ആദിലയും നൂറയും നേരിട്ടത് ആദ്യമായി ബിഗ് ബോസിൽ തുറന്ന് പറഞ്ഞു, പുറത്ത് വന്നില്ല, എനിക്കറിയാം: ദിയ സന
ബിഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥികളായ ആദിലയും നൂറയും ബിഗ് ബോസിൽ ചില തുറന്ന് പറച്ചിൽ നടത്തിയിട്ടുണ്ടെന്ന് ആക്ടിവിസ്റ്റ് ദിയ സന. ഇക്കാര്യം ചാനൽ പൂർണമായും പുറത്ത് വിട്ടിട്ടില്ലെന്നും ദിയ സന പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കുകയായിരുന്നു ദിയ.
പാരന്റ്സുമായി വളരെ കോംപ്ലിക്കേറ്റഡായ സെൻസിറ്റീവായ വിഷയമാണുണ്ടായത്. അവർ ബിഗ് ബോസിൽ അത് പറഞ്ഞിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. പുറത്ത് വന്ന മത്സരാർത്ഥികളോട് ഞാൻ ചോദിച്ചിരുന്നു. പക്ഷെ പബ്ലിക്കിൽ പറയാൻ പറ്റാത്ത കുറച്ച് കാര്യങ്ങൾ കട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നൂറയുടെ സ്റ്റോറി കുക്ക്ഡ് അപ്പ് ചെയ്തത് പോലെ ആളുകൾ വിലയിരിത്തിയിട്ടുണ്ട്. വളരെ കൃത്യമായി അവരുടെ പേഴ്സണൽ സ്റ്റോറി എന്തെന്ന് എനിക്കറിയാം. പക്ഷെ എപ്പിസോഡിൽ കാണിക്കാത്തത് കൊണ്ട് എനിക്ക് പറയാൻ പറ്റില്ല. ആദിലയും നൂറയും അവരുടെ ജീവിതത്തിൽ സംഭവിച്ചത് ആദ്യമായവിടെ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ദിയ സന ആവർത്തിച്ചു.

അവർ ഒറ്റയ്ക്ക് തന്നെയാണ് അവരുടെ എല്ലാ കാര്യങ്ങളും സർവെെവ് ചെയ്ത് അച്ചീവ് ചെയ്തത്. അവർ അകത്ത് നിൽക്കുമ്പോൾ കുറച്ച് കാര്യങ്ങൾ അവർക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടതുണ്ട്. അതിന്റെ പേരിൽ അവരുടെ ഗാർഡിയനാണ് ഞാനെന്ന് പറയുന്നില്ല. അവർ തന്നെയാണ് അവരുടെ ഗാർഡിയൻ. നമ്മളെല്ലാവരും അവരെ സപ്പോർട്ട് ചെയ്യുന്നവരാണെന്നും ദിയ സന പറയുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിച്ച് സംസാരിച്ചതിലും ദിയ സന പ്രതികരിച്ചിരുന്നു.
'ആദിലക്കും നൂറക്കും ജീവിയും ഈ ചേച്ചിയും കുറെ കമ്മ്യൂണിറ്റിമെമ്പേഴ്സും ഇപ്പൊ കുറെ കുറെ സപ്പോർട്ടേഴ്‌സും ഉണ്ട്... റെനക് ഉമ്മയും ഉപ്പയും കുടുംബവുമൊക്കെയുണ്ട് നല്ലത്.. അത്കൊണ്ട് ആദിലയുടെയും നൂറയുടെയും വീട്ടുകാർ സഹകരിക്കാത്തതിൽ ഇത്രമാത്രം കളിയാക്കലുകൾ ചെയ്യരുത്.. അവരുടെ സഹോദരങ്ങൾക് പുറത്ത് വരാൻ പറ്റുന്നില്ലെന്നേ ഉള്ളൂ.. എപ്പോഴും അവരൊക്കെ കൂടെയുണ്ട്.. അവരെ വീടിനുള്ളിൽ അവർ കാണാനും ആഗ്രഹിക്കുന്നുണ്ട്.. ഞങ്ങളാലും അവരെ സ്നേഹിക്കുന്നവരാലും അങ്ങനൊരു കാര്യം നടക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്'

'ആദില പറയുന്നുണ്ട് അനാഥരായിട്ടുള്ള കുട്ടികളൊക്കെ വളർന്ന് വലിയ ആളുകളായി ബിഗ്ഗ്‌ബോസ്സിൽ വരുമ്പോൾ ഇങ്ങനെ കളിയാക്കുമോ എന്ന്. ഒരിക്കലുമില്ല കുട്ടികളെ അവരെ എല്ലാവരും അംഗീകരിക്കും. നിങ്ങളെയും എല്ലാവരും ചേർത്ത് നിർത്തുന്നുണ്ട്. മനസാക്ഷിയില്ലാത്ത ചില മനുഷ്യർ അവിടെയുണ്ട് അതൊന്നും നിങ്ങൾ കാര്യമാക്കണ്ട. എല്ലാരും ഉണ്ട് മക്കളെ.. അല്ലെങ്കിലും നിങ്ങൾക് നിങ്ങൾ രണ്ട് പേര് എന്ത് രസാ അതിലപ്പുറം ഒരു സ്നേഹവുമില്ല' എന്നായിരുന്നു ദിയയുടെ പ്രതികരണം.
ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് ഒരുമിച്ച് ജീവിക്കുന്നത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഞങ്ങളുടെ റിലേഷൻഷിപ്പ് വീട്ടുകാർ അറിയുന്നത്. പെട്ടെന്ന് റിലേഷൻഷിപ്പ് പിടിച്ചപ്പോൾ എനിക്ക് ഇവളില്ലാതെയോ അവൾക്ക് ഞാനില്ലാതെയോ പറ്റില്ലെന്ന് മനസിലായെന്ന് ആദിലയും നൂറയും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പാരന്റ്സ് എന്നെ നിർബന്ധിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി. ഇസ്ലാമിക് പരമായ കൗൺസിലിംഗ് തന്ന് മനസ് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. കുറേക്കാലം തന്നെ പുറത്ത് വിടാതെ ഈ വീട്ടിൽ പൂട്ടിയിട്ടെന്ന് നൂറ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications