'ലാലേട്ടൻ വഴക്ക് പറയുമ്പോൾ വിഷമം തോന്നും, അനുവിന് ഇഷ്ടമാണെങ്കിൽ നടത്തും, വോട്ട് ചോദിക്കാൻ പറ്റുന്നില്ല'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ വെറും എട്ട് ദിവസങ്ങൾ മാത്രമാണ് ബാക്കി. എട്ട് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇവരിൽ ആരാകും കപ്പ് ഉയർത്തുകയെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. വിജയ സാധ്യത ഏറ്റവും കൂടുതലുള്ള അനുമോളുടെ ​ഗെയിമിനെ കുറിച്ച് മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ കുടുംബം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പിആർ, കരച്ചിൽ കാർഡ്, അനീഷ്-അനു കോമ്പോയെ കുറിച്ചെല്ലാം കുടുംബം പ്രതികരിച്ചു.

അനുമോളുടെ വിഷമം കാണുമ്പോൾ വിഷമം വരും. ഒപ്പം കരയും. പെട്ടന്ന് കരച്ചിൽ വരുന്ന പ്രകൃതമാണ് അനുവിന്. അനു കരയുന്നത് കണ്ട് അമ്മയ്ക്ക് ആദ്യം ബിപി കൂടി പ്രശ്നങ്ങളുണ്ടായിരുന്നു. ചേച്ചിയുമായി അനുവിന് പ്രശ്നം ഉള്ളതുകൊണ്ടല്ല ചേച്ചി ബി​ഗ് ബോസ് ഹൗസിലേക്ക് പോകാതിരുന്നത്. അവളെ കണ്ടാൽ ഞങ്ങൾ കരയും. കരഞ്ഞ് മെഴുകുന്ന കുടുംബമെന്ന പേര് വേണ്ടെന്ന് കരുതി.

Bigg Boss Anumol
Photo Credit: Asianet / Youtube

അതാണ് അനുവിന് അടുപ്പമുള്ള കൂട്ടുകാരിയെ അമ്മയ്ക്കൊപ്പം ഹൗസിലേക്ക് അയച്ചത്. സിംപതി കിട്ടാൻ വേണ്ടി അനു എടുക്കുന്ന സ്ട്രാറ്റജി അല്ല കരച്ചിൽ. അനു സന്തോഷം വന്നാലും സങ്കടം വന്നാലും കരയും. അനുവിനെ ഷോയിലേക്ക് വിടുന്നതിനോട് താൽപര്യമില്ലായിരുന്നു. അനു ഇത്രയും ദിവസം സർവൈവ് ചെയ്യുമെന്ന് കരുതിയില്ല. അനു കപ്പ് അടിക്കുമെന്ന് നൂറ് ശതമാനം വിശ്വസമുണ്ട്. ടോപ്പിൽ നിൽക്കുന്ന മത്സരാർത്ഥികൾ അനുവും അനീഷുമാണെന്നാണ് തോന്നിയിട്ടുള്ളത്.

എന്നിരുന്നാലും ​ഗെയിമാണ്. എന്തും സംഭവിക്കാം. പണപ്പെട്ടി എടുക്കണമെന്ന ആ​ഗ്രഹം അനുവിന് ഉണ്ടായിരുന്നു. പ്രൈസ് മണി നോക്കിയെ തീരുമാനിക്കൂവെന്ന് പറഞ്ഞിരുന്നു. അനു കുക്ക് ചെയ്യുന്നയാളല്ല. മാ​ഗി പോലുള്ളവ മാത്രമെ ഉണ്ടാകാറുള്ളു. ഇപ്പോൾ അവൾ ഒരു കുടുംബിനിയായി. ഇനി കെട്ടിച്ച് വിട്ടാലും ടെൻഷനില്ല.

