അനുമോൾ ബി​ഗ് ബോസിന് കാെടുത്തത് എട്ടിന്റെ പണി; വരും സീസണുകളിൽ സംഭവിക്കുക; അനീഷിന് പ്രശംസ

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ അനുമോൾ വിജയി ആയിരിക്കെ പല അഭിപ്രായങ്ങൾ. അനുമോൾ പിആർ കൊണ്ടാണ് വിജയിച്ചതെന്ന പ്രതീതി വന്ന് കഴിഞ്ഞു. ഇനി ബി​ഗ് ബോസ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്. ഒരു തരത്തിൽ ഏഴിന്റെ പണിയുമായി വന്ന ബി​ഗ് ബോസിന് എട്ടിന്റെ പണിയാണ് അനുമോൾ‌ കൊടുത്തിരിക്കുന്നത്. അനുമോൾക്ക് ശക്തമായ പിആർ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. വരും സീസണുകളിൽ പിആർ ഇല്ലെങ്കിൽ വിജയിക്കില്ല എന്ന ചിന്ത മത്സരാർത്ഥികൾക്ക് വരും. കാരണം അനുമോളും പിആറും ആരാധകരും കൂടി നേരിട്ടത് ഈ സീസണിലെ ശക്തരായ മത്സരാർത്ഥികളെയാണ്. ഇനി വരുന്ന സീസണുകളിൽ റിയൽ ആയി കളിക്കാൻ മത്സരാർത്ഥികൾ മടിച്ചേക്കും.

പിആർ നൽകുന്നത് മത്സരാർത്ഥിക്കൊപ്പം ഷോയ്ക്കും ​ഹെപ്പ് ലഭിക്കുന്ന കാര്യമായതിനാൽ പിആർ ഇല്ലാതെ മത്സരാർത്ഥികൾ എത്തണമെന്ന് ബി​ഗ് ബോസ് പറയാൻ സാധ്യതയില്ല. എന്നാൽ അനുമോളുടേത് പോലുള്ള പിആർ അപകടരവുമാണെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. സഹമത്സരാർത്ഥികളെ താറടിക്കുന്നത് ഒട്ടും നിലവാരമുള്ള കാര്യമല്ലെന്നാണ് അഭിപ്രായം. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. അനുമോളുടേത് അർഹതയില്ലാത്ത വിജയമാണെന്ന് പോലും വാ​ദം വരുന്നുണ്ട്.

aneesh

'നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് അറിയില്ല. അനുവിന്റെ മുഖത്തെ ഭാവം. അർഹത ഇല്ലാത്ത ഒന്ന് സ്വന്തം ആക്കിയ പോലെ. സന്തോഷം അഭിനയിച്ചു നിൽക്കുന്ന പോലെ തോന്നി. എനിയ്ക് എക്സ്പ്ലെയിൻ ചെയ്യാൻ അറിയില്ല അതാണ്.താന്നാണ് വിജയി എന്ന് അറിയുമ്പോ ഉള്ള ഞെട്ടലോ ഒന്നും കണ്ടില്ല. എല്ലാം നേരുത്തേ അറിയാവുന്ന പോലെ ആയിരുന്നു. എന്തായാലും അഭിനന്ദനങ്ങൾ ലേഡി ബിഗ് ബോസ്സ്,' എന്നാണ് ഒരു കമന്റ്.

'റിയൽ ലെെഫിലും ഇതു തന്നെ. പണം ഉള്ളവൻ എത്ര വലിയ വൃത്തികെട്ടവർ ആണേലും രക്ഷപെടും അല്ലാത്തവൻ ഒന്നും പ്രൂവ് ചെയ്യാൻ പറ്റാതെ പരാജയപ്പെടുകയും ചെയ്യും. അത് ഏത് മേഖല ആയാലും അങ്ങനെ തന്നെ ബിഗ്‌ബോസ് എന്ന പ്രോഗ്രാം ഇന്നലെ പ്രൂവ് ചെയ്തു. അത്രേയുള്ളൂ, ഇങ്ങനെ ഉള്ളവരെയും സമൂഹം അംഗീകരിക്കും' എന്നും കമന്റുണ്ട്.

Anumol

അതേസമയം അനുമോളുടെ വിജയം ആഘോഷിക്കുന്നവരും ഏറെയാണ്. അനുമോൾ അർ​ഹിക്കുന്ന വിജയമാണിതെന്ന് ഇവർ പറയുന്നു. 'ലൈവ് കണ്ട ഞങ്ങൾക്ക് അറിയാം. അനു അതിനുള്ളിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അനു തന്നെ ആണ് ആ കപ്പിന് അർഹ. റി എൻട്രിക്ക് ശേഷം അനുവിനെ കൂടുതൽ സപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. പി. ആർ അല്ല, ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ'

'ഈ സീസണിൽ ഞാൻ ആർക്കും വോട്ട് ചെയ്തിരുന്നില്ല. പക്ഷെ റീ എൻട്രിക്ക് ശേഷം ഞാനും എന്റെ ഫാമിലി മുഴുവനും ഈ കൊച്ചിന് വോട്ട് കൊടുത്തു. കാരണം ഒരു കൂട്ടം മനുഷ്യർ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നിസ്സഹായ ആയ അനുവിന്റെ മുഖം അത്രക്കും മനസ്സിനെ ആസ്വസ്ഥംപ്പെടുത്തിയിരുന്നു. കൂടെ നിന്നവർ എല്ലാം സ്വിച്ച് ഇട്ടപോലെ മറുകണ്ടം ചാടി എപ്പോഴും അനുമോൾ ആരെയും കുറ്റപ്പെടുത്തുന്നതോ വിശ്വസിച്ചു പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കുത്തുന്നതോ ഞാൻ കണ്ടില്ല. അതൊക്ക തന്നെ ധാരാളം ആണ് അനുമോളെ സ്നേഹിക്കാൻ. ദൈവം അനുവിനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ,' എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X