'ഞങ്ങൾ മാത്രമായി ഇരുന്ന് സംസാരിച്ചത് രണ്ട് തവണ, അപ്പാനി ചേട്ടന്റെ ഭാര്യ എന്നെ വിളിച്ചു, അന്ന് ചെവിയിൽ പറഞ്ഞത്'
ബിഗ് ബോസ് ഷോയിൽ നിന്നും എവിക്ടായശേഷമാണ് ആർജെ ബിൻസി എന്ന മത്സരാർത്ഥി പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി മാറിയത്. അതിന് കാരണം അപ്പാനി ശരത്തുമായുള്ള സൗഹൃദമായിരുന്നു. ബിൻസി ഹൗസിൽ തുടർന്നിരുന്നുവെങ്കിൽ അപ്പാനിയുടെ കുടുംബം തകർന്നേനെ എന്നാണ് ബിൻസിയുടെ എവിക്ഷൻ എപ്പിസോഡിന് താഴെ ഏറ്റവും കൂടുതൽ വന്ന കമന്റ്. പ്രേക്ഷകർ മാത്രമല്ല ഷാനവാസും അനുവും രേണുവും ശാരികയുമെല്ലാം ബിൻസി-അപ്പാനി ശരത്ത് റിലേഷൻഷിപ്പിനെ കുറിച്ച് ഹൗസിൽ സംസാരിച്ചിരുന്നു.
ഇപ്പോഴിതാ തന്നേയും അപ്പാനി ശരത്തിനേയും ചേർത്തുള്ള വിവാദങ്ങൾക്കെല്ലാം മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മറുപടി പറയുകയാണ് ആർജെ ബിൻസി. വിവാദങ്ങളും കോലാഹലവും കണ്ട് ശരത്തിന്റെ ഭാര്യ തന്നെ വിളിച്ചിരുന്നുവെന്നും ബിൻസി പറയുന്നു. ഷോയിൽ നിന്ന് എവിക്ടായതിൽ സങ്കടമുണ്ട്.

പക്ഷെ പുറത്തിറങ്ങിയശേഷമുള്ള ലൈഫ് ഞാൻ ഇപ്പോൾ എഞ്ചോയ് ചെയ്യുന്നു. എവിക്ടായി ലാലേട്ടന് അടുത്ത് വന്ന് എന്റെ ജേർണി വീഡിയോ കണ്ടപ്പോഴാണ് ഞാൻ വീണുപോയതും സങ്കടപ്പെട്ടതും. അതിനാലാണ് ഇമോഷണലായി സംസാരിച്ചത് ബിൻസി സംസാരിച്ച് തുടങ്ങി. ആ വീട്ടിൽ ഒരു സീക്രട്ടും നടക്കില്ല. ശരത്തേട്ടനെ ഹഗ് ചെയ്തശേഷം ചെവിയിൽ പറഞ്ഞത് കപ്പ് അടിച്ചിട്ട് വരണമെന്ന് മാത്രമാണ്.
എന്നേയും ശരത്തേട്ടനേയും കുറിച്ച് ഷാനവാസ് പറഞ്ഞത് കണ്ടന്റുണ്ടാക്കുന്നതിന്റെ ഭാഗമാണ്. ഞാൻ ഉള്ള സമയത്താണ് പറഞ്ഞിരുന്നതെങ്കിൽ എനിക്ക് മറുപടി കൊടുക്കാൻ കഴിയുമായിരുന്നു. ഞാനുള്ളപ്പോൾ അവർക്ക് പറയണമെങ്കിൽ ആ വീട്ടിൽ അപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല. ഷാനവാസ് പറഞ്ഞതുപോലെ അനുമോളും എന്തോ പറഞ്ഞുവെന്ന് അറിഞ്ഞു.
കണ്ടന്റ് ദാരിദ്രം വന്നപ്പോൾ എന്തെങ്കിലും വേണമല്ലോയെന്ന് കരുതി പറഞ്ഞതാകും. എവിക്ടാകുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഞാൻ അക്ബർ-അപ്പാനി കൂട്ടുകെട്ടിലേക്ക് പോകുന്നത്. അധികം കമ്പനി ഒന്നും ആയിട്ടില്ല. അവരുടെ കൂടെ പോയിരുന്ന് ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ട്. ഹൗസിൽ എല്ലാവരോടും ഞാൻ മിണ്ടുമായിരുന്നു. പേഴ്സണൽ ഫേവറേറ്റ് ആളും ഇല്ല.
അവസാന മൂന്ന് ദിവസം അപ്പാനി ചേട്ടന്റെയും അക്ബറിന്റെയും അടുത്ത് പോയി ഇരിക്കുമായിരുന്നു. ഞാൻ മാത്രമല്ല സരിഗ ചേച്ചി, ബിന്നിയും എല്ലാം ഉണ്ടായിരുന്നു. അപ്പാനി ബിൻസിയെ മാത്രം ബിൻസി കൊച്ചേയെന്ന് വിളിക്കുന്നുവെന്ന് അവരെല്ലാം തമാശയ്ക്ക് പറയുമായിരുന്നു. അപ്പാനി ചേട്ടൻ എനിക്ക് ചാച്ചനെപ്പോലെ എന്നാണ് ഞാൻ പറഞ്ഞത്. അപ്പാനി ചേട്ടൻ വളരെ ജെനുവിനായ വ്യക്തിയാണ്. ഞാനും അതുപോലെ സാധാരണക്കാരിയാണ്.

