വീടിന് പുറത്ത് നടക്കുന്നതെന്ത്? വീട്ടുകാർ വന്നതോടെ ആശങ്കയിൽ ജിസേലും ആര്യനും
വീട്ടുകാർ ബിഗ് ബോസ് ഹൗസിലെത്തിയപ്പോൾ ആശങ്കയിലായി ആര്യനും ജിസേലും. ഹൗസിൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ വീട്ടുകാർ ഹൗസിൽ വന്നപ്പോൾ ഈ സൗഹൃദത്തിന് വലിയ വില കൊടുക്കുന്നതായി തോന്നിയില്ല. പ്രത്യേകിച്ചും ജിസേലിന്റെ അമ്മ ആര്യനിൽ നിന്നും അകലം കാണിച്ചു. ഇതിൽ ആര്യന് വിഷമവും തോന്നി. ആര്യനും ജിസേലും അടുത്തടുത്തുള്ള ബെഡിൽ കിടക്കുന്നത് നേരത്തെ വിവാദമായിരുന്നു. ഇരുവരും ചുംബിച്ചെന്ന ആരോപണവും വന്നു.
പിന്നീട് ആര്യൻ-ജിസേൽ സൗഹൃദം കൂടുതൽ ദൃഡമായി. ഇത് പല തരത്തിൽ വ്യാഖ്യാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതുകൊണ്ട് കൂടിയായിരിക്കാം ജിസേലിന്റെ അമ്മ ആര്യനോട് അകലം കാണിച്ചതെന്ന് പ്രേക്ഷകർ പറയുന്നു. ആര്യന്റെ സഹോദരനും അമ്മയും കൂടിയാണ് വന്നത്. ആര്യന്റെ അമ്മ വന്നപ്പോൾ ആദ്യം കാണുന്നത് അനുമോളെയാണ്. അനുമോളെ ഇവർ കെട്ടിപ്പിടിച്ചു. ആദിലയെയും നൂറയെയും ഞാനെന്റെ മക്കളായി അഡോപ്ട് ചെയ്യുന്നു എന്ന് ആര്യന്റെ അമ്മ പറഞ്ഞു. ജിസേലിനെക്കുറിച്ച് ആര്യൻ ചോദിച്ചപ്പോൾ ജിസേൽ എന്റെ ഫ്രണ്ടിനെ പോലെയാണെന്ന് അമ്മ പറഞ്ഞു.

തങ്ങൾ തമ്മിലുള്ള സൗഹൃദം വീട്ടുകാർ അവഗണിക്കുന്നു എന്ന തോന്നൽ ആര്യനും ജിസേലിനുമുണ്ട്. ആര്യനോട് അമ്മ അകലം കാണിച്ചതിനെക്കുറിച്ച് ജിസേൽ ആശങ്കയോടെ സംസാരിക്കുന്നുണ്ട്. അതേസമയം ആര്യന്റെയും ജിസേലിന്റെയും അമ്മമാർക്ക് സോഷ്യൽ മീഡിയയിൽ പ്രശംസകളുണ്ട്.
ആര്യൻ്റെ അമ്മയും ചേട്ടനും. നല്ല ചിൽ ചിൽ അമ്മ. ആര്യൻ്റെ പോലെ തന്നെ ഉള്ള ചേട്ടനും. നല്ല ക്യൂട്ട് ആയിരുന്നു ഇവർ. അമ്മ ആര്യൻ്റെ പോലെ തന്നെ നല്ലവണ്ണം സംസാരിക്കുന്നുണ്ട്. മലയാളം അറിയില്ല ശരിക്ക്. എല്ലാവരെയും ഹഗ് ചെയ്തു. ആദില നൂറയെ വലിയ ഇഷ്ടം ആണെന്ന് പറഞ്ഞു. ആദിലയെയും നൂറയെയും ഞാൻ അഡോപ്ട് ചെയ്തു. ഇനി നിങ്ങളുടെ അമ്മ വന്നില്ലാ എന്ന് പറയരുത്.അമ്മ വന്നിട്ടുണ്ട്. ഞാൻ ആണ് അമ്മ. എന്നൊക്കെ പറഞ്ഞു. അത് ഭയങ്കര ഒരു മാെമന്റ് ആയിരുന്നു. എല്ലാവരോടും ഒരുപോലെ മിണ്ടി.

ചേട്ടനും നെെസ് ആയിരുന്നു. പെട്ടന്ന് ഇവർ എല്ലാവരോടും കമ്പനി ആയി. അമ്മ വന്നപ്പോൾ ജിസേൽ കുറച്ച് മാറി നിന്നു. പക്ഷെ അമ്മ ജിസേലിനെ വിളിച്ചു കൊണ്ട് പോയി സംസാരിച്ചു. ഒരു ഹാപ്പി ഫാമിലി എന്നാണ് ബിഗ് ഹോസ് പ്രേക്ഷകൻ കുറിച്ചിരിക്കുന്നത്. ജിസേൽ നന്നായി ഗെയിം കളിക്കുന്നില്ലെന്ന് അമ്മ പറയുന്നുണ്ട്. കുറച്ച് രൂക്ഷമായി തന്നെയാണ് അമ്മ ജിസേലിനോട് സംസാരിക്കുന്നത്. അമ്മ ഇവിടെ ബിഗ് ബോസ് ഗെയിം കളിക്കാൻ വന്നതാണോ എന്ന് ജിസേൽ ചോദിക്കുന്നുണ്ട്.
തന്റെ മേക്കപ്പ് സാധനങ്ങൾ കൊണ്ട് വരാത്തതിന്റെ വിഷമത്തിലാണ് ജിസേൽ. അമ്മയോട് ഇക്കാര്യം ആവർത്തിച്ച് പറയുന്നുണ്ട്. തന്റെ ഗെയിം എങ്ങനെയാണെന്ന് അറിയാൻ ജിസേൽ താൽപര്യം കാണിക്കുന്നില്ല. തുടക്കത്തിൽ നല്ല ഗെയിമുമായി മുന്നോട്ട് പോയ ആളാണ് ജിസേൽ. എന്നാൽ പിന്നീട് പാളിച്ചകൾ പറ്റിയെന്നാണ് പ്രേക്ഷകർ പറയുന്നത്. മറുവശത്ത് ആര്യൻ ടാസ്കുകളിൽ നന്നായി പെർഫോം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications