25 വയസുകാരനുമായി രേണുവിന് ബന്ധം, ഗർഭിണിയായപ്പോൾ അബോർഷൻ; ഗുരുതര ആരോപണവുമായി ഹനാൻ, വീഡിയോ!
കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സുധി സോഷ്യൽമീഡിയയിൽ വൈറൽ കണ്ടന്റായി മാറിയത്. രേണു എന്ത് ചെയ്താലും അതിന് മില്യൺ കണക്കിന് വ്യൂസും വലിയ രീതിയിൽ റീച്ചും കിട്ടും. നെഗറ്റീവ് പബ്ലിസിറ്റിയാണ് ലഭിക്കുന്നതെന്ന് അറിയാമെങ്കിലും അത് ഒരു വരുമാനമാർഗമായിട്ടാണ് രേണു ഉപയോഗിച്ചിരുന്നത്. സോഷ്യൽമീഡിയയിലെ വൈറൽ താരമെന്ന ലേബൽ തന്നെയാണ് രേണുവിനെ ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്കും എത്തിച്ചത്.
ഹൗസിലേക്ക് കയറും മുമ്പുണ്ടായിരുന്ന നെഗറ്റിവിറ്റി കുറയ്ക്കാൻ ഷോയുടെ ഭാഗമായശേഷം രേണുവിന് കഴിഞ്ഞിട്ടുണ്ട്. വെറുത്തവർ പോലും രേണുവിന് വോട്ട് ചെയ്ത് തുടങ്ങിയിരുന്നു. ഷോ തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും നല്ലൊരു ഗെയിമറായി ഉയരാൻ രേണു ശ്രമിക്കുന്നില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇപ്പോഴിതാ രേണുവിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഹനാൻ. ഏർട്ടൽ-ഐഡിയ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്ത കാലം മുതൽ രേണുവും ഹനാനും പരിചയക്കാരും സുഹൃത്തുക്കളുമാണ്. പിന്നീട് തെറ്റി പിരിഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഹനാൻ.
എന്നാൽ അധിക ദിവസം ഹൗസിൽ തുടരാൻ ഹനാന് കഴിഞ്ഞില്ല. അതിന് മുമ്പ് പുറത്തായി. സുധിയുടെ മരണശേഷം രേണുവിന് ചില പ്രണയ ബന്ധങ്ങളുണ്ടായിരുന്നുവെന്ന് ഹനാൻ ഒരു യുട്യൂബറോട് വെളിപ്പെടുത്തുന്ന ഫോൺ കോൾ ഓഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സുധി ചേട്ടൻ മരിച്ച് ഒരു മാസത്തിനുള്ളിൽ ഒരു പയ്യനുമായി രേണുവിന് ബന്ധമുണ്ടായി.
പലരും ഇതേ കുറിച്ച് എന്നോട് വിളിച്ച് ചോദിക്കുന്നുണ്ട്. സുധി ചേട്ടൻ ജീവിച്ചിരുന്ന കാലത്തും വേറെയും ഒന്ന് രണ്ട് റിലേഷനുകൾ രേണുവിന് ഉണ്ടായിരുന്നു. ഒരിക്കൽ സംസാരിച്ചപ്പോൾ രേണുവിന്റെ വായിൽ നിന്ന് വന്നതാണ്. എന്താണ് റിയൽ ക്യാരക്ടർ എന്നറിയാനുള്ള ഒരു ക്യൂരിയോസിറ്റി കൂടി എനിക്ക് ആ സമയത്ത് ഉണ്ടായിരുന്നു.
എനിക്ക് സുധി ചേട്ടൻ ഉള്ള കാലത്തും ബന്ധങ്ങളുണ്ടായിരുന്നു. അത് സുധി ചേട്ടൻ അറിയാൻ ഒന്നും പോകുന്നില്ലല്ലോ എന്ന തരത്തിൽ ഒരു ടോക്ക് വന്നു. അത് പറഞ്ഞയുടൻ രേണു വിഴുങ്ങുകയും ചെയ്തു. അബദ്ധത്തിൽ ചാടി വന്നതാണ്. രേണുവുമായി ബന്ധമുണ്ടായിരുന്ന പയ്യന് 25 വയസ് മാത്രമേയുള്ളുവെന്നാണ് കൂട്ടുകാരി വഴി അറിഞ്ഞത്. ഫിസിക്കൽ റിലേഷനും രേണുവിന് ആ പയ്യനുമായി ഉണ്ടായിരുന്നു. ഗർഭിണിയായി.

ഇക്കാര്യം എനിക്കും ആ കൂട്ടുകാരിക്കും രേണുവിനൊപ്പം ആശുപത്രിയിൽ പോയ ചേച്ചിക്കും മാത്രമെ ആദ്യം അറിയുമായിരുന്നുള്ളു. സുധി മരിച്ചശേഷം നടന്ന കാര്യങ്ങളാണ്. രേഷ്മ തങ്കച്ചൻ എന്ന പേരിലാണ് ആശുപത്രിയിൽ ചികിത്സ തേടിയത് എന്നാണ് ഹനാൻ പറഞ്ഞത്. പലരിൽ നിന്നും കേട്ട കാര്യങ്ങൾ പറഞ്ഞുവെന്ന് അല്ലാതെ തെളിവുകളൊന്നും ഹനാൻ പുറത്ത് വിട്ടിട്ടില്ല.
അതുകൊണ്ട് തന്നെ ഹനാൻ പറയുന്ന കാര്യങ്ങൾ പൂർണ്ണമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഫോൺ കോൾ ഓഡിയോ പുറത്ത് വന്നശേഷം പ്രത്യക്ഷപ്പെട്ട കമന്റുകൾ. ഹനാൻ എന്തിനാണ് തെളിവില്ലാതെ ഇങ്ങനെ പറയുന്നത്. രേണു ബിബിയിൽ പോയപ്പോൾ അവളെ തകർക്കാൻ നോക്കുന്നു, അതൊക്കെ രേണുവിന്റെ വ്യക്തി പരമായ കാര്യം അല്ലേ?. എല്ലാരും കൂടെ രേണുവിനെ അപവാദം പ്രചരിപ്പിച്ച് കൊല്ലുമെന്ന് ഉറപ്പായി.
ഇതൊക്കെ സത്യമാണോ..? വിശ്വസിക്കാൻ പറ്റുന്നില്ല... നുണയാണെങ്കിൽ ഇത് രേണുവിനോട് ചെയ്യുന്ന വലിയൊരു തെറ്റാണ് എന്നിങ്ങനെയാണ് ഹനാനെ വിമർശിച്ച് വന്ന കമന്റുകൾ. വ്യക്തി വൈരാഗ്യം തീർക്കാൻ ഹനാൻ കെട്ടിച്ചമച്ച കഥയാണോയെന്ന സംശയവും ചിലർ കമന്റിലൂടെ പങ്കുവെച്ചു.


Click it and Unblock the Notifications