അതുകൊണ്ട് പുള്ളിയോട് സംസാരിക്കുമ്പോൾ ആങ്ങളയോട് സംസാരിക്കുന്നത് പോലെയായിരുന്നു. ചാച്ചാ എന്ന് അപ്പനെ മാത്രമല്ല ആങ്ങളേയും വിളിക്കും. ആ വൈബാണ് പുള്ളിയിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ളത്. ആരോട് വഴക്കുണ്ടാക്കിയാലും കോംപ്രമൈസ് ചെയ്യാൻ പുള്ളി ശ്രമിക്കും. ഷാനവാസ് ഞങ്ങളെ കുറിച്ച് പറയുന്നത് കേട്ട് ഞെട്ടിപ്പോയി.
എന്നോട് ശരത്തേട്ടൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് രേഷ്മ ചേച്ചിയെ കുറിച്ചാണ്. ഒന്നോ രണ്ടോ തവണ മാത്രമെ ഞാനും പുള്ളിയും മാത്രമായിരുന്ന് സംസാരിച്ചിട്ടുള്ളു. ഞങ്ങളുടെ സംസാരത്തിൽ എന്തെങ്കിലും മോശമായി ഉണ്ടായിരുന്നുവെങ്കിൽ കണ്ടന്റായി അത് കുത്തിപ്പൊങ്ങി വന്നേനെ. നെവിൻ ഇടയ്ക്ക് വന്ന് കെട്ടിപിടിക്കാറുണ്ട്. അതൊക്കെ ഫണ്ണായി മാത്രമെ എടുത്തിട്ടുള്ളു. ഷാനവാസ് പേഴ്സണൽ വൈരാഗ്യത്തിന്റെയോ കണ്ടന്റിന് വേണ്ടിയോ പറഞ്ഞതാകും.
ശരത്തേട്ടന്റെ ഭാര്യ രേഷ്മ എന്നെ വിളിച്ചിരുന്നു. ഞാൻ 24 മണിക്കൂറും ലൈവ് കാണുന്നയാളാണ്. എനിക്ക് നിങ്ങളുടെ കാര്യത്തിൽ മോശമായി ഒന്നും തോന്നിയിട്ടില്ല. എനിക്ക് അറിയാം എന്റെ ഭർത്താവിനെ എന്ന് പറഞ്ഞു എന്നും വിവാദങ്ങൾക്ക് മറുപടി നൽകി ബിൻസി പറഞ്ഞു.


Click it and Unblock the Notifications