ഷാനവാസിന് ക്രിട്ടിക്കൽ ഹെൽത്ത് ഇഷ്യൂ, ഹെൽത്തിയാണെന്ന് തോന്നുമെങ്കിലും അവസ്ഥ അതല്ല, ദിവസവും ഒരുപാട് മരുന്നുകൾ!

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മാറ്റുരയ്ക്കാൻ പതിനാലാമത്തെ മത്സരാർത്ഥിയായാണ് സീരിയൽ നടൻ‌ ഷാനവാസ് ഷാനു എത്തിയത്. കുങ്കുമപ്പൂവ്, സീത തുടങ്ങിയ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് നടൻ പ്രിയങ്കരനാണ്. എന്നാൽ ബി​ഗ് ബോസിൽ വന്നശേഷം പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുള്ള പ്രകടനം കാഴ്ചവെക്കാൻ ഷാനവാസിന് മൂന്ന് ദിവസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ലെന്നാണ് ബിബി പ്രേക്ഷകരുടെ അഭിപ്രായം.

അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഷാനവാസ് ശ്രമിക്കുന്നതായി സഹമത്സരാർത്ഥികൾക്കും അഭിപ്രായമുണ്ട്. അതേസമയം ഇപ്പോഴിതാ ​ഗുരുതരമായ ഒരു ​രോ​ഗാവസ്ഥയുള്ള നടനാണ് ഷാനവാസെന്ന് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ വെളിപ്പെടുത്തി. ഹെൽത്തിയാണെന്ന് പുറമെ തോന്നുമെങ്കിലും യാഥാർത്ഥ്യം അതല്ലെന്നും പുതിയ വീഡിയോയിൽ സായ് കൃഷ്ണ പറഞ്ഞു.

Shanavas
Photo Credit: Shanavas / Instagram

വരുന്ന കുറച്ച് ദിവസം ഷോയിൽ നിന്നും നടനെ മാറ്റി നിർത്താൻ സാധ്യതയുണ്ടെന്നും സായ് കൃഷ്ണ പറയുന്നു. ഷാനവാസിനെ അദ്ദേഹത്തിന്റെ ഹെൽത്ത് കണ്ടീഷൻ കാരണം മാറ്റി നിർത്തി കുറച്ച് ദിവസം കഴിഞ്ഞ് മാത്രം വീണ്ടും കേറ്റി വിടാനുള്ള ചാൻസുണ്ട്. ഇന്നലെ ഷാനവാസ് ഉറങ്ങുന്നത് കണ്ട് മത്സരാർത്ഥികൾ അടക്കം കരുതിയിരിക്കുന്നത് മനപൂർവം അയാൾ ഉറങ്ങുന്നതാണെന്നാണ്.

പക്ഷെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ വെച്ച് പറയുകയാണെങ്കിൽ ക്രിട്ടിക്കലായിട്ടുള്ള ഒരു ​ഹെൽത്ത് കണ്ടീഷൻ ഷാനവാസിനുണ്ട്. ശരീര പ്രകൃതി കണ്ട് അയാൾ ഭയങ്കര ഹെൽത്തിയാണെന്ന് കരുതരുത്. ആ കണ്ടീഷൻ എന്താണെന്ന് അയാൾ അയാളുടെ ലൈഫ് സ്റ്റോറിയിൽ എന്തായാലും പറയും. അപ്പോൾ നിങ്ങൾ മനസിലാക്കിയാൽ മതി.

ഞങ്ങളായിട്ട് എന്താണെന്ന് പറയുന്നില്ല. ക്രിട്ടിക്കൽ ഹെൽത്ത് ഇഷ്യൂസുള്ള വ്യക്തിയാണ്. ഒരുപാട് ​ഗുളികകൾ ദിവസവും കഴിക്കുന്ന വ്യക്തിയാണ്. അയാളെ വെച്ച് ഓക്കെയായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമെന്നും മാനേജ് ചെയ്യാൻ പറ്റുമെന്നും തോന്നിയതുകൊണ്ടാകും ഷാനവാസിന് ബിബി ടീം ചാൻസ് കൊടുത്തത്. അല്ലാത്ത പക്ഷം ബി​ഗ് ബോസ് ടീം ഇത്ര വലിയൊരു റിസ്ക്ക് എടുക്കാൻ തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല.

