'അനുമോൾക്ക് കപ്പ് കൊടുക്കൂ... ഒരു ചീഞ്ഞ വിന്നറുടെ പേരിൽ ഈ സീസൺ കൂടി ആറാം സീസൺ പോലെ അങ്ങ് പോട്ടെ...'
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ആഴ്ച ഹൗസ് സംഭവബഹുലമായിരുന്നു. ടിക്കറ്റ് ടു ഫിനാലെ അടക്കം വഴക്കിലും കയ്യാങ്കളിയിലുമാണ് അവസാനിച്ചത്. പോരാത്തതിന് മത്സരാർത്ഥികളിൽ ഒരാളായ ഷാനവാസ് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലാവുകയും ചെയ്തു. പിന്നിട്ട ദിവസങ്ങളിലെ അനുമോളുടെ ഗെയിമിനെ കുറിച്ച് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അനുവിന്റേത് ചീപ്പ് ഗെയിം എന്നാണ് സായ് കൃഷ്ണ വിശേഷിപ്പിച്ചത്. നൂറയുടെ നേവൽ ഭാഗത്തേക്ക് ആര്യൻ നോക്കി എന്ന വിഷയത്തിലും സായ് തന്റെ നിലപാട് വ്യക്തമാക്കി. ടിക്കറ്റ് ടു ഫിനാലെയ്ക്ക് മുമ്പ് വരെ താഴ്ന്ന് കിടന്ന നൂറ ഇപ്പോഴാണ് ഒന്ന് പൊന്തി വന്നത്.

ആദിലയ്ക്കും അനുമോൾക്കും ഒപ്പം നിന്ന് നൂറയും ആര്യനെ മോശമായി ചിത്രീകരിച്ചിരുന്നുവെങ്കിൽ കയറി വന്ന സപ്പോർട്ട് ഇല്ലാതായേനെ. നൂറയുടെ ഇളയ അനിയൻ ചെയ്യുമ്പോലെയല്ലേ ആര്യന്റെ പ്രവൃത്തികളെന്നത് ആദിലയും നൂറയും അനുമോളും എല്ലാം ഇരുന്ന് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. നൂറയെ ആര്യൻ മോശമായ രീതിയിൽ നോക്കിയെന്ന സംഭവം വന്നപ്പോൾ അത് പല രീതിയിലേക്ക് ആദില കൊണ്ടുപോയി. അതിന്റെ ഡെയ്ഞ്ചർ സൈഡ് പക്ഷെ നൂറയ്ക്ക് മനസിലായി.
അതുകൊണ്ട് തന്നെ പറയുന്നത് മോശമാണെന്ന് നൂറ കൃത്യമായി പറഞ്ഞ് കൊടുത്തു. ഇത് മോശമാണ്. എന്നെ കൂടി നീ ഇട്ട് കൊടുക്കുന്നത് പോലെയാകും. എനിക്ക് റിയാക്ട് ചെയ്യണമെങ്കിൽ എനിക്ക് പ്രതികരിക്കാൻ അറിയാം. നൂറ ഇങ്ങനൊക്കെ പറയുമ്പോഴും ആദില അവിടെ ഓവർ പൊസസീവ്നെസ് കാണിച്ചു. ഓവർ കെയർ കാണിച്ചു.
അതിലൂടെ ബാഡ് വന്നതും ആദിലയ്ക്ക് തന്നെയാണ്. അതെല്ലാം പോട്ടെ... ഇത് നൂറയും ആദിലയും ഡിസ്കസ് ചെയ്തത് ബെഡ്ഷീറ്റിന്റെ കേസും കൊണ്ട് വന്ന അനു മോളുമായിട്ടാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം. നൂറയുടെ നേവൽ നോക്കിയെന്ന കേസ് ഒരു ചാൻസ് കിട്ടുമ്പോൾ ആര്യന് എതിരെ അനുമോൾ അടിക്കും. പെണ്ണുങ്ങൾക്ക് ഇങ്ങനെ കയറി അടിച്ചാൽ മതി.
ഈസിയാണ്. ഓപ്പോസിറ്റ് നിൽക്കുന്ന ആണിന് ലൈഫുണ്ടോ കുടുംബമുണ്ടോ എന്നതൊന്നും ഇവറ്റകൾക്ക് നോക്കേണ്ട കാര്യമില്ലല്ലോ. എന്ത് വൃത്തികെട്ട പരിപാടിയാണ് പട്ട ഗേൾസ് കാണിക്കുന്നത്. ഈ സീസണിൽ മൊത്തം നമ്മൾ കണ്ടത് ആണുങ്ങളെ ജെന്റർ കാർഡ് വെച്ച് പെണ്ണുങ്ങൾ അടിക്കുന്നതാണ്.

ആണുങ്ങളെ ഏറ്റവും മോശക്കാരായി ചിത്രീകരിക്കുന്നു. അനുമോൾ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ഏൽപ്പിച്ച ജോലി ചെയ്തിട്ടില്ല. ചീഞ്ഞ ഗെയിം സ്ട്രാറ്റജി വെച്ച് അനുമോൾ കുടുംബപ്രേക്ഷകരെ എങ്ങനെ സാറ്റിസ്ഫൈ ചെയ്യുന്നുവെന്ന് മനസിലാവുന്നില്ല. അനുമോൾക്ക് കപ്പ് കൊടുക്കണം എന്നാണ് ഞാൻ പറയുന്നത്. ഈ സീസൺ കൂടി അങ്ങ് പോട്ടെ ഒരു ചീഞ്ഞ വിന്നറുടെ പേരിൽ. എന്റെ പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത് അനുമോൾക്ക് വോട്ട് ചെയ്യണം എന്നാണ്.
വോട്ട് കൊടുത്ത് കപ്പും കൊടുക്ക് ചീഞ്ഞ ഗെയിമർക്ക്. സീസൺ ആറിനെ കുറിച്ച് പറയുമ്പോൾ ആ പൊളിഞ്ഞ പാളിയ വിന്നറോയെന്ന് ചോദിക്കുന്നതുപോലെ... സീസൺ സെവന്റെ കാര്യത്തിലും അങ്ങനെ തന്നെയാവട്ടെ. അനുവിന്റെ പിആർആയ വിനുവിന് അടുത്ത് വർഷവും കൂടുതൽ പൈസ വാങ്ങി പിആർ ചെയ്യാൻ അവസരം കിട്ടും.
പക്ഷെ അറിയപ്പെടാൻ പോകുന്നത് ചീഞ്ഞ രണ്ട് എണ്ണത്തിന് കപ്പ് മേടിച്ച് കൊടുത്തുവെന്ന ടാഗാകും. കാലാകാലം പിആറിനേയും ഒഎംആറിനേയും ആർക്കും ഒപ്പം കൊണ്ടുനടക്കാൻ കഴിയില്ലല്ലോ. അപ്പോൾ പൊതുമധ്യത്തിൽ എക്സ്പോസാകുമെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications