പെണ്ണിനെ കണ്ടാൽ വീഴുന്ന മൊണ്ണകൾ, ആണുങ്ങളെല്ലാം ജിസേലിന് പിന്നാലെ; പുരുഷന്മാരെ കുറിച്ച് അറപ്പോടെ അനുമോൾ!
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ രണ്ടാം ആഴ്ചയുടെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇതുവരേയും ഹൗസിലെ എല്ലാ മത്സരാർത്ഥികൾക്കും അവരവരുടെ പെട്ടിയും വസ്ത്രങ്ങളും മേക്കപ്പ്, ചെരുപ്പ് തുടങ്ങിയവയും ബിഗ് ബോസ് കൊടുത്തിട്ടില്ല. ടാസ്ക്ക് വിജയിച്ച് ബാന്റ് നേടിയവർക്ക് മാത്രമാണ് സാധനങ്ങൾ ബിഗ് ബോസ് വിട്ടുനൽകിയത്. അതുകൊണ്ട് തന്നെ ബാന്റ് ഇല്ലാത്തവർക്ക് മേക്കപ്പ് പോലും ഇടാൻ അനുവാദമില്ല. എന്നാൽ ജിസേൽ ചില മേക്കപ്പ് പ്രൊഡക്ട് ഒളിപ്പിച്ച് വെച്ച് ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച മോഹൻലാൽ വാണിങ് നൽകിയെങ്കിലും ജിസേൽ ഇതേ പ്രവൃത്തി തുടരുകയാണ്. സംഭവം ചോദ്യം ചെയ്തതിന് അനുമോളും ജിസേലും തമ്മിൽ വാക്ക് തർക്കവും വഴക്കുമായി. ഇതുമായി ബന്ധപ്പെട്ട് ശൈത്യയുമായി സംസാരിക്കുന്നതിനിടെ അനുമോൾ പറഞ്ഞ ചില വാക്കുകൾ ചർച്ചയായി മാറി. ഹൗസിലെ പുരുഷന്മാരായ മത്സരാർത്ഥികൾ എല്ലാം ജിസേലിന് സപ്പോർട്ടാണെന്നാണ് അനുമോൾ പറഞ്ഞത്.

ജിസേലിന്റെ ബോയ്ഫ്രണ്ട്സ് അല്ലേ അവിടെ ഇരിക്കുന്നവർ മൊത്തം. അതുകൊണ്ട് ആരും ഒന്നും പറയില്ല. പെണ്ണിനെ കണ്ടാൽ ഇങ്ങനെ വീഴുന്ന ആണുങ്ങളുണ്ടോയെന്നാണ് ഞാൻ ആലോചിക്കുന്നത്. പെണ്ണിനെ കണ്ടാൽ വീഴുന്ന കുറേ മൊണ്ണകൾ. അഭിലാഷ് ഒഴിച്ച് ബാക്കിയുള്ള ആണുങ്ങളെല്ലാം ജിസേലിന്റെ പിന്നാലെയാണ് എന്നാണ് അനുമോൾ പറഞ്ഞത്.
ആണുങ്ങളെ അടച്ചാക്ഷേപിച്ചുള്ള അനുമോളുടെ പ്രസ്താവന ചോദ്യം ചെയ്യപ്പെടണമെന്നും ഹൗസിലെ മത്സരാർത്ഥികൾക്ക് അനുമോളിന്റെ ഈ ക്ലിപ്പ് കാണിച്ച് കൊടുക്കണമെന്നും ആവശ്യപ്പെടുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. ആര്യന്റെ കയ്യിൽ നിന്നും മേക്കപ്പ് എടുത്ത് ഉപയോഗിക്കാറുണ്ടെന്ന് ജിസേൽ സമ്മതിച്ച് കഴിഞ്ഞു. ഡിറ്റക്ടീവ് അനുമോൾ വന്നാലും പോയാലും ഇരുന്നാലും കിടന്നാലും ജിസേൽ എവിടെയാണ് മേക്കപ്പ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് അന്വേഷിച്ച് മണത്ത് നടക്കുന്നു.
