സൗന്ദര്യം കുറവാണ്... മുൻ ഭാര്യയെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ചു; അനീഷിന്റെ പേരിലുണ്ടായിരുന്ന എഫ്ഐആർ!
വിവാഹമോചിതനും സ്ത്രീവിരോധിയുമായ കോമണർ എന്ന ടാഗോട് കൂടിയാണ് ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരിക്കാൻ അനീഷ് എത്തിയത്. ഇതുവരെ ബിഗ് ബോസ് സീസണുകളിൽ പങ്കെടുത്തിട്ടുള്ള കോമണേഴ്സിൽ തൊണ്ണൂറ്റി മൂന്ന് ദിവസം ഹൗസിൽ പൂർത്തിയാക്കിയവർ ഇല്ല. അനീഷ് കപ്പ് അടിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന പ്രേക്ഷകരും ബിഗ് ബോസിനുണ്ട്. അതേസമയം കഴിഞ്ഞ ദിവസം അനുമോളോട് അനീഷ് നടത്തിയ പ്രപ്പോസൽ കപ്പ് അടിക്കുന്നതിനെ ബാധിക്കുമോയെന്ന സംശയവും ഒരു വിഭാഗം പ്രേക്ഷകർക്കുണ്ട്.
ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ അനുമോളെ കുറിച്ചും അനീഷിനെ കുറിച്ചുമുള്ള ചില വിവരങ്ങൾ ഉൾപ്പെടുത്തി ചെയ്ത വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വിവാഹമോചന സമയത്ത് അനീഷിന്റെ പേരിലുണ്ടായ ഒരു എഫ്ഐആർ പ്രചരിക്കുന്നുണ്ട്.

അതിന്റെ സത്യാവസ്ഥയെ കുറിച്ചും പുതിയ വീഡിയോയിൽ സായ് കൃഷ്ണ സംസാരിച്ചു. ഇങ്ങനൊരു വീഡിയോ ചെയ്യുന്നില്ലെന്ന് കരുതിയതാണ്. അനുമോളുടെ അന്തം ഫാൻസ് കാരണമാണ് ഇങ്ങനൊരു വീഡിയോ ഇപ്പോൾ ചെയ്യുന്നത്. വീഡിയോയിൽ ഞാൻ പറയാൻ പോകുന്നത് അനീഷിന്റെ വിവാഹമോചന സമയത്തുണ്ടായ കേസിന്റെ എഫ്ഐആർ വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നതിനെ കുറിച്ചാണ്. ഒക്ടബോർ 20ന് എനിക്ക് ഈ എഫ്ഐആർ കോപ്പി കിട്ടിയിരുന്നു.
എന്നിട്ടും ഇന്നേവരെ ഇതേ കുറിച്ച് മിണ്ടാതിരുന്നത് കൃത്യമായ കാര്യവും കാരണവും ഉള്ളതുകൊണ്ടാണ്. അത് എടുത്ത് വീണ്ടും ആ കണ്ടസ്റ്റന്റിന് എതിരെ ഇടേണ്ട കാര്യമില്ലെന്ന് എനിക്ക് പേഴ്സണലി ബോധ്യപ്പെട്ടിരുന്നു. അതിന് മുമ്പ് എനിക്കൊരു കാര്യം പറയാനുള്ളത്. അനുമോൾ-അനീഷ് പ്രപ്പോസൽ സീനിലെ കുറിച്ചാണ്.
ആ സംഭവത്തിൽ ഒരു തെണ്ണൂറ് ശതമാനവും അനീഷ് ജെനുവിനാണെന്ന് തോന്നിയിരുന്നു. പത്ത് ശതമാനം മാത്രമാണ് ഗെയിമായി തോന്നിയത്. എന്നാൽ അനീഷിനെ ഈ ട്രാപ്പിൽ കൊണ്ടുപോയി ഇട്ടത് അനുമോളാണെന്നത് അനുവിന്റെ അന്തം ഫാൻസിന് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല. പുറത്തെ ജീവിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും ചിന്തയുള്ള അനുമോളാണ് അനീഷിനോട് ലവ്വും ഹാർട്ടുമൊക്കെ കാണിച്ച് അനീഷിനെ ഇമോഷണൽ ട്രാപ്പിൽ വീഴ്ത്തിയത്.
അതിന്റെ തെളിവായുള്ള പല വീഡിയോകളും ഏഷ്യാനെറ്റ് തന്നെ പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. അനീഷിന്റെ പേരിൽ പ്രചരിക്കുന്ന എഫ്ഐആറിനെ കുറിച്ചാണ് ഇനി ഞാൻ സംസാരിക്കാൻ പോകുന്നത്. 2019ൽ കല്യാണബന്ധം വേർപ്പെടുത്തുന്ന സമയത്ത് കൊടുത്തിട്ടുള്ള എഫ്ഐആറാണ്.

ഒന്ന് മുതൽ നാലും കൂടിയ പ്രതികളിൽ ഒന്നാം പ്രതി ക്രിസ്ത്യൻ മതാചാരപ്രകാരം 17.02.2019 തിയ്യതി ആവലാതിക്കാരിയെ വിവാഹം കഴിച്ച് കോടന്നൂരിലുള്ള പ്രതിയുടെ വീട്ടിൽ താമസിച്ച് വരവെ 22.02.2019 തിയ്യതി മുതൽ 15.10.2019 തിയ്യതി വരെ ആവലാതിക്കാരിക്ക് സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് ആവലാതിക്കാരിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കുകയും മനപൂർവ്വം ചതി ചെയ്യണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി വിവാഹം ചെയ്ത ശേഷം,
ആവലാതിക്കാരിക്ക് ലഭിക്കേണ്ടതായ സനേഹത്തോടെയുള്ള ദാമ്പത്യ ബന്ധം പുലർത്തി ജീവിക്കാതെയും ഒന്ന് മുതൽ നാലും കൂടിയ പ്രതികൾ അസഭ്യം പറഞ്ഞും മറ്റും ഒത്തൊരുമിച്ചും ഉത്സാഹികളായി വർത്തിച്ച കാര്യം എന്നായിരുന്നു എഫ്ഐആർ. എഫ്ഐആർ വന്നാൽ പിന്നീട് അതിൽ എന്ത് സംഭവിച്ചുവെന്ന് ഞാൻ പരിശോധിക്കാറുണ്ട്.
ഡിവോഴ്സിന് മുമ്പ് ഇങ്ങനൊരു യൂഷ്യൽ സാധനം പൊതുവെ ഇറങ്ങാറുണ്ട്. 2021ൽ ഈ കേസിൽ ഇവർക്കെതിരെയുള്ള എല്ലാ കാര്യങ്ങളും അവസാനിപ്പിപ്പിച്ചിരുന്നു. സെറ്റിലായ കേസാണ് ഇതെന്നും സായ് കൃഷ്ണ പറഞ്ഞു. അതേസമയം അനീഷിന്റെ പ്രപ്പോസൽ അനുമോൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.


Click it and Unblock the Notifications