ലൈഫ് ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാൻ ഇതുവരേയും അനുവിന് അറിയില്ലായിരുന്നു. ഇപ്പോൾ അവൾ അതൊക്കെ പഠിച്ചു. ഭക്ഷണത്തിന്റെ കുറവാകണം അനു ഒരുപാട് മെലിഞ്ഞിട്ടുണ്ട് കുടുംബം പറയുന്നു. അവൾക്കും മേക്കപ്പ് ചെയ്യാൻ ആ​ഗ്രഹമുണ്ടാകില്ലേ. അതുകൊണ്ടാകും ജിസേലുമായി വഴക്കുകൾ ഉണ്ടായത്. ജിസേലും അനുവും പുറത്തിറങ്ങാറായപ്പോഴേക്കും അടുപ്പത്തിലായിരുന്നു. മാത്രമല്ല അനുവിനെ പറ്റി നല്ല കാര്യങ്ങളാണ് ജിസേൽ പറഞ്ഞതും.

ഇതുവരെ പുറത്തിറങ്ങിയവർ പറഞ്ഞത് പിആറിന്റെ പ്രശ്നം മാത്രമാണ്. കാശിന് വേണ്ടിയാണ് ഫെയിമിന് വേണ്ടിയല്ല അനു ബി​ഗ് ബോസിൽ പോയത്. പിആറിന് പതിനാറ് ലക്ഷം കൊടുത്തുവെന്നത് സത്യമല്ല. പിന്നെ 16 ലക്ഷത്തിന്റെ കഥ എങ്ങനെ വന്നുവെന്നത് അനു വന്നശേഷം അവളോട് ചോദിച്ച് മനസിലാക്കണം. ബിന്നി പറഞ്ഞശേഷമാണ് ഞങ്ങളും അറിയുന്നത്. എല്ലാ മത്സരാർത്ഥികൾക്കും പിആറുണ്ട്. അനുവിനും ഉണ്ട്. പക്ഷെ അതിനായി ഇത്ര വലിയ തുക കൊടുത്തിട്ടില്ല.

Bigg Boss Anumol
Photo Credit: Anumol / Instagram

അതിന്റെ ആവശ്യം അവൾക്കില്ല. അവളുടെ ഇൻസ്റ്റ പേജിൽ പത്ത് ലക്ഷം ഫോളോവേഴ്സുണ്ട്. ആ പേജ് ഒരാളാണ് മാനേജ് ചെയ്യുന്നത് അത്രമാത്രം. അല്ലാതെ പിആർ ഇല്ല. പിആർ സംഭവം പ്രചരിച്ചതോടെ വോട്ട് ചോദിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ ഒരു അവസ്ഥയിൽ എല്ലാവരും കൂടി കൊണ്ട് എത്തിച്ചു. പിആറിന്റെ പേരിൽ അനുവിന് ലഭിക്കുന്ന ​ഹേറ്റ് കമന്റ് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഇത്ര നെ​ഗറ്റീവ് പ്രതീക്ഷിച്ചിരുന്നില്ല. അനുവിന് കിട്ടുന്ന ഡി​ഗ്രേഡ് മറ്റ് പിആറുകളിൽ നിന്നാണ്.

ലാലേട്ടൻ അനുവിനെ വഴക്ക് പറയുന്നത് കാണുമ്പോൾ വിഷമം തോന്നും. ഞായറാഴ്ച എപ്പിസോഡ് കാണുന്നത് തന്നെ ടെൻഷൻ അടിച്ചാണ്. പിന്നെ സ്ട്രോങ്ങായിട്ടുള്ള പ്ലയറിനെയാണല്ലോ ടാർ​ഗെറ്റ് ചെയ്യുന്നത്. ഇവിടെ നിന്ന് പോകുമ്പോൾ തന്നെ ലാലേട്ടനെ പേടിയാണ്. അദ്ദേഹം ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയുമോയെന്ന് അറിയില്ലെന്ന് അവൾ പറഞ്ഞിരുന്നു. പഴയ സീസൺ പോലും അനു കണ്ടിട്ടില്ല.

അനുവിന്റെ മനസിൽ ചേട്ടന്റെ സ്ഥാനമാണ് അനീഷിന്. മറ്റുള്ളതെല്ലാം തമാശയായി പറഞ്ഞതാണ്. അനീഷും അനുവും ഓപ്പോസിറ്റ് ക്യാരക്ടറാണ്. അനുവിന് ഇഷ്ടമാണെങ്കിൽ അങ്ങനൊരു പ്രപ്പോസൽ അനീഷിന്റെ ഭാ​ഗത്ത് നിന്ന് വന്നാൽ നടത്തി കൊടുക്കുമെന്നും കുടുംബം പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X