ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ട്, മസ്താനി ഫ്രോഡ് സ്ത്രീയാണെന്ന് പറയേണ്ടി വരുന്നു: വിമർശിച്ച് ദിയ സന
ബിഗ് ബോസ് മലയാളം സീസൺ 7 ൽ വെെൽഡ് കാർഡ് എൻട്രിയായെത്തിയ മസ്താനി തുടക്കത്തിലേ ചർച്ച വിഷയമായിക്കഴിഞ്ഞു. എന്നാൽ കൂടുതൽ പേർക്കും നെഗറ്റീവ് കാര്യങ്ങളാണ് മസ്താനിയെക്കുറിച്ച് പറയാനുള്ളത്. തുടക്കത്തിൽ റെന ഫാത്തിമയ്ക്കുണ്ടായിരുന്ന ഹേറ്റ് ഇന്ന് മസ്താനിയിലേക്ക് മാറിക്കഴിഞ്ഞു മസ്താനിയുടെ ഗെയിമും മനോഭാവവും പ്രേക്ഷകരിൽ പലർക്കും ഇഷ്ടപ്പെടുന്നില്ല. ജിസേലിനും ആര്യനുമെതിരെ ഉന്നയിച്ച ആരോപണം, അനീഷിനോട് തർക്കിക്കവെ വിവാഹമോചനക്കാര്യം എടുത്തിട്ടത്, റെനയെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചത് തുടങ്ങി നിരവധി കാരണങ്ങൾ മസ്താനിയെ വെറുക്കുന്നതിന് കാരണമായി പ്രേക്ഷകർക്ക് പറയാനുണ്ട്.
മസ്താനിയെ വിമർശിച്ച് കൊണ്ട് ആക്ടിവിസ്റ്റും ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥിയുമായിരുന്ന ദിയ സന പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. "ദിയ സന അപ്പാനി ശരത്തിനെതിരെ നടത്തുന്ന നീക്കങ്ങളെയാണ് ദിയ സന വിമർശിച്ചത്. ബിഗ് ബോസ്സ് റിയാലിറ്റി ഷോ കാണുന്നവർക് ഞാൻ പറയുന്ന ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാകും. കഴിഞ്ഞ ഒരു എപ്പിസോഡിൽ.
മസ്താനി എന്ന മത്സരാർഥി അപ്പാനി ശരത് എന്ന മത്സരാർഥി മസ്താനിയെ തല്ലണമെന്നും എങ്ങനെയെങ്കിലും ശരത്തിനെ കൊണ്ട് മസ്താനി തന്നെ മസ്താനിയെ അടിപ്പിക്കുമെന്നും, സാബുമാൻ എന്ന മത്സരാർഥിയോട് നീ ചെന്ന് അവക്കിട്ട് രണ്ട് കൊടുത്തിട്ട് ഇറങ്ങിപ്പോയാലും വേണ്ടില്ല മാസ്സ് ആയിരിക്കുമെന്നും പറയുകയാണ്...."

"ഇതൊരു റിയാലിറ്റി ഷോ ആണ്. എല്ലാവരുടെയും റിയൽ സ്വഭാവം പുറത്ത് വരും അങ്ങനെ മനുഷ്യന്റെ ഇമോഷൻസിനെ സ്വഭാവത്തെ ഒക്കെ മാർകറ്റ് ചെയ്ത് തന്നെയാണ് ബിഗ്ഗ് ബോസ്സ് മുന്നോട്ട് പോകുന്നത്. നമ്മൾ എഗ്രിമെന്റ് ചെയ്ത് കൊടുത്തിട്ടുണ്ട് എല്ലാം ടെലികസ്‌റ്റ് ചെയ്തുകൊള്ളാൻ"
"ഇവിടെ ചില മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് എന്ന് പറയാതെ വയ്യാ. ചില പീഡന പരാതികളിൽ കള്ളകേസുകൾ ഉണ്ട് എന്ന് പറയുന്നതിന്റെ ഉദാഹരണമാണ് മസ്താനി എന്ന സ്ത്രീ. ഇവിടെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ, സ്ത്രീകൾ, അവരൊക്കെ അവരുടെ നീതിക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ അവരെ പീഡിപ്പിച്ച പുരുഷന്മാർ രക്ഷപ്പെടുമ്പോൾ.."
"മസ്താനിയെപോലുള്ള സ്ത്രീകൾ ശരത്തിനെ പോലുള്ള ഒരു പുരുഷനെക്കൊണ്ട് തല്ലിച്ചാലും കേവലം ഗെയിമിൽ നിന്നും അയാളെ പുറത്താക്കണമെന്ന് ചിന്തിക്കുമ്പോൾ (എനിക്കിവിടെ ശരത് പുറത്താവുന്നതിലല്ല) ഈ സ്ത്രീയുടെ ചിന്ത പോയതിലാണ് ഫ്രോഡ് സ്ത്രീ ആണ് മസ്താനി എന്ന് പറയേണ്ടി വരുന്നത്. ഇത്തരത്തിലുള്ള സ്ത്രീകളാണ് കള്ളകേസുകളും മറ്റും തെറ്റ് ചെയ്യാത്തവരുടെ മേൽ വച്ച് കെട്ടി അവരെ ട്രാപ്പിലാക്കുന്നത്. ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ട്," ദിയ സനയുടെ കുറിപ്പിങ്ങനെ.
ബിഗ് ബോസ് വീട്ടിനുള്ളിലെ മത്സരാർത്ഥികളെക്കുറിച്ച് പ്രേക്ഷകർക്കുള്ള അഭിപ്രായങ്ങൾ മനസിലാക്കിയാണ് മസ്താനി വെെൽഡ് കാർഡ് എൻട്രിയായി ഷോയിലെത്തിയത്. ആരാധകർ കൂടുതലുള്ള അനുമോൾക്കൊപ്പം ചേരുകയും കൂടുതൽ ഹേറ്റേഴ്സുള്ളവർക്കെതിരെ തിരിയുകയും ചെയ്തു. എന്നാൽ മസ്താനിക്ക് ഇത് ഗുണം ചെയ്തില്ല. നിലവിൽ ഹേറ്റേഴ്സ് കൂടുതലുള്ള മത്സരാർത്ഥികളിൽ ഒരാളാണ് മസ്താനി.
മത്സരാർത്ഥികളെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിക്കുന്നതാണ് മസ്താനിക്ക് ഷോയിൽ ഏറ്റവും കൂടുതൽ വിനയാകുന്നത്. മറ്റ് മത്സരാർത്ഥികളെ പ്രകോപിപ്പിക്കുന്നതാണ് മസ്താനിയുടെ പ്രധാന ഗെയിം. എന്നാൽ ഇത് മസ്താനിക്ക് തന്നെ പ്രശ്നമാക്കുന്നു. ഓൺലെെൻ മീഡിയകളിൽ ആങ്കാറായാണ് മസ്താനി ജനശ്രദ്ധ നേടുന്നത്. ബിഗ് ബോസിൽ മസ്താനിയുടെ ഗെയിം പ്ലാൻ മാറാനും ഇത് വഴി പ്രതിച്ഛായ മാറാനും സാധ്യതയുണ്ട്. മസ്താനിയെ അനുകൂലിക്കുന്ന പ്രേക്ഷകരുമുണ്ട്.


Click it and Unblock the Notifications