മത്സരാർത്ഥിയായി എത്തുന്ന വ്യക്തിക്ക് ഫുഡ് കുറവാണ് ലഭിക്കുക. ഉറക്കം കുറവായിരിക്കും. പോരാത്തതിന് ടാസ്ക്കും ചെയ്യേണ്ടി വരും. ഓട്ടം, ചാട്ടം ഓക്കെ നടത്തേണ്ടി വരുമ്പോൾ കിതപ്പ് അടക്കമുള്ള പ്രശ്നങ്ങൾ വരും. മാത്രമല്ല ഹെവി ടാസ്ക്കുകളാണ് ബി​ഗ് ബോസ് ഇത്തവണ കൊടുക്കുന്നതും. എൻഡ്യൂറൻസ് ടാസ്ക്കൊക്കെ വന്ന് കഴിഞ്ഞാൽ ഷാനവാസിന് പ്രശ്നമായിരിക്കും.

Shanavas
Photo Credit: Shanavas / Instagram

ഷാനവാസിന്റെ ഹെൽത്ത് പ്രശ്നങ്ങൾ അറിഞ്ഞ് കഴിയുമ്പോൾ അദ്ദേഹത്തോടൊപ്പം മത്സരിക്കാൻ വീട്ടുകാർക്കും മടിയാകും. കളിക്കാനും പ്രശ്നമാകും. ഈ വീക്കിൽ ചിലപ്പോൾ ഷാനവാസിനെ മാറ്റി നിർത്തിയേക്കും. അതിനുശേഷം ബിബി ടീം തിരിച്ച് വിളിക്കുമായിരിക്കും. ലൈവിൽ മത്സരാർത്ഥികൾക്കിടയിൽ അങ്ങനൊരു സംസാരം വന്നിരുന്നു.

അറിഞ്ഞതുവെച്ച് അൽപ്പം മോശമായ ഹെൽത്ത് കണ്ടീഷനാണ്. നന്നായി കളിക്കുന്ന കണ്ടസ്റ്റന്റാണ്. കുലപുരുഷൻ കോൺസെപ്റ്റും ഡ്രസ്സിങ്ങിനെ കുറിച്ചുള്ള സംസാരവും മാറ്റിവെച്ചാൽ ഷാനവാസും അനീഷിനെപ്പോലെ തന്നെ ബാക്കിയുള്ള മത്സരാർത്ഥികൾക്ക് ഒരു ഇറിറ്റേറ്റിങ്ങ് ക്യാരക്ടറാണ്. കുറച്ച് ഫണ്ണിയുമാണ് എന്ന് സായ് കൃഷ്ണ പറയുന്നു. മലപ്പുറം സ്വദേശിയാണ് ഷാനവാസ്.

സീത സീരിയലാണ് ഷാനവാസിനെ ജനപ്രിയനാക്കിയത്. സീതയിലൂടെ വലിയ ജനപ്രീതിയാണ് ഷാനവാസിന് ലഭിച്ചത്. സീരിയല്‍ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകൾ സജീവമായിരുന്നു. മിനിസ്‌ക്രീന്റെ ആക്ഷന്‍ കിങ് എന്നാണ് ഷാനവാസ് സീരിയൽ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. ഇന്ദ്രനീലമെന്ന സീരിയിലിലാണ് ആദ്യം ഷാനവാസ് അഭിനയിച്ചത്. കൂടാതെ സ്പീഡ് ട്രാക്ക് എന്ന സിനിമയിലും ഷാനവാസ് അഭിനയിച്ചിരുന്നു. റിയാസ് ഖാന്‍റെ സുഹൃത്തായാണ് അഭിനയിച്ചത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X