'ഇത് ഒരു സ്ത്രീയെ പറ്റിയായിരുന്നുവെങ്കിൽ കാട് വരെ കുലുങ്ങിയേനെ, അനുമോളിന്റെ വാക്കുകൾ എന്റർടെയ്ൻ ചെയ്യരുത്'

പ്രേക്ഷക പ്രതീക്ഷയ്ക്കൊത്താണ് ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് പുരോ​ഗമിക്കുന്നത്. അർഹതയില്ലാത്തവർക്കും അലസൻമാർക്കും അധികകാലം സേഫ് ​ഗെയിം കളിച്ച് ഹൗസിൽ തുടരാനാവില്ല. ആഴ്ച ഒന്ന് പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മത്സരാർത്ഥികളായ അനുമോളും അക്ബർ ഖാനുമാണ് പുതിയ ചർച്ച വിഷയം. അതിന് കാരണം കഴിഞ്ഞ ദിവസം അനുമോൾ അക്ബറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. ഇരുവരും
തമ്മിൽ നേരത്തെ തന്നെ മത്സരം ആരംഭിച്ച് കഴി‍ഞ്ഞു.

രണ്ടുപേർക്കും പരസ്പരം കാണുന്നത് പോലും ചതുർഥി പോലെയാണ്. കഴിഞ്ഞ ദിവസം ആദിലയുമായി സംസാരിക്കുന്നതിനിടെ അക്ബറിന്റെ നോട്ടം ശരിയല്ലെന്നും ചിലപ്പോഴൊക്കെ പേടിയാകുമെന്നും അനുമോൾ പറഞ്ഞിരുന്നു. വളരെ തരംതാണ രീതിയിലേക്ക് അനുമോളുടെ ​ഗെയിം നീങ്ങുന്നുവെന്നാണ് ഈ ക്ലിപ്പ് വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ.

Anumol akbar
Photo Credit: Anumol / akbar (Instagram)

അനുമോളിന്റെ ഈ പ്രസ്താവന അക്ബറിന് വീക്കെന്റിൽ മോഹൻലാൽ കാണിച്ച് കൊടുക്കണമെന്ന് പറയുകയാണ് മുൻ മത്സരാർത്ഥി സായ് കൃഷ്ണ. കഴിഞ്ഞ എപ്പിസോഡിൽ അനുമോൾ അക്ബറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ മോശമായി തോന്നി. അക്ബറിന്റെ നോട്ടം ശരിയല്ലെന്നാണ് പറഞ്ഞത്. അത് എന്തിനാണ് അനു പറഞ്ഞതെന്ന് മനസിലായില്ല.

പാവം ചമയാൻ നോക്കിയതാണോയെന്ന് അറിയില്ല. നോട്ടം ശരിയല്ലെന്ന് ഒരാളെ കുറിച്ച് പറയുന്നത് മോശം പരിപാടിയാണ്. അല്ലെങ്കിൽ അങ്ങനെ പറയുമ്പോൾ കാര്യവും കാരണവും കൂടി പറയണമായിരുന്നു. ഇത് കാര്യവും കാരണവും ഇല്ലാതെ ഒരാളുടെ നോട്ടം ശരിയല്ലെന്ന് പറയുന്നതും പേടിയാകുന്നുവെന്ന് പറയുന്നതും ശരിയല്ല. അതിന്റെ കാര്യമില്ല. അല്ലെങ്കിൽ കൃത്യമായി കാരണം പറയണം.

ഒരു സ്ത്രീയെ കുറിച്ച് ഒരു പുരുഷൻ പറയുകയാണ് ഇവൾ ഇങ്ങനത്തവളാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ കാട് വരെ കുലുങ്ങിയേനെ. അക്ബർ രേണുവിനെ സെപ്റ്റിക് ടാങ്കെന്ന് പറഞ്ഞപ്പോൾ‌ തന്നെ നമ്മൾ എല്ലാവരും വിമർശിച്ചു. അപ്പോൾ അനുമോൾ ഇരുന്ന് അക്ബറിനെ കുറിച്ച് അവന്റെ നോട്ടം ശരിയല്ലെന്ന് പറയുമ്പോൾ അത് പല ആസ്പെക്ടിൽ പ്രേക്ഷക മനസിൽ എത്തും.

അങ്ങനെയുള്ള കാര്യങ്ങൾ എന്റർടെയ്ൻ ചെയ്യരുത്. മോശമായ പരിപാടിയാണ് അനുമോൾ ചെയ്തത് കുട്ടി ഇമേജ് കൊണ്ടുവരാനുള്ള അനുമോളുടെ ശ്രമത്തിന്റെ ഭാ​ഗമാണോയെന്ന് അറിയില്ല. അക്ബറിനെ കുറിച്ച് അനു പറഞ്ഞത് അട്ടർ വേസ്റ്റ് സാധനങ്ങളാണ്. ഇനിയും ഇത്തരം സാധനങ്ങൾ ഇട്ടാൽ അനുമോൾ പെടും. ലാലേട്ടൻ വരുമ്പോൾ ആ ക്ലിപ്പ് അക്ബറിന് കാണിച്ച് കൊടുക്കണം.

Anumol akbar
Photo Credit: Anumol / akbar (Instagram)

പിന്നെ ഹൗസ് ഒരാഴ്ച നിന്ന് കത്തുമെന്നും സായ് പറഞ്ഞു. ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറയേയും കുറിച്ചും സായ് തന്റെ അഭിപ്രായം പങ്കുവെച്ചു. സഹമത്സരാർത്ഥികൾ പരിശ്രമിച്ചാൽ മാത്രമെ ആദിലയും നൂറയും വാശിയോടെ കളിക്കുവെന്ന് സായ് പറയുന്നു. നൂറയും ആദിലയും ഉയർന്ന് വരണം. ആദില താന്ന് പോയതുകൊണ്ടാണ് നൂറയും ഇരുന്ന് പോയത്. അവർക്ക് സ്ത്രീകളുടെ കൂട്ടത്തിൽ നിന്നും എതിരാളികൾ ഇല്ലാത്തതുപോലെ തോന്നുന്നു.

അവർക്ക് പെർഫോം ചെയ്യാനുള്ള സംഭവങ്ങളൊന്നും അവിടെ ഉണ്ടാകുന്നുമില്ല. അവരോട് ആരും ഫൈറ്റ് ചെയ്യുന്നില്ല. അവരും ആരോടും ഫൈറ്റ് ചെയ്യുന്നില്ല. പക്ഷെ ലഭിക്കുന്ന ടാസ്ക്കുകളിൽ നന്നായി പെർഫോം ചെയ്യുന്നുണ്ട്. നിങ്ങൾ രണ്ടുപേരല്ലേ?. നിങ്ങൾക്ക് അതിന്റെ ​ഗുണങ്ങൾ ഇല്ലേയെന്ന് വീട് മൊത്തത്തിൽ അവർക്ക് നേരെ തിരിഞ്ഞ് ചോദിച്ചാൽ അവരുടെ ​ഗെയിം പുറത്ത് വരും.

ഇതുവരെ ഹൗസിലെ മത്സരാർത്ഥികൾ ആരും അത് യൂസ് ചെയ്തിട്ടില്ല. നിങ്ങൾക്ക് സ്ട്രങ്ത്ത് കൂടുതൽ അല്ലേയെന്ന് ചോ​ദിച്ചാൽ തന്നെ അവരുടെ ഈ​ഗോ ​ഹർട്ടാകും. അങ്ങനൊരു ചോദ്യം ബിന്നി സെബാസ്റ്റ്യൻ തന്നെ ഇട്ട് കൊടുക്കാനാണ് സാധ്യത. സ്ത്രീകൾക്കിടയിൽ ഒരു കുലുക്കം കൊണ്ടുവരാൻ സാധ്യതയുള്ളതും ബിന്നിയാണ്. സ്ത്രീകൾ എല്ലാവരും തമ്മിൽ ഒരു സൗഹൃദത്തിൽ പോകുന്നത് പോലെയാണ് തോന്നുന്നതെന്നും സായ് പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X