മസ്താനിക്ക് കിട്ടിയതൊന്നും പോരെ, വീണ്ടും വീട്ടുകാരെ പറഞ്ഞു, നിർത്തിപ്പൊരിച്ച് ബിൻസി

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ റീ എൻട്രിയിലെത്തിയ മത്സരാർത്ഥികൾ തമ്മിൽ വഴക്ക്. പുതിയ പ്രൊമോയിൽ ബിൻസിയും മസ്താനിയും തമ്മിലാണ് പ്രശ്നമുണ്ടായത്. ഞാൻ അന്തസോട് കൂടിയാ‌ടീ ഇവിടെ നിന്ന് ഇറങ്ങിപ്പോയതെന്ന് മസ്താനിയോട് ബിൻസി പറയുന്നു. ചാച്ചന്റെ ഓട്ടോയിൽ അല്ലേ ഇറങ്ങിപ്പോയത് എന്നായിരുന്നു മസ്താനിയുടെ മറുപ‌ടി. ബിൻസിയുടെ പിതാവ് ഓട്ടോഡ്രെെവറാണ്. ഇത് കണക്ട് ചെയ്ത് ബിൻസിയെ പരിഹസിച്ചതാണ് മസ്താനി.

ഇതോടെ ബിൻസി മസ്താനിയോട് പൊട്ടിത്തെറിച്ചു. ചാച്ചന്റെ ഓട്ടോയ്ക്ക് എന്താടീ കുഴപ്പം എന്ന് ബിൻസി ചോദിച്ചു. ബിൻസി തുടരെ മസ്താനിയോട് ദേഷ്യത്തിൽ സംസാരിച്ചു. നാണമില്ലേടീ നിനക്ക് എന്ന് ബിൻ‌സി പറയുന്നു. മസ്താനി പ്രതികരിക്കുന്നില്ല.

Bincy  Mastani

ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റ് നേരിടേണ്ടി വന്ന മത്സരാർത്ഥി മസ്താനിയാണ്. സ​ഹമത്സരാർത്ഥികളുടെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിക്കൽ, മോശം സംസാരം തുടങ്ങിയവയാണ് ഇതിന് കാരണം. ഏഴാം സീസണിൽ മസ്താനിയുടേത് പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു എവിക്ഷനില്ല. ഫെയർ എവിക്ഷൻ എന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞ എവിക്ഷൻ. കടുത്ത സെെബർ ആക്രമണം കാരണം ലെെം ലെെറ്റിൽ നിന്നും മസ്താനി മാറി നിന്നു.

എന്നാലിപ്പോൾ റി എൻട്രിയിൽ തന്റെ പഴയ സ്വഭാവം തന്നെ മസ്താനി പുറത്തെടുത്തെന്ന് വിമർശനമുണ്ട്. ബിൻസിയുടെ പിതാവിനെ പരിഹസിച്ചത് തെറ്റാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല മസ്താനിയുടെ പഴയ കാലം സംബന്ധിച്ച് വലിയ ആരോപണങ്ങൾ നേരത്തെ വന്നതാണ്. മസ്താനി ഒരു ബുള്ളിയാണെന്നും ഒരിക്കലും അത് മാറാൻ പോകുന്നില്ലെന്നും അഭിപ്രായമുണ്ട്.പറഞ്ഞതും ചെയ്തതുമൊക്കെ എന്താണെന്ന് മസ്താനിക്ക് നല്ല ഓർമയില്ലേ. എന്നോട് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നില്ലേ.

Bincy  Mastani

അതൊക്കെ തിരിച്ച് കിട്ടിയപ്പോൾ എന്ത് തോന്നുന്നു എന്ന് ആർജെ ബിൻസി ചോദിച്ചു. ഇന്റർവ്യൂവിന്റെ കാര്യമാണോ, അതെന്റെ പ്രൊഫഷനാണ്, അതിന് ശേഷം നമ്മൾ സംസാരിച്ചിട്ടുണ്ടല്ലോ എന്ന് മസ്താനി പറഞ്ഞു. എന്നാൽ ബിൻസി വിട്ടില്ല. അന്ന് പറഞ്ഞ കാര്യങ്ങൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. വീ‍ഡിയോ വന്നപ്പോൾ വീണ്ടും പ്രശ്നങ്ങൾ ആവശ്യമില്ലാത്ത രീതിയിൽ പ്രചരിച്ചു.

മസ്താനി ഇവിടെ ഉണ്ടായിരുന്ന സമയത്ത് ഞാനിവിടെ ഉണ്ടായിരുന്നെങ്കിൽ ഇവിടെ വലിയ വഴക്ക് സംഭവിച്ചേനെ. ചിലപ്പോൾ മസ്താനിയെ ഹേറ്റ് ചെയ്തത് പോലെ ആൾക്കാർ എന്നെയും ഹേറ്റ് ചെയ്തേനെയെന്ന് ബിൻസി പറഞ്ഞു. മസ്താനി പ്രശ്നമുണ്ടാക്കാതെ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇത് വഴക്കിൽ കലാശിച്ചു.

ചാച്ചന്റെ ഓട്ടോയ്ക്ക് എന്താണ് കുഴപ്പം. എന്റെ അപ്പൻ എന്നെ ഓട്ടോയിൽ കൊണ്ട് നടന്നാണ് ഇവിടം വരെ ഞാൻ എത്തി നിൽക്കുന്നത്. മസ്താനിക്ക് അങ്ങനെ പറയാൻ ഒരു ചാച്ചൻ ഇല്ലാത്തതിന്റെ കേടാണോ ഇപ്പോൾ ഈ പറഞ്ഞത്. നിന്റെ പാെട്ടിക്കരയുന്ന വീഡിയോ ഉണ്ടായിരുന്നല്ലോ. ആലോചിച്ച് നോക്ക് കയ്യിലിരിപ്പ് എന്തൊക്കെയാണെന്ന്. എന്റെ വായിൽ നല്ല ചെറ്റ വർത്തമാനം വരുന്നുണ്ട്. പക്ഷെ നിന്നെ പോലെ തറയല്ല ഞാൻ എന്നും ബിൻസി പറഞ്ഞു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X