അനുമോൾ ഇറങ്ങുന്നതോടെ അടിയാകും, അനുമോളും പിആറുമായുള്ള അടി പ്രതീക്ഷിക്കുന്നു: സായ് കൃഷ്ണ

ബി​ഗ് ബോസ് മലയാളം സീസൺ 7 ഫെെനലിൽ എത്തിയിരിക്കെ മുൻ ബി​ഗ് ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സീസൺ അവസാനിച്ച ശേഷം ഉണ്ടാകാൻ സാധ്യതയുള്ള സംഭവങ്ങളെക്കുറിച്ചാണ് സായ് കൃഷ്ണ സംസാരിച്ചത്. അനുമോളെ വിമർശിച്ചാണ് സായ് കൃഷ്ണ സംസാരിക്കുന്നത്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

ബി​ഗ് ബോസ് കഴിഞ്ഞിറങ്ങി അനുമോളും വിനുവും കൂടിയുള്ള ഫെെറ്റ് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ലക്ഷം വിനുവിന് കൊടുക്കും എന്നാണ് അനുമോൾ പറഞ്ഞത്. കണക്ക് കേൾക്കുന്നത് 16 ലക്ഷമൊക്കെയാണ്. പെെസ കുത്തിന് പിടിച്ച് വാങ്ങേണ്ടി വരും. അനുമോൾ, ലക്ഷ്മി എന്നീ രണ്ടെണ്ണത്തിനെയും എനിക്ക് സഹിക്കാൻ പറ്റില്ല. ഇവരുടെ വായയിൽ നിന്ന് എന്താണ് വരികയെന്ന് പറയാൻ പറ്റില്ല.

Anumol

ചിലപ്പോൾ ഞാൻ പേടിച്ച് ഓടും. അല്ലെങ്കിൽ എന്റെ വായയിൽ നിന്ന് എന്തെങ്കിലും വന്ന് പോകും. ഈ രണ്ട് പേരുടെയും പ്രകൃതമുള്ളവരെ എന്റെ അകലത്ത് കണ്ടാൽ പോലും എനിക്ക് പ്രശ്നമാണ്. നമ്മുടെ ഐഡിയോളജിയും പേഴ്സണാലിറ്റിയുമായി ഒരു ബന്ധവുമില്ലാത്ത വേറെ ഏതോ ​ഗാലക്സിയിൽ കിടക്കുന്നവർ ആണത്. അവരുമായി കണക്ട് ആകണമെങ്കിൽ ഭയങ്കര പാടായിരിക്കുമെന്ന് സായ് കൃഷ്ണ പറയുന്നു.

പിആർ കൊടുക്കുന്നത് മോശം കാര്യമല്ല. ബി​ഗ് ബോസിനും പിആർ ​ഗുണം ചെയ്യുന്നുണ്ട്. പിആർ തെറ്റുമല്ല. പക്ഷെ അത് ഇങ്ങനെ ആകരുത്. ആ മത്സരാർത്ഥിക്ക് വേണ്ടിയുള്ള പണി മാത്രം എ‌ടുക്കുക. അല്ലാതെ ബാക്കിയുള്ള മത്സരാർത്ഥികളെയും അവരുടെ വീട്ടുകാരെയും അടിച്ചമർത്തരുത്. അനുമോളുടെ പിആറിനടുത്താണ് (വിനു) ബാക്കിയുള്ളവരും പിആറിന് അപ്രോച്ച് ചെയ്തത്. ഇക്കാര്യം വിനു അനുമോളോട് പറയുകയും ചെയ്തെന്നും സായ് കൃഷ്ണ പറയുന്നു.

Anumol  Sai Krishna

ഇനിയുള്ള സീസണുകളിൽ ഇത് പ്രതീക്ഷിച്ചാൽ മതി. സീസർ ആറോ‌ട് കൂടി അടുപ്പം എന്നത് തീർത്തു. ഇനി വരുന്ന മത്സരാർത്ഥികൾക്ക് ട്രസ്റ്റ് ഇഷ്യൂ ഉണ്ടാകും. ഇവരാരും തമ്മിൽ ഒരു അടുപ്പം ഉണ്ടാകില്ല. ഞങ്ങൾക്കൊരു കോർ ​ഗ്രൂപ്പുണ്ട്. എല്ലാ സീസണുകളിലും ചുരുങ്ങിയത് അഞ്ച് പേർ തമ്മിലെങ്കിലും തമ്മിൽ കണക്ഷൻ ഉണ്ടാകും. പക്ഷെ ഈ സീസൺ കഴിഞ്ഞ് അനുമോൾ ആദ്യ ഇന്റർവ്യൂ നൽകുമ്പോൾ ഇവിടെ അടി പൊട്ടും.

അത് ഉറപ്പാണെന്നും സായ് കൃഷ്ണ പറയുന്നു.ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായിരുന്നു സായ് കൃഷ്ണ. വെെൽഡ് കാർഡ് എൻട്രിയായാണ് സായ് ബി​ഗ് ബോസിലെത്തിയത്. സായ് കൃഷ്ണയുടെ എൻട്രിയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ​ഗെയിം വന്നില്ല. ഇതേക്കുറിച്ചും സായ് കൃഷ്ണ സംസാരിക്കുന്നുണ്ട്. ഞാൻ ​ഗെയിം കളിച്ചപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തി. നീ എന്ത് ​ഗെയിം ആണ് കളിച്ചത്, നീ ബി​ഗ് ബോസിന്റെ ​ഗെയിം പൊട്ടിക്കുകയല്ലേ ചെയ്തതെന്ന് ചോദിച്ചു.

ഞാൻ പിന്നെ ബി​ഗ് ബോസ് പറയുന്ന ​ഗെയിം കളിക്കാനാണോ പോയത്. അല്ല. അവരൊരു ​ഗെയിമിടും. അത് പൊളിക്കണം. ഞാൻ അങ്ങനെയാണ് കളിച്ചത്. അല്ലാതെ ഒപ്പമുള്ള മത്സരാർത്ഥികളോട് ​ഗെയിം കളിക്കാൻ പോയിട്ടില്ല. എന്തായാലും വിന്നർ ആകില്ല. ജിന്റോ എന്ന വന്മരം നിൽക്കുന്നുണ്ട്. ഒരു സെെഡിൽ ജാസ്മിനും ഒരു സെെഡിൽ അർജുനും. പണപ്പെട്ടി എടുക്കാമെന്ന് ഞാൻ കരുതി. വിന്നറും പെട്ടി എടുത്ത ആളും എല്ലാ സീസണിലും ചർച്ചയാകും. ഫിനാൻഷ്യലി ലാഭവും. അങ്ങനെയാണ് മണി ബോക്സ് എടുത്തതെന്ന് സായ് കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X