'സ്കൂൾ കാലത്ത് നിരവധി ആൺകുട്ടികളുമായി പ്രണയം, അന്ന് നൂറ ഹെട്രോ സെക്ഷ്വൽ, ഉമ്മയുടെ ലോകം മക്കളായിരുന്നു'

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് കുടുംബപ്രേക്ഷകർക്കിടയിൽ ആദില-നൂറ എന്ന ലെസ്ബിയൻ കപ്പിളും അവരുടെ ജീവിതവും ചർച്ച വിഷയമായി മാറിയത്. തുടക്കത്തിൽ ഒരു വിഭാ​ഗം പ്രേക്ഷകർ ഇരുവർക്കും എതിരെ ഹേറ്റുമായി എത്തിയെങ്കിലും ഇന്ന് അവരുടെ ജീവിതവും സ്നേഹവും എങ്ങനെയാണെന്ന് ഭൂരിഭാ​ഗം പ്രേക്ഷകരും മനസിലാക്കി കഴിഞ്ഞു.

മാത്രമല്ല സ്വന്തം വീട്ടിലെ കുട്ടികൾ എന്ന രീതിയിൽ ഇരുവരേയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. മറ്റ് മത്സരാർത്ഥികളുടെ അമ്മമാരും കുടുംബാം​ഗങ്ങളും ഫാമിലി വീക്കിന്റെ ഭാ​ഗമായി ഹൗസിലേക്ക് എത്തിയപ്പോൾ ഏറ്റവും കൂടുതൽ ചേർത്ത് പിടിച്ചതും ഇരുവരേയുമാണ്. സ്വന്തം സെക്ഷ്വാലിറ്റി തിരിച്ചറിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ ഇരുവരും തുടങ്ങിയിട്ട് മൂന്ന് വർഷത്തിൽ ഏറെയായി.

Noora Adhila
Photo Credit: Noora Adhila / Instagram

ഇരുവരും പ്രണയത്തിലായശേഷം രണ്ടുപേരുടെയും കുടുംബങ്ങൾ ഇരുവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. പ്രണയം അവസാനിപ്പിച്ച് പഴയ രീതിയിൽ തിരികെ വന്നാൽ മാത്രം സ്വീകരിക്കാമെന്ന നിലപാടിലാണ് ഇരുവരുടേയും കുടുംബം. എന്നാൽ‌ ഒന്നിച്ച് ജീവിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ഇരുവരുടേയും തീരുമാനം. ഇപ്പോഴിതാ നൂറയെ കുറിച്ച് താരത്തിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തി അയച്ച മെസേജാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

നൂറയ്ക്ക് എതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തി ഉന്നയിച്ചത്. സ്കൂൾ കാലത്ത് നൂറ ഹെട്രോ സെക്ഷ്വലായിരുന്നുവെന്നും നിരവധി പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും സഹപാഠി പറയുന്നു. മൂപ്പൻസ് വ്ലോ​ഗ്സ് എന്ന യുട്യൂബർ പങ്കിട്ട വീഡിയോയിലാണ് ഈ മെസേജിന്റെ സ്ക്രീൻഷോട്ടുള്ളത്.

നൂറയുടെ മാതാപിതാക്കൾ സാധുക്കളായിരുന്നുവെന്നും പല അഭിമുഖങ്ങളിലും നൂറ കള്ളങ്ങൾ‌ പറഞ്ഞുവെന്നും സഹപാഠി പറയുന്നു. ഞങ്ങൾക്ക് അറിയാവുന്ന കുടുംബമാണ് നൂറയുടേത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് ഒന്നിൽ കൂടുതൽ ആൺക്കുട്ടികളുമായി നൂറയ്ക്ക് പ്രണയമുണ്ടായിരുന്നു. ഒരാളുമായി ബ്രേക്കപ്പായാൽ‌ ഉടൻ മറ്റൊരാളുമായി പ്രണയത്തിലാകും. അന്നൊന്നുമില്ലാത്ത പ്രശ്നങ്ങളാണ് ഇപ്പോൾ.

അന്ന് ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?. മാത്രമല്ല ഇന്റർവ്യൂസിലും വന്നിരുന്ന് കള്ളം പറയുന്നു. പണ്ട് മുതൽ ബോയ്സിനെ കണ്ടാൽ‌‍‍ അട്രാക്ഷൻ തോന്നാറില്ലെന്നാണ് നൂറ പറയുന്നത്. അത് പച്ചക്കള്ളമാണ്. മക്കളായിരുന്നു നൂറയുടെ ഉമ്മയുടെ ലോകം. മക്കൾക്ക് വേണ്ടി നിന്ന ഉമ്മയാണ്.

Noora Adhila
Photo Credit: Noora Adhila / Instagram

മക്കൾ എന്ത് ചെയ്താലും കണ്ണടച്ച് പിന്തുണച്ചിരുന്ന ഉമ്മയായിരുന്നു. ഉപ്പയും പാവം സാധു മനുഷ്യനാണ്. അദ്ദേഹം രാവിലെ എഴുന്നേറ്റ് ഷോപ്പിലേക്ക് പോകും. പാതിരാത്രിയാകും വീട്ടിൽ തിരികെ വരാൻ. അതിനിടയിൽ നൂറ പറയുമ്പോലെ സ്നേഹം പ്രകടിപ്പിക്കാൻ ആ മനുഷ്യന് നേരം കിട്ടിയിരുന്നില്ല. അ​ദ്ദേഹം കുടുംബത്തിന് വേണ്ടി ഓടുകയായിരുന്നു എന്നായിരുന്നു സഹപാഠി അയച്ച മെസേജ്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് നൂറയിൽ ഷോയിൽ നിന്നും പുറത്ത് വന്ന് പ്രതികരിച്ചാൽ മാത്രമെ വ്യക്തമാകൂ.

ആദിലയുമായുള്ള പ്രണയം പരസ്യപ്പെടുത്തിയശേഷം നൂറ ഏറെക്കാലം വീട്ടുതടങ്കലിൽ ആയിരുന്നു. നിയമപരമായി നീങ്ങിയാണ് ആദില നൂറയെ സ്വന്തമാക്കിയത്. ഇരുവരും ഇന്ന് പഠനം പൂർത്തിയാക്കി ജോലി ചെയ്യുകയാണ്. എറണാകുളത്താണ് താമസം. ജോലിയിൽ നിന്നും അവധി എടുത്താണ് ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.

തുടക്കത്തിൽ കപ്പിളായാണ് മത്സരിച്ചതെങ്കിലും ഇപ്പോൾ ഇരുവരും ഇന്റിവിജ്വലൽ മത്സരാർത്ഥികളാണ്. നൂറയ്ക്കാണ് ബി​ഗ് ബോസ് ആരംഭിച്ചശേഷം ആരാധകർ ഏറെയും. ടോപ്പ് ഫൈവിൽ ഇടംപിടിക്കുമെന്ന് പ്രേക്ഷകർക്ക് നൂറയുടെ കാര്യത്തിൽ പ്രതീക്ഷയുണ്ട്. ഫാമിലി വീക്കിൽ തങ്ങളുടെ സഹോദരങ്ങളെങ്കിലും കാണാൻ വരുമെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നു. സഹോദരങ്ങളെ മിസ് ചെയ്യുന്നുവെന്ന് ഇരുവരും പറയാറുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X