ആന്റി മരിച്ചു, ഉള്ള് നീറുമ്പോഴും ജിസേൽ ചെയ്തത്, കരഞ്ഞ് ബഹളം വെക്കുന്ന അനുമോൾക്ക് പാഠമെന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥി ജിസേലിന്റെ അമ്മയുടെ സഹോദരി മരണപ്പെട്ടു. ജിസേലിനെ ബിഗ് ബോസ് ഈ വിവരം അറിയച്ചപ്പോൾ ഷോയിൽ വെെകാരിക നിമിഷങ്ങൾ. ജിസേലിനെ ആശ്വസിപ്പിക്കാൻ ആര്യനെ ബിഗ് ബോസ് വിളിച്ചു. മരണ വാർത്തയറിഞ്ഞ് ആദ്യം ഞെട്ടിയെങ്കിലും പിന്നീട് സംയമനത്തോട ജിസേൽ സാഹചര്യത്തെ കെെകാര്യം ചെയ്തു. ആര്യനല്ലാതെ ബിഗ് ബോസ് വീട്ടിനുള്ളിൽ മറ്റാരോടും ജിസേൽ ഈ വിവരം പങ്കുവെച്ചിട്ടില്ല. വിഷമം ഉള്ളിലൊതുക്കി ജിസേൽ ദിനചര്യകളിലേക്ക് കടന്നു.
മറ്റൊരു മത്സരാർത്ഥിയായിരുന്നെങ്കിൽ കരഞ്ഞ് ബഹളം വെച്ചേനെയെന്നും ജിസേൽ പക്വമായി ഇടപെട്ടുമെന്നാണ് ലെെവ് കണ്ട പ്രേക്ഷകർ പറയുന്നത്. അമ്മയും മരിച്ച ആന്റിയുമാണ് തന്റെ കാര്യങ്ങളെല്ലാം നോക്കിയതെന്ന് ജിസേൽ തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്. മരണ വാർത്തയറിഞ്ഞ് ഉള്ള് തകർന്നിട്ടും ജിസേൽ ഇത് പുറമേക്ക് കാണിക്കാതെ സഹമത്സരാർത്ഥികളോട് ഇടപെടുന്നെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കിടെ കരയുന്ന അനുമോളുമായും പ്രേക്ഷകർ ജിസേലിനെ താരതമ്യം ചെയ്തു.

'ജിസേലിൻ്റെ ആൻ്റി (അമ്മയുടെ അനുജത്തി) മരണപ്പെട്ടു. ജിസൈൽ ആര്യനോട് മാത്രം പറഞ്ഞു, ബാക്കിയുള്ളവരെ അറിയിക്കാതെ സൈലൻ്റ് ആയി നടക്കുന്നു. ഇത് അറിയാത്ത ആരെങ്കിലും ജിസൈലിനെ കളിയാക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്താൽ അവർക്ക് നെഗറ്റീവ് ഇമേജ് ആയിരിക്കും പുറത്ത് പോവുക. ഈ അവസ്ഥയിൽ ഉള്ള ഒരാളെ അറ്റാക്ക് ചെയ്തു എന്ന രീതിയിൽ. എല്ലാവരെയും അറിയിക്കുക എന്നതാണ് ശരിയായ രീതി,' ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
'സ്വന്തം ആന്റി മരിച്ച വേദന ഉള്ളിൽ കടിച്ചമർത്തിക്കൊണ്ട് നിൽക്കുന്ന ആ നിൽപ്പ് കണ്ടോ. അനുമോളെ നീ ആയിരുന്നുവെങ്കിൽ ഈ അവസ്ഥയിൽ അവിടെ എന്തായിരിക്കും എന്ന് ഞങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജിസെയിലിന്റെ വലിയ മനസ്സ് അനുമോൾക്ക് കാണാൻ സാധിക്കുന്നില്ല അനുമോളുടെ കണ്ണ് മൂടിക്കെട്ടി വെച്ചിരിക്കുകയാണ് വൈരാഗ്യം. കൺഫക്ഷൻ റൂമിൽ നിന്നും പുറത്തുവന്നു മണിക്കൂറുകൾ ആയി'

'ഇതുവരെയും ഒരാളോട് പോലും തന്റെ വീട്ടിൽ സംഭവിച്ച അനിഷ്ട സംഭവം പറഞ്ഞിട്ടില്ല. അതു പറഞ്ഞു സഹതാപം മേടിക്കാൻ നോക്കിയിട്ടില്ല ഈ നിമിഷം വരെ തന്നെ ആശ്വസിപ്പിക്കാൻ ആയി അകത്തേക്ക് വന്ന ആര്യനോടും നീയും ഒന്നും മിണ്ടരുത് എന്ന് പറഞ്ഞ് എല്ലാവർക്കും ഭക്ഷണം വിളമ്പുന്ന ആ മനസ്സിനെ നിങ്ങൾ കാണാതെ പോകരുത്,' എന്നാണ് മറ്റൊരു പ്രേക്ഷകന്റെ കുറിപ്പ്.
'ജിസേൽ ഒരു സ്ട്രോങ്ങ് കോണ്ടസ്റ്റന്റ് ആണെന്ന് ഉള്ളതിനുള്ള തെളിവ് ആണ് ഇത്. അതേസമയം മറ്റുള്ളവരുടെ ആരെങ്കിലും ആണേൽ അവിടെ കരഞ്ഞു ബഹളം വെച്ച് ഇന്നത്തെ ദിവസം പോയേനെ. ജിസേൽ ആരോടും പറയാത്തത് ഇതറിഞ്ഞു ആരും അവളോട് സഹതാപത്തിൽ വന്ന് സംസാരിക്കണ്ട എന്ന് കരുതിയാവും' എന്നും കമന്റുകളുണ്ട്.
നിലവിൽ അനുമോൾ, ജിസേൽ എന്നