'അച്ഛൻ മ​ദ്യപാനി, സ്നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ല, കല്യാണത്തിന് പത്ത് പൈസ തരില്ലെന്ന് അനിയത്തിയോട് പറഞ്ഞു'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് കാണുന്നവരുടെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് ഫാക്ടർ നെവിനാണ്. ഹൗസിൽ ജെനുവിൻ ഫാൻസുള്ള മത്സരാർത്ഥി. നെവിൻ ഇല്ലായിരുന്നുവെങ്കിൽ ഈ സീസൺ ഉപ്പില്ലാത്ത കഞ്ഞിപോലെയാകുമായിരുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. പിആറുള്ള മത്സരാർത്ഥികളുടെ നിലനിൽപ്പിന് വേണ്ടി നെവിനെ ഈ വീക്ക് പിആർ ടീം ഒത്തുചേർന്ന് പുറത്താക്കുമോ എന്ന ടെൻ‌ഷനിലാണ് ബിബി പ്രേക്ഷകർ.

ഫാഷൻ കൊറിയോ​ഗ്രാഫർ, ഇന്റീരിയർ ഡിസൈനർ, ​ഗായകൻ, ഡാൻസർ, ചിത്രകാരൻ തുടങ്ങി നെവിൻ കൈ വെക്കാത്ത മേഖലകൾ കുറവാണ്. ഇപ്പോഴിതാ തന്റെ ജീവിതകഥ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നെവിൻ. കുഞ്ഞുനാൾ മുതൽ മാതാപിതാക്കളിൽ നിന്നും സെപ്പറേറ്റായി ജീവിച്ചതിനാൽ സ്നേഹം അനുഭവിച്ചിട്ടില്ലെന്ന് നെവിൻ പറയുന്നു.

Nevin Bigg Boss
Photo Credit: nevin / instagram

എന്റെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു. സുഹൃത്തുക്കൾ എന്നെ ബുള്ളി ചെയ്യുമ്പോൾ അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്യാനായി വന്നിട്ടില്ല. മാത്രമല്ല എനിക്ക് ആറ്, ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ വേറൊരു ഫാമിലിയിൽ എന്നെ കൊണ്ടുപോയി ആക്കി. അങ്ങനെയാണ് ഞാൻ മാതാപിതാക്കളുടെ അടുത്ത് നിന്നും സെപ്പറേറ്റാകുന്നത്. ആ പ്രായത്തിൽ കുട്ടികൾ അനുഭവിക്കേണ്ട സ്നേഹവും കെയറിങ്ങും സപ്പോർട്ടും ഒന്നും എനിക്ക് കിട്ടിയിട്ടില്ല.

അതുകൊണ്ട് തന്നെ വലുതാകുന്നതിന് ഒപ്പം തന്നെ എനിക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഒരിക്കലും എന്റെ ഫാ​ദറിനെപ്പോലെ ഞാൻ ആകരുത് എന്നതായിരുന്നു ആ ലക്ഷ്യം. മാത്രമല്ല എന്റെ അച്ഛനുമായി എനിക്ക് യാതൊരു വിധത്തിലുള്ള അറ്റാച്ച്മെന്റും ഇല്ല. പിതാവിന്റെ സ്നേഹം അനുഭവിക്കാൻ അവസരം കിട്ടിയിട്ടില്ലെന്നതുകൊണ്ടാണ് അത്. അച്ഛൻ മരിച്ചിട്ട് രണ്ട് വർഷമായി.

പക്ഷെ അദ്ദേഹം മരിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും എനിക്ക് വന്നിട്ടില്ല. വേണമെങ്കിൽ പ്ര​ഹസനം കാണിക്കാമായിരുന്നു. ഈ അനുഭവങ്ങൾ എല്ലാം ഉള്ളതുകൊണ്ടാകും ഞാൻ ചിലപ്പോഴൊക്കെ ബോസി ടൈപ്പാണ്. എന്നാൽ‌ തമാശയാണോയെന്ന് ചോദിച്ചാൽ തമാശയാണ്. പക്ഷെ എനിക്ക് സ്നേഹിക്കാൻ അറിയാൻ പാടില്ല. കാരണം സ്നേഹം എന്ന സംഭവം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ വാല്യുവും എനിക്ക് അറിയില്ല.

ഞാൻ എന്റെ അനിയത്തിയോട് ഇതുവരെ മര്യാ​ദയ്ക്ക് ഒന്ന് സംസാരിച്ചിട്ടില്ല. കെട്ടിപിടിക്കുകയോ ഉമ്മവെയ്ക്കുകയോ ഒന്നും ചെയ്യാറില്ല. പക്ഷെ ഞങ്ങൾ തമ്മിൽ ഭയങ്കര സ്നേഹമാണ്. എന്നാൽ മുഖത്തോട് മുഖം നോക്കിയാൽ അടിക്കും എന്ന രീതിയാണ്. എനിക്കും അവൾക്കും സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല.

Nevin Bigg Boss
Photo Credit: nevin / instagram

എനിക്കുണ്ടായ മോശം അനുഭവങ്ങളൊന്നും മാതാപിതാക്കളോട് പറഞ്ഞിട്ടില്ല. കാരണം കത്തിക്ക് കുത്തി കീറാൻ നിൽക്കുന്നയാളാണ് എന്റെ ഫാദർ. അതുകൊണ്ട് എല്ലാം മനസിൽ തന്നെ വെച്ചു. എന്റെ കുടുംബത്തിന് ഞാൻ മാത്രമെയുള്ളു. അതുകൊണ്ട് തന്നെ ബുള്ളിയിങ് പോലുള്ളവയിൽ നിന്നും ഞാൻ മൂവ്ഡോണായി. അത്തരം കാര്യങ്ങൾ മൈന്റ് ചെയ്യാനും നിന്നിട്ടില്ല. ഇരുപത് വയസ് മുതൽ ജോലി ചെയ്യുന്നു സമ്പാദിക്കുന്നു. ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലി പോലുമല്ല.

ദരിദ്ര കുടുംബമാണ്. സുഹൃത്തുക്കളോട് പോലും ഞാൻ ഓപ്പണപ്പായിട്ടില്ല. കാരണം സിംപതി എനിക്ക് ആവശ്യമില്ല. അതുപോലെ എന്റെ സിസ്റ്ററിനോട് ഞാൻ പറഞ്ഞിട്ടുണ്ട് കല്യാണം കഴിക്കുകയാണെങ്കിൽ പത്ത് പൈസ ഞാൻ തരില്ലെന്ന്. കാരണം ഞാൻ അധ്വാനിച്ചുണ്ടാക്കുന്ന പൈസ എനിക്ക്. അവൾ അധ്വാനിച്ചുണ്ടാക്കുന്ന പൈസ അവൾക്ക്. ​ഗിഫ്റ്റായി അവൾ എന്നോട് ചോദിച്ചത് കിയയുടെ കാറാണ്.

അതിനേക്കാൾ നല്ലത് അവളുടെ വിവാഹ സമയക്ക് കൊറോണ കാലഘട്ടം വരാൻ പ്രാർത്ഥിക്കുന്നതല്ലേ. അതുപോലെ എന്തെങ്കിലും കാരണവശാൽ ഡിവോഴ്സായാൽ തൂങ്ങി ചാവാൻ നിൽക്കേണ്ട നേരെ വീട്ടിലേക്ക് വന്നോളൂ നമുക്ക് ഒരുമിച്ച് ഇരുന്ന് നെറ്റ്ഫ്ലിക്സ് സീരിസുകൾ കാണാമെന്നും പറഞ്ഞിട്ടുണ്ടെന്നും നെവിൻ പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X