നെഗറ്റീവിലൂടെ ആണെങ്കിലും രണ്ട്, മൂന്ന് ദിവസമായി ബിഗ് ബോസ് എപ്പിസോഡിലെ പ്രധാന കണ്ടന്റ് അനുമോളാണ്. ജിസേലിന്റെ ഡ്രസ് വെക്കുന്ന റോയിൽ പോയി അനുമോൾ മേക്കപ്പ് സാധനങ്ങൾക്ക് വേണ്ടി പരിശോധന നടത്തി. അത് കൃത്യമായി ജിസേൽ കണ്ട് പിടിച്ചു. അവർക്കിടയിൽ ഒരു കാറ്റ് ഫൈറ്റ് നടക്കുന്നുണ്ട്. മറ്റൊരാളുടെ വ്യക്തിപരമായ വസ്തുക്കൾക്ക് ഇടയിൽ അനുമോൾ പരിശോധന നടത്തിയത് ശരിയായില്ല. ജിസേൽ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അനുമോൾക്ക് അത് ബിഗ് ബോസിനോട് പരാതിപ്പെടാം.
ലാലേട്ടൻ വരുമ്പോഴും പരാതിപ്പെടാം. പക്ഷെ അനുവാദമില്ലാതെ പരിശോധന നടത്തിയത് അനുവിന് തന്നെ തിരിച്ചടിക്കും. അതുപോലെ ശൈത്യ പറഞ്ഞൊരു വാക്കുണ്ട്... ജിസേലിന് ബാഗ് കിട്ടി കഴിയുമ്പോൾ ജിസേൽ വിവിധ ഡ്രസ്സ് ഇട്ട് നടക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഹൗസിലെ ആണുങ്ങളെന്ന്. ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് ശൈത്യ വിചാരിക്കരുത്.

ഈ ഡയലോഗ് ഹൗസിന് പുറത്ത് നിന്നണ് ശൈത്യ പറഞ്ഞതെങ്കിൽ നല്ലത് അപ്പോൾ തന്നെ തിരിച്ച് കിട്ടുമായിരുന്നു. ഹൗസിന് അകത്തുള്ളവരെ അനുവിന്റേയും ശൈത്യയുടേയും സംസാരം ലാലേട്ടൻ കേൾപ്പിച്ച് കൊടുക്കണം. കാരണം ആണുങ്ങളെ മൊണ്ണകൾ എന്നാണ് അനുമോൾ വിളിച്ചത്. അനുമോളും ശൈത്യയും മേക്കപ്പിട്ട് നടക്കുമ്പോൾ നോക്കിയാൽ ആണുങ്ങൾ മൊണ്ണകളാകുമോ?.
ജിസേൽ മേക്കപ്പും ഡ്രസ്സും ഇട്ട് നടക്കുമ്പോൾ മാത്രമാണോ അവിടെയുള്ള ആണുങ്ങൾ മൊണ്ണകളാകുന്നത്. ആണുങ്ങളെ വൃത്തികെട്ട രീതിയിൽ അനുമോൾ ചിത്രീകരിച്ചു. അനുമോൾ ഇത് സ്ഥിരമായി ചെയ്യുന്നു. നേരത്തെ അക്ബറിനെ കുറിച്ചും നെവിനെ കുറിച്ചും ഇതേ സംസാരം അനുമോളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അറപ്പോടെയാണ് അനുമോൾ സംസാരിക്കുന്നത്. അനുമോളിന്റെ വീട്ടിലെ ആണുങ്ങൾ കല്യാണം കഴിക്കാത്തവരും പെണ്ണിനെ കണ്ടാൽ നോക്കാത്തവരുമാണോ?.
അനുമോളും ശൈത്യയും മേക്കപ്പ് ചെയ്ത് നല്ല വസ്ത്രം ധരിച്ച് നടക്കുമ്പോൾ ആണുങ്ങൾ നോക്കിയാൽ എന്താടാ മൊണ്ണേ എന്നെ നോക്കുന്നതെന്ന് ചോദിക്കുമോ?. ആ സമയത്ത് ആണുങ്ങൾ നോക്കണം എന്ന മെന്റാണ് ഇരുവർക്കും. രണ്ടുപേർക്കും പക്ക അസൂയയാണെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications