ താൽപര്യം കാണിക്കുന്നില്ല. അതേസമയം തനിക്കെതിരെ സംസാരിച്ചാൽ ശക്തമായി പ്രതികരിക്കുന്നുമുണ്ട്. ആദിലയും നൂറയും പതിഞ്ഞ മട്ടിലാണ് ഹൗസിൽ മുന്നോട്ട് പോകുന്നത്. ആദില ഉത്സാഹക്കുറവ് കാണിക്കുന്നത് നൂറ ഇരുവരും സംസാരിക്കുന്നതിനിടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ആക്ടീവായി നിൽക്കുന്നവർ പക്ഷെ ചെറിയ കാര്യങ്ങൾ പോലും വഴക്കിടുന്നെന്നും പ്രേക്ഷകർക്ക് അഭിപ്രായങ്ങളുണ്ട്. പ്രത്യേകിച്ചും അനീഷ്, അപ്പാനി ശരത്ത്, അഭിശ്രീ, ഷാനവാസ് തുടങ്ങിയവരുണ്ടാക്കുന്ന വഴക്ക് പ്രേക്ഷകർക്ക് വരും ദിവസങ്ങളിൽ അലോസരകരമായി തോന്നാനും സാധ്യതയുണ്ട്. നിലവിൽ ജിസേൽ, ബിന്നി സെബാസ്റ്റ്യൻ എന്നിവരുടെ ​ഗെയിം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട്. അനുമോൾ വളരെ ഇമോഷണലാകുന്നെന്ന വിമർശനം സോഷ്യൽ മീഡിയയിലുണ്ട്. ബിൻസി, ശെെത്യ തുടങ്ങിയ മത്സരാർത്ഥികൾ വലിയ തോതിൽ ഇതുവരെ ചർച്ചയായിട്ടില്ല.

ഇത്തവണ ബി​ഗ് ബോസിൽ തുടക്കത്തിലേ ഹെെപ്പ് ലഭിച്ച മത്സരാർത്ഥി രേണു സുധിയാണ്. കഴിഞ്ഞ കുറേ നാളുകളായി ഓൺലെെൻ മീഡിയകളിലൂടെ ജനങ്ങൾ നിരന്തരം രേണുവിനെ കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ഈ ജനശ്രദ്ധയാണ് രേണിവിന് ബി​ഗ് ബോസിൽ അവസരം കിട്ടാൻ കാരണമായത്. എന്നാൽ ഓൺലെെൻ മീഡിയകളിൽ കണ്ടത് പോലെ അത്ര ആക്ടീവ് അല്ല ബി​ഗ് ബോസ് വീട്ടിൽ രേണു സുധി. താൻ ഹൗസിൽ ആളുകളെ അടുത്തറിഞ്ഞ് വരുന്നേയുള്ളൂ എന്നാണ് രേണു പറയുന്നത്. രേണുവിന് പിന്തുണ നൽകിക്കൊണ്ട് കുടുംബം ഒപ്പമുണ്ട്. ഭർത്താവ് നടൻ കൊല്ലം സുധി മരിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് രേണു അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. സുധി ചേട്ടന്റെ ആ​ഗ്രഹമായിരുന്നു ബി​ഗ് ബോസ് പ്ലാറ്റ്ഫോമെന്നാണ് രേണു പറയുന്നത്. ബി​ഗ് ബോസിലൂടെ രേണുവിനുള്ള നെ​ഗറ്റീവ് ഇമേജ് മാറാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോൾ തന്നെ രേണുവിന് ജനപിന്തുണ കൂടിയിട്ടുണ്ട്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X