ഇതെന്ത് പ്രഹസനം..?, ഷോ കഴിഞ്ഞിട്ട് ഒരു മാസമായി, മാസ് എൻട്രി കാണാൻ ആരെയും കാണുന്നില്ലല്ലോ; ഷാനവാസിന് വിമർശനം!
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിച്ചിട്ട് ഒരു മാസത്തോട് അടുക്കാറായെങ്കിലും ഇപ്പോഴും മത്സരാർത്ഥികളുമായി ബന്ധപ്പെട്ട വിശേഷങ്ങളും വീഡിയോകളും തന്നെയാണ് സോഷ്യൽമീഡിയയിൽ ട്രെന്റിങ്. സീരിയൽ താരം അനുമോൾ ആയിരുന്നു ഇക്കഴിഞ്ഞ ഏഴാം സീസണിൽ വിജയിയായത്. ഫസ്റ്റ് റണ്ണറപ്പായത് അനീഷും സെക്കന്റ് റണ്ണറപ്പായത് സീരിയൽ താരം ഷാനവാസും ആയിരുന്നു.
സീത, കുങ്കുമപ്പൂവ് അടക്കമുള്ള സീരിയലുകളാണ് ടെലിവിഷൻ രംഗത്ത് ഷാനവാസിന് ആരാധകരെ നേടി കൊടുത്തത്. ആ പ്രേക്ഷക പിന്തുണ ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോഴും ഷാനവാസിന് ലഭിച്ചിരുന്നു. ഒന്നാം ദിവസം മുതൽ അതുകൊണ്ട് തന്നെ വോട്ടിങിലും ഷാനവാസ് മുന്നിലായിരുന്നു. പക്ഷെ അനുമോളും അനീഷും ഇടയ്ക്ക് വെച്ച് ഷോ കയ്യിൽ ഒതുക്കി.

അതോടെ ഷാനവാസിന് കണ്ടന്റ് ക്ഷാമമായി പ്രേക്ഷക പിന്തുണ കുറഞ്ഞു. അനുമോൾക്കും അനീഷിനും ഒപ്പം നെവിനും അക്ബറും കൂടി ഉയർന്ന് വന്നതോടെ ഷാനവാസിലെ രുദ്രനെ ആളുകൾ പതിയെ കൈവിടുകയായിരുന്നു. പലപ്പോഴും ഗെയിം മറന്ന് പെരുമാറിയതും ഷാനവാസിന് വിനയായി തീർന്നു. ഷോ കഴിഞ്ഞ് കേരളത്തിൽ വീണ്ടും കാലുകുത്തിയപ്പോൾ ഷാനവാസിനെ സ്വീകരിക്കാൻ കുടുംബവും സുഹൃത്തുക്കളും എല്ലാം എത്തിയിരുന്നു.
എന്നാൽ ജന്മനാട്ടിൽ ഒരു സ്വീകരണ ചടങ്ങ് നടന്നത് കഴിഞ്ഞ ദിവസമാണ്. അതിന്റെ വീഡിയോയും ഫോട്ടോയുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നതും ചർച്ചയായി മാറുന്നതും. സ്വീകരണ ചടങ്ങിന് മുന്നോടിയായി ഒരു ജന്മനാടായ മഞ്ചേരി അങ്ങാടിയിലൂടെ റോഡ് ഷോ നടത്തിയിരുന്നു.
സുഹൃത്തുക്കൾക്കും മകൾക്കും ഒപ്പം തുറന്ന ജീപ്പിൽ എത്തിയാണ് തന്റെ പ്രിയ പ്രേക്ഷകരെ ഷാനവാസ് കണ്ടത്. ഷോ കഴിഞ്ഞിട്ട് ഒരു മാസത്തോട് അടുക്കുമ്പോഴാണ് ഷാനവാസിന്റെ റോഡ് ഷോ നടന്നത് എന്നതുകൊണ്ട് തന്നെ വീഡിയോ വൈറലായപ്പോൾ വിമർശനവും പരിഹാസവുമാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. ഇതൊന്നും വേണ്ടിയിരുന്നില്ല. സ്വയം കോമാളിയായി മാറുന്നത് പോലെയുണ്ട് എന്നായിരുന്നു ഏറെയും കമന്റുകൾ.
എന്തിനാണ് ഈ പ്രഹസനമൊക്കെ... ആരെ കാണിക്കാനാണ്?, ഇപ്പോഴാണ് കറക്റ്റ് ഷോനവാസായത്, മാസ് എൻട്രി കാണാൻ ആരെയും കാണുന്നില്ലല്ലോ, ബിഗ്‌ബോസ് കഴിഞ്ഞ് ഒരു മാസം ആവാറായി. അപ്പോഴാണ് റോഡ് ഷോ. ഇയ്യാൾ ഇത് എന്തോന്ന്... ഷോനവാസ് എന്ന പേര് യോജിച്ചത് ഇപ്പോഴാണ്. ബിഗ്‌ബോസിലും പട്ടി ഷോ മാത്രമെ കാണിച്ചിട്ടുള്ളു. ഇപ്പോൾ പുറത്തിറങ്ങിയിട്ടും പട്ടിഷോ.

ബോറാണ് നിർത്തി പോകൂ. ഇപ്പോൾ ഈ പ്രഹസനം വേണ്ടായിരുന്നു, ഇതൊക്കെ എന്തിനാണ്..? അദ്ദേഹം നാടിന് വേണ്ടി എന്തെങ്കിലും ചെയ്തോ. ആ പരിപാടിയിൽ നിന്ന് കിട്ടിയതെല്ലാം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടത് അല്ലേ. ഒരു ജവാൻ നാടിനെ യുദ്ധത്തിൽ മുന്നിൽ നിന്ന് വിജയിപ്പിച്ചത് ഒന്നും അല്ലല്ലോ, സ്ഥാനാർഥി ആണെന്ന് വിചാരിച്ചു,
അഴകിയ രാവണൻ, ആരെയും കാണുന്നില്ലല്ലോ?. ഫൈനൽ ടുവിൽ എത്തിയ അനീഷിനെ ഒഴികെ വിന്നറെ കാണാൻ പോലും ആരും വന്ന് കണ്ടില്ലല്ലോ എന്നിങ്ങനെ നീളുന്നു കമന്റുകൾ. കാര്യമായി ടാസ്ക്കുകൾ ചെയ്യാനോ മൈന്റ് ഗെയിം കളിക്കാനോ ഒന്നും ബിഗ് ബോസിൽ ആയിരുന്നപ്പോൾ ഷാനവാസിന് കഴിഞ്ഞിരുന്നില്ല.
ആര്യന് കൊടുക്ക സ്ക്രട്ട് ടാസ്ക്ക് പോലും ഷാനവാസ് ഇടപെട്ടത് കാരണം വെള്ളത്തിലാകുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ഈ സീസണിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയൊരാളും ഷാനവാസ് ആയിരുന്നു. താനും അനീഷുമാകും ഗ്രാന്റ് ഫിനാലെയിൽ ഫൈനൽ ടുവായി ഇടംപിടിക്കുകയെന്ന് ഷാനവാസ് കരുതിയിരുന്നു. എന്നാൽ ഗ്രാന്റ് ഫിനാലെ വീക്കിൽ കാര്യങ്ങൾ മാറി മറിഞ്ഞതോടെയാണ് ഷാനവാസ് സെക്കന്റ് റണ്ണറപ്പായത്.


Click it and Unblock the Notifications