'അനുവിന് ബ്രേക്കപ്പായതാണ്, ലൗ ട്രാക്ക് പിടിക്കുമെന്ന് ഉറപ്പായിരുന്നു'; ഈ അധിക്ഷേപങ്ങൾ കാണുന്നില്ലേ?
ബിഗ് ബോസ് മലയാളം സീസൺ 7 ൽ തലങ്ങും വിലങ്ങും ഗ്രൂപ്പുകളും പരസ്പരം പഴിചാരലും. അനുമോളുടെ സുഹൃത്തായിരുന്ന ശെെത്യ സൗഹൃദം അവസാനിപ്പിച്ചെന്ന് പരസ്യമായി പറഞ്ഞ് കഴിഞ്ഞു. ഇതിനിടെ ജിസേൽ-ആര്യൻ വിഷയത്തിൽ അനുമോൾക്കൊപ്പം നിന്ന പലരും അനുമോൾക്കെതിരെ സംസാരിക്കാൻ തുടങ്ങി. രണ്ട് പക്ഷത്തും നിന്ന് സംസാരിക്കുന്ന ബിന്നിയിപ്പോൾ ബിഗ് ബോസ് ലെെവ് കണ്ട പ്രേക്ഷകരുടെ വിമർശനം നേരിടുകയാണ്.
ജിസേലും ആര്യനും തമ്മിൽ ചുംബിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും ഇത് കുട്ടികളുൾപ്പെടെ കാണുന്ന ഷോയാണെന്നും ബിന്നി ഇന്നലെ വാദിച്ചു. എന്നാൽ ഇന്ന് അനുമോൾക്കെതിരെയാണ് ബിന്നി സംസാരിച്ചത്. അതും അനുമോളുടെ വ്യക്തിപരമായ കാര്യങ്ങൾ എടുത്തിട്ട്. ആര്യനുമായി ലൗ ട്രാക്കിന് അനുമോൾ ശ്രമിച്ചിരുന്നെന്നാണ് ബിന്നിയുടെ വാദം. ആര്യന്റെ മുന്നിൽ വെച്ചാണ് ബിന്നി ഇക്കാര്യം പറഞ്ഞത്.

ഇവനുമായി കണക്ഷൻ ഉണ്ടാക്കുന്നെന്ന് എനിക്ക് തോന്നി. ഞാനിത് മുമ്പേ ആലോചിച്ചിട്ടുണ്ട്. ഇവിടെ വരുമ്പോൾ അവൾ ലൗ ട്രാക്ക് പിടിക്കും ആരെങ്കിലുമുണ്ടെങ്കിൽ. കാരണം അവൾക്ക് കറക്ട് ടെെമിൽ ബ്രേക്കപ്പൊക്കെയായി. 100 ദിവസം നിൽക്കാൻ ലൗ ട്രാക്ക് പിടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇവിടെ വന്ന സമയത്ത് ആര്യൻ ചെറുപ്പമാണെന്നൊക്കെയുള്ള തോന്നലുണ്ട്. എന്നിട്ടും ഒരു ലുക്ക് കൊടുത്തിട്ടുണ്ട്. ഇവൻ തിരിച്ച് കളിയായി കൊടുത്തിട്ടുണ്ട്. ഞങ്ങളൊക്കെ തമാശയാക്കിയിട്ടുണ്ട്. ആ കാര്യം മാത്രമാണ് ഞാൻ ഇന്നലെ പറഞ്ഞത്. എന്നാൽ ഇത് പറഞ്ഞപ്പോൾ അനുമോൾ തന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയാണുണ്ടായതെന്ന് ബിന്നി പറഞ്ഞു.
ബിന്നി നേരത്തെ പല തവണ അനുമോൾക്കെതിരെ സംസാരിച്ചിട്ടുണ്ട്. അനുമോളുടെ ഗ്യാങ്ങിൽ അല്ല ബിന്നി. ആര്യനെ താൻ ലൗ ട്രാക്കിന് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് അനുമോൾ പറയുന്നത്. 23 കാരനാണ് ആര്യൻ. അനുമോളേക്കാൾ വളരെ പ്രായം കുറഞ്ഞയാൾ. ഇക്കാര്യവും അനുമോൾ ചൂണ്ടിക്കാട്ടിയിരുന്നു. അനുമോൾക്കെതിരെ നടക്കുന്ന ഗ്രൂപ്പിസത്തിനെതിരെ പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്.

