ആ നമ്പർ എഴുതിയ ടിഷ്യു പേപ്പർ കിട്ടി...; 'പറഞ്ഞതും ചെയ്തതും ഇല്ലാതാകില്ല, വിശ്വാസ വഞ്ചന, വെളുപ്പിക്കേണ്ടതില്ല'
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടോപ്പ് ഫൈവിൽ ഇടം നേടുമെന്ന് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥികളായിരുന്നു ആദിലയും നൂറയും. പക്ഷെ ഗ്രാന്റ് ഫിനാലെയ്ക്ക് തൊട്ട് അരികിൽ വെച്ച് ഇരുവരും മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായി. ഗ്രാന്റ് ഫിനാലെ നടക്കേണ്ട വീക്കിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആദിലയ്ക്കും നൂറയ്ക്കും നെഗറ്റീവ് ഇമേജ് ഉണ്ടാക്കി കൊടുത്തു.
അതിൽ ഒന്ന് അനുവിന്റെ പിആറുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ ആദില വെളിപ്പെടുത്തി എന്നായിരുന്നു. താൻ പിആർ ചെയ്തിട്ടുണ്ടെന്നും നീ എവിക്ടാവുകയാണെങ്കിൽ പുറത്ത് ചെന്നശേഷം നൂറയ്ക്ക് വേണ്ടി പിആർ ഏൽപ്പിക്കണം. അമ്പതിനായിരം രൂപയെ ആവശ്യമായി വരികയുള്ളു. മാത്രമല്ല അക്ബറിനെ ഇവിടെ എല്ലാവരും വെളുപ്പിക്കാൻ നോക്കുകയാണ്.

അതിന് എതിരെ വേണ്ടത് ചെയ്യണമെന്നും അനു തന്നോട് പറഞ്ഞുവെന്നും കൂടാതെ ഫോൺ നമ്പർ ടിഷ്യു പേപ്പറിൽ എഴുതി തന്നു എന്നുമാണ് അനുവിനെ കുറിച്ച് ആദില വെളിപ്പെടുത്തിയത്. ശൈത്യയോടും അക്ബറിനോടും അപ്പാനി ശരത്തിനോടുമെല്ലാം അനു തന്നോട് പറഞ്ഞ ഇക്കാര്യം റീ എൻട്രി സമയത്ത് ആദില പറഞ്ഞിരുന്നു. സംഭവം പിന്നീട് വലിയ ചർച്ചയായി.
തനിക്കും ആദിലയ്ക്കും മാത്രം അറിയാവുന്ന കാര്യം ആദില പരസ്യമാക്കി എന്ന് അറിഞ്ഞതോടെ അനുവും ആകെ തകർന്നു. പിആറിന്റെ നമ്പർ അല്ല തന്റെ തന്നെ ഒരു നമ്പറാണ് ആദിലയ്ക്ക് ടിഷ്യുവിൽ എഴുതി നൽകിയത് എന്നായിരുന്നു അനുവിന്റെ വാദം. മാത്രമല്ല ടിഷ്യു പേപ്പർ എല്ലാവരേയും കാണിച്ച് കൊടുക്കാനും അനു ആവശ്യപ്പെട്ടു. എന്നാൽ അനു തന്ന ടിഷ്യു പേപ്പർ കാണിക്കാൻ ആദില തയ്യാറായില്ല.
താൻ അത് വേസ്റ്റ് ബിന്നിൽ ഇട്ടു എന്നായിരുന്നു ആദിലയുടെ വാദം. ആദിലയുടെ വെളിപ്പെടുത്തൽ വൈറലായപ്പോൾ നൂറയോടും അനു ആ ടിഷ്യു പേപ്പർ കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വിവാദമായ ടിഷ്യുവുമായി നൂറ നടന്ന് നീങ്ങുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ആദിലയുടെ എവിക്ഷനുശേഷമായിരുന്നു ആ ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ അത് ടിഷ്യു ആയിരുന്നില്ല ലിപ്സ്റ്റിക്കായിരുന്നുവെന്ന് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം നൂറ വെളിപ്പെടുത്തി.
ഇപ്പോഴിതാ ആദിലയുടേയും നൂറയുടേയും സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ ദിയ സന വൈറലായ ടിഷ്യു പേപ്പർ പ്രേക്ഷകരെ കാണിച്ച് എത്തിയിരിക്കുകയാണ്. ആ നമ്പർ എഴുതിയ ടിഷ്യു പേപ്പർ കിട്ടി എന്ന തലക്കെട്ടോടെയാണ് വീഡിയോ ദിയ സന പങ്കുവെച്ചത്. അങ്ങനെ ഒരു പ്രത്യേക സാധനം കണ്ട് കിട്ടി.

എന്റെ കയ്യിൽ ഇരിക്കുന്നത് നൂറയുടേയും ആദിലയുടേയും മേക്കപ്പ് ബോക്സാണ്. അതിൽ നിന്നും ആ നമ്പർ എഴുതിയ ടിഷ്യു പേപ്പർ കിട്ടി. അത് നിങ്ങളെ കൂടി കാണിക്കാൻ വന്നതാണ് എന്നാണ് ദിയ പറഞ്ഞത്. അത് ടിഷ്യു പേപ്പറായിരുന്നില്ലന്ന ഇരുവരും ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കിന്റെ അടപ്പായിരുന്നു. വെളുത്ത നിറമാണ് അതിന്. നൂറ കയ്യിൽ ചുരുട്ടി പിടിച്ചത് കണ്ടപ്പോൾ പ്രേക്ഷകർ തെറ്റിദ്ധരിച്ചതാണ്.
എന്നാൽ ദിയ സന തെളിവ് കാണിച്ചിട്ടും ടിഷ്യു പേപ്പർ ആദിലയുടെ കയ്യിൽ ഇല്ലെന്നത് വിശ്വസിക്കാൻ ബിബി പ്രേക്ഷകർ തയ്യാറായിട്ടില്ലെന്നത് കമന്റ് ബോക്സിൽ വ്യക്തമാണ്. ആദില-നൂറ കപ്പിളിന് എതിരാണ് കമന്റ് ബോക്സ്. ടിഷ്യു ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങൾക്ക് ആദില പറഞ്ഞത് നുണയാണെന്ന് മനസിലായി ഇനി വെളുപ്പിക്കാൻ വേണ്ടി ചേച്ചി കൂടുതൽ മെഴുകണ്ട.
അവളുമാർ നല്ലതാണെന്ന് പറഞ്ഞാലും ഇനിയൊരു പ്രയോജനവുമില്ല... സ്വഭാവം മനസിലായി, ഉള്ള ടിഷ്യു കാണിച്ച് കൊടുത്തിരുന്നുവെങ്കില്‍ നാണംകെട്ട് പോവേണ്ടി വരില്ലായിരുന്നു, പറഞ്ഞതും ചെയ്തതും ഇല്ലാതാകില്ലല്ലോ. വിശ്വാസ വഞ്ചന ചെയ്തു. വെളുപ്പിക്കേണ്ടതില്ല, ഫ്രണ്ട്ഷിപ്പ് എന്ന വാക്കിൻ്റെ അർത്ഥം കൂടി അവർക്ക് പറഞ്ഞ് കൊടുക്കൂ. വിശ്വാസ വഞ്ചന ആരോടും ചെയ്യാൻ പാടില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











