'പെൺകോന്തൻ നല്ല പേര്, ഞാൻ വീട്ടുജോലി ചെയ്യുന്നത് കണ്ടതുകൊണ്ട് വിളിച്ചതാകും, ഷാനവാസിനെപ്പോലെ തറയാകാൻ വയ്യ'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ കഴിഞ്ഞ ദിവസം വലിയൊരു വഴക്ക് നടന്നിരുന്നു. ബിന്നി സെബാസ്റ്റ്യനും ഷാനവാസും തമ്മിലായിരുന്നു വഴക്ക്. വഴക്കിനിടയിൽ ബിന്നിയുടെ ഭർത്താവ് നൂബിൻ പെൺകോന്തനാണെന്ന് ഷാനവാസ് പറഞ്ഞത് ചർച്ചയായിരുന്നു. പല ആവർത്തി നൂബിനെ ഷാനവാസ് പെൺകോന്തൻ എന്ന് വിളിച്ചിരുന്നു. ബിന്നിയും ശക്തമായി പ്രതികരിച്ചിരുന്നു. ഈ സീസണിൽ സഹമത്സരാർത്ഥികളുടെ കുടുംബാം​ഗങ്ങളെ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചൊരാൾ ഷാനവാസാണ്.

പ്രേക്ഷകരും ഇക്കാര്യത്തിൽ ഷാനവാസിന് എതിരാണ്. ഇപ്പോഴിതാ പെൺകോന്തൻ എന്ന വിളിയിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നൂബിൻ ജോണി. ഷാനവാസിനെപ്പോലെ തറയാകാൻ താൽപര്യമില്ലാത്തതിനാൽ അതേ രീതിയിൽ മറുപടി നൽകുന്നില്ലെന്ന് നൂബിൻ പറയുന്നു. ആദ്യം പ്രതികരിക്കേണ്ടെന്ന് കരുതി. പിന്നെ തോന്നി മറുപടി പറയാമെന്ന്.

Binny Sebastian
Photo Credit: Binny Sebastian / shanavas

പെൺകോന്തൻ എന്ന് എന്നെ ഷാനവാസ് വിളിച്ചതിനെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. ബി​ഗ് ബോസ് ഒരു ​ഗെയിം ഷോയാണെന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്. അതുകൊണ്ടാണ് ഇതുവരെ കേട്ട തെറികളെല്ലാം അതിന്റെ വഴിക്ക് വിട്ടത്. ഞാൻ ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പ് തന്നെ ഷാനവാസ് ഒരിക്കൽ ബിന്നിയുമായുള്ള വഴക്കിനിടെ എന്നെ പെൺകോന്തനെന്ന് വിളിച്ചിരുന്നു. അത് ചോദിക്കണമെന്ന് ഞാൻ അവിടെ ചെന്നപ്പോൾ കരുതിയിരുന്നു.

പക്ഷെ ഞാൻ ചോദിച്ചില്ല. കാരണം അതൊരു ​ഗെയിം ഷോയാണെന്നും ഞാൻ അവിടെ ​ഗസ്റ്റായി പോവുകയാണെന്നുമുള്ള വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു. അവിടെ ഉള്ളവരല്ലേ ​ഗെയിം കളിക്കേണ്ടത്. ഞാൻ ബി​ഗ് ബോസിൽ പോയി മാന്യമായി തന്നെ തിരിച്ച് വന്നുവെന്ന് കരുതുന്നു. അതുപോലെ ഹൗസിൽ നടക്കുന്നതിനേക്കാൾ കൂടുതൽ അടി പുറത്ത് നടക്കുന്നുണ്ട്.

പിആർ വർക്കിന്റെ എക്സ്ട്രീം ലെവലാണ് ഇപ്പോൾ നടക്കുന്നത്. എന്നെ അടക്കം എല്ലാവരേയും പിആറുകൾ ചീത്ത വിളിക്കുന്നുണ്ട്. ഷാനവാസ് എന്നെ പെൺകോന്തനെന്ന് കുറഞ്ഞത് അമ്പത് തവണയെങ്കിലും വിളിച്ച് കാണും. അപ്പോൾ ചിലർ ചോ​​ദിക്കും ബിന്നിയും ഷാനവാസിന്റെ വീട്ടുകാരെ പറഞ്ഞില്ലേയെന്ന്. ഷാനവാസേ നീ നിന്റെ വീട്ടിലുള്ളവരോട് പറയുന്നത് പോലെ ഞങ്ങളോട് പറയരുത് എന്നാണ് ബിന്നി പറഞ്ഞത്. അതിൽ എന്താണ് തെറ്റ്.

എന്തുകൊണ്ടാണ് ഷാനവാസ് എന്നെ പെൺകോന്തനെന്ന് വിളിച്ചുവെന്ന് അറിയില്ല. ചിലപ്പോൾ എന്റെ യുട്യൂബ് ചാനൽ കണ്ട് കാണും. ചെറുപ്പം മുതൽ വീട്ടുജോലിയിൽ മമ്മിയെ സഹായിക്കുന്ന ആളാണ് ഞാൻ. വീട് തൂത്തുവാരും, കുക്കിങ് ചെയ്യും. കല്യാണം കഴിച്ചശേഷം ഞാൻ എന്റെ ഭാര്യയേയും അതുപോലെ തന്നെ സഹായിക്കുന്നു. ബിന്നിയുടെ ലൈഫിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്കും അറിയാവുന്നതല്ലേ. ബിന്നിക്ക് ചില കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് അറിയില്ല.

Binny Sebastian
Photo Credit: Binny Sebastian / shanavas

അതുകൊണ്ട് ഞാൻ എന്നെ കൊണ്ട് കഴിയുമ്പോലെ അവളെ സഹായിക്കും. ഞാനും അവളും ജോലിക്ക് പോകുന്നവരുമാണ്. സീരിയൽ അഭിനയം അത്ര ഈസിയല്ല. നായിക വേഷങ്ങൾ ചെയ്യുന്ന പെൺകുട്ടികളാണെങ്കിൽ സീരിയൽ ഷെഡ്യൂൾ തീരുമ്പോഴേക്കും ക്ഷീണിതയാകും. അതുകൊണ്ട് തന്നെ ഓഫുള്ള ദിവസങ്ങളിൽ ബിന്നിയെ ജോലി ചെയ്യിക്കാതെ പരമാവധി കാര്യങ്ങൾ ഞാൻ തന്നെ ചെയ്യും. അവൾ വിശ്രമിച്ചോട്ടെയെന്ന് കരുതും. ഈ ഒരു കാരണം കൊണ്ടാണോ ഷാനവാസ് എന്നെ പെൺകോന്തനെന്ന് വിളിച്ചതെന്ന് അറിയില്ല.

ഷാനവാസ് അവന്റെ ഭാര്യയേയും അമ്മയേയും അടിമകളെപ്പോലെയാകും കാണുന്നത്. വീട്ടുകാര്യങ്ങൾ നോക്കുന്നുണ്ടാവില്ല. എന്ന് കരുതി എല്ലാവരും അങ്ങനെയാവില്ലല്ലോ. എന്റെ കുടുംബത്തിന് വേണ്ടി ഞാൻ ജോലി ചെയ്യുന്നത് കണ്ടതുകൊണ്ടാണ് പെൺകോന്തനെന്ന് വിളിച്ചതെങ്കിൽ ഞാൻ അത് സന്തോഷപൂർവം സ്വീകരിക്കും.

ഷാനവാസ് അവന്റെ കൾച്ചർ കാണിച്ചു. അവൻ പെൺപിള്ളേരോട് പെരുമാറുന്ന രീതി തന്നെ ശ്രദ്ധിച്ചാൽ മതി. ഷാനവാസിനെപ്പോലെ തറയായി പെരുമാറാൻ എനിക്ക് കഴിയില്ല. ഷാനവാസ് വിളിച്ച പേര് എനിക്ക് ഇഷ്ടായി. ഷാനവാസിനെ കണ്ട് പഠിക്കരുതെന്ന് അവന്റെ കുടുംബത്തോട്‍ ഞാൻ പറയുന്നു. എല്ലാവർക്കും മര്യാദ കൊടുക്കണം. അപ്പന് കൾച്ചറില്ലെന്ന് കരുതി മക്കളും ആ വഴിക്ക് പോവരുതെന്നും നൂബിൻ പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X