"ഒന്നോ രണ്ടോ തവണയല്ല അതിനകത്ത് ജിസേൽ ബിന്നി റെന എന്നിവർ അനുമോൾ ആര്യന്റെ പിറകെ നടക്കുകയാണ് ആര്യനെ വളക്കാൻ നോക്കുകയാണ് ഇരുപത്തിമൂന്ന് വയസ്സായ ചെക്കനെ പ്രേമിക്കാൻ നടക്കുന്നവളാണ് എന്നൊക്കെ പറയുന്നത്, അപ്പോൾ അവരെന്തു കൊണ്ട് സദാചാര അമ്മായിമാർ ആയില്ല?ഇതിനുമുമ്പ് അക്ബറും അപ്പാനിയും ചേർന്നിരുന്ന് ഇവൾ സ്റ്റാർ മാജിക്കിൽ ഒരുത്തനെ കൊണ്ട് നടക്കുകയാണ്,ആരെയോ ഊറ്റി ജീവിക്കുകയാണ് ഏതൊക്കെയോ ആണുങ്ങളുടെ കൂടെ നടന്നു എന്ന് വളരെ മോശമായ ഒരു സ്റ്റേറ്റ്മെന്റ് അവിടെ പറഞ്ഞു"
"ഇപ്പോൾ പുരോഗമനം പോസ്റ്റിട്ട് നിറയ്ക്കുന്ന ഒരാളെയും കണ്ടില്ലല്ലോ അന്ന്?അപ്പാനിയും അക്ബറും സദാചാര അമ്മാവന്മാരാണെന്നും പറഞ്ഞു കണ്ടില്ല? അനുമോൾ കാൽ വിരൽ കൊണ്ട് എൻ്റെ കാലിലുരസി എന്നെ വളയ്ക്കാൻ നോക്കിയെന്ന ഭീകര സ്ലട്ട് ഷെയ്‌മിങ് ആരോപണം നടത്തിയ ആര്യനെയും ആരും ഫ്രസ്ട്രേറ്റഡ് ആയ കല്യാണം കഴിക്കാത്തതിന്റെ പ്രശ്നം ഉള്ള ആളായിട്ട് കാണുന്നില്ല!"
"അതൊരു ഭീകര ലൈംഗിക ആരോപണവും ക്യാരക്ടർ അസാസിനേഷനുമാണന്ന് ആരും പറയാത്തത് എന്താണ്? ആര്യന്റെ പിറകെ നടക്കുകയല്ലേ ലൗ ട്രാക്ക് പിടിക്കുകയല്ലേ ആര്യനോട് പ്രേമം അല്ലേ അതുകൊണ്ടുതന്നെ നിനക്ക് എന്നോട് അസൂയല്ലെ എന്ന് ചോദിക്കുന്ന ജിസയിലും സദാചാര അമ്മായി ആവുന്നില്ല? അനു ആര്യനോട് ചിലപ്പോഴൊക്കെ കാണിക്കുന്ന അടുപ്പത്തിന്റെ പേരിലാണ് ഇത് പറയുന്നത് എങ്കിൽ നോൺവെജ് കഴിക്കാത്ത ജിസേൽ എപ്പോൾ ഫുഡ് എടുക്കുമ്പോഴും എക്സ്ട്രാ ചിക്കൻ പീസും മറ്റു ഐറ്റംസും എടുത്ത് ആര്യന്റെ പ്ലേറ്റിലേക്ക് കൊണ്ടിട്ട് കൊടുക്കാറുണ്ട്"
"അപ്പോൾ അതിനെ എന്തുകൊണ്ടാണ് ആളുകൾ പ്രേമം, വളക്കൽ എന്ന് പറയാത്തത്? വിഷം ചീറ്റുന്ന ഡോക്ടർ ബിന്നിയും ചീവീട് പോലെ അലറുന്ന റെനയും ഗുണ്ട അക്ബറും എന്തുകൊണ്ടാണ് ജിസേൽ ആര്യനെ ഇത്പോലെ കെയർ ചെയ്യുമ്പോൾ ആര്യനോട് ജിസേലിനു പ്രേമം എന്ന് പറയാത്തത്? ജിസേൽ ചെയ്യുമ്പോൾ ആണും പെണ്ണും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും അനു ചെയ്യൂമ്പോൾ അതൊരു പ്രണയവും ആയി മാറുന്നതിന്റെ ലോജിക് എന്താണ്? അനു ഒരിക്കലും കള്ളം പറയാൻ പാടില്ല ഒരിക്കലും ആരെയും പറ്റി അപവാദം പറയാൻ പാടില്ല അനു അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്!", ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗമിങ്ങനെ.


Click it and Unblock the Notifications