വർഷങ്ങളായുള്ള ആത്മബന്ധം, കഠിനാധ്വാനം കണ്ടു, പക്ഷെ സാമ്പത്തിക നില...; അനുമോളെ അടുത്തറിയാവുന്ന ബിനു അടിമാലി

ബി​ഗ് ബോസ് മലയാളം സീസൺ 7 ഫെെനലിലേക്ക് അടുക്കവെ വിജയ സാധ്യത കൂടുതലുള്ളത് അനുമോൾ, അനീഷ് എന്നിവർ. അനുമോൾക്ക് വലിയ ആരാധക വൃന്ദമുണ്ടെങ്കിലും അവസാന ഘട്ടം കാര്യങ്ങൾ മാറി മറിയുമോയെന്നും അനുമോൾക്ക് കപ്പ് ലഭിക്കില്ലേയുമെന്ന ആശങ്ക ആരാധകർക്കുണ്ട്. കടുത്ത പിആർ അനുമോൾക്കുണ്ട്. 16 ലക്ഷം പിആറിന് അനുമോൾ നൽകിയി‌ട്ടുണ്ടെന്നാണ് ആരോപണം. അനുമോൾക്കെതിരെ സംസാരിക്കുന്ന സഹമത്സരാർത്ഥികൾക്കെതിരെ കടുത്ത സെെബർ ആക്രമണം അഴിച്ച് വിടുന്നു.

എന്നാൽ അനുമോളും കുടുംബവും ഈ വാദം അം​ഗീകരിക്കുന്നില്ല. ഇപ്പോഴിതാ അനുമോളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ബിനു അടിമാലി. സ്റ്റാർ മാജിക്ക് എന്ന ഷോയിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണിവർ. അനുമോൾ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണെന്ന് ബിനു അടിമാലി പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിനോടാണ് പരാമർശം.

Anumol

ഏഴ് വർഷത്തോളമായി അടുത്തറിയാവുന്ന ആളാണ് അനുമോൾ. ആൺകുട്ടിയെ പോലെ വീടിന് വേണ്ടി കഷ്ടപ്പെടുന്നയാളാണ്. അവളുടെ വീട് നോക്കുന്നത് അവളാണ്. സ്റ്റാർ മാജിക്കിന്റെ ഫ്ലോറിൽ കിടന്ന് ചിലപ്പോൾ ഉറങ്ങും. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് ബസിൽ കയറി വന്ന് ഫ്ലോറിൽ ഉറങ്ങുന്നതാണ്. ഹാർഡ് വർക്കിന്റെ മഹാസംഭവമാണ്. ഇതൊക്കെ അറിയാവുന്നത് കൊണ്ട് വളരെ നല്ല രീതിയിൽ അവളെ സപ്പോർട്ട് ചെയ്യാറുണ്ട്. പെൺകൊച്ചുങ്ങൾ നിന്നെ കണ്ട് പഠിക്കണമെന്ന് ഞങ്ങൾ പറയാറുണ്ട്.

നമ്മൾ കാണുമ്പോൾ എല്ലാവരും ഭയങ്കര ഡ്രസൊക്കെ ഇട്ട്, ​ഗെറ്റപ്പിലും സെറ്റപ്പിലും നിൽക്കുകയാണ്. ഈ നിൽക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഒരു തേങ്ങലുണ്ട്. നമ്മളെല്ലാവരുടെയും അവസ്ഥ അതൊക്കെ തന്നെയാണ്. ഇപ്പോഴുള്ള പെൺകുട്ടികൾ കണ്ട് പഠിക്കേണ്ട വ്യക്തിത്വമാണ് അനുമോൾ. കാരണം ഹാർഡ് വർക്കങ്ങ് ചെയ്യുകയാണ്. ഞാനൊക്കെ രണ്ട് പ്രോ​ഗ്രാം വന്നാൽ വേണ്ടെന്ന് പറയും.

Binu Adimaly  Anumol

കാരണം നമ്മൾ ആ ഷോയ്ക്ക് കൃത്യമായി എത്തിയില്ലെങ്കിലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. കുറച്ച് റിലാക്സ് ചെയ്യണമെന്ന് അനുമോളോട് പറഞ്ഞിട്ടുണ്ട്. അവളതൊന്നും കേൾക്കില്ല. അവളെപ്പോഴും ഓട്ടം തന്നെയാണ്. അവൾക്ക് നല്ല ലക്ഷ്യബോധമുണ്ട്. അത് നേടുമെന്നാണ് വിശ്വാസമെന്നും ബിനു അടിമാലി പറയുന്നു. റിയൽ ലെെഫിൽ അവൾ പെട്ടെന്ന് കരയുന്ന ആളാണ് അനുമോളെന്നും ബിനു അ‌ടിമാലി പറയുന്നു.
അനുമോൾ പറയുന്നത് പോലെ അത്ര സാമ്പത്തിക നിലയില്ലാത്ത ആളല്ലെന്ന വാദത്തെക്കുറിച്ചും ബിനു അടിമാലി സംസാരിച്ചു.

കഷ്ടപ്പെട്ട് ഓടി നടന്ന അവൾ പെെസയും സമയവും കളഞ്ഞില്ല. പക്ഷെ പേഴ്സണലി അറിയില്ല. ഇത്രയും ആത്മബന്ധമുണ്ടെങ്കിലും ഇപ്പോൾ എത്ര ഫണ്ടുണ്ട് എന്നൊക്കെ ചോദിക്കാൻ പറ്റുമോ. നമ്മളോട് എന്ത് പറയുന്നോ അത് കേൾക്കും. അവൾ പെെസ കൂട്ടി വെക്കുമെന്നും ബിനു അടിമാലി പറയുന്നു.

അനുമോളുടെ പിആർ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നുണ്ട്. അനുമോളുടെ തെറ്റുകൾ മറയ്ക്കാനും മറ്റ് മത്സരാർത്ഥികളെ അധിക്ഷേപിക്കാനും അനുമോളുടെ പിആർ ശ്രമിക്കുന്നെന്ന ആരോപണമുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നട‌ത്തിയ മത്സരാർത്ഥിയാണ് അനുമോൾ. ജിസേൽ, ആര്യൻ, നെവിൻ തുടങ്ങിയവർക്കെതിരെ അനുമോൾ മോശമായി സംസാരിച്ചു. ചെയ്ത തെറ്റുകളിൽ ക്ഷമ പറയാൻ പോലും അനുമോൾ തയ്യാറായില്ല. അതേസമയം തനിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാൽ അത് പ്രശ്നമാക്കാനും പൊട്ടിക്കരഞ്ഞ് കണ്ടന്റാക്കാനും അനുമോൾ മടിക്കാറില്ലെന്നും വിമർശനമുണ്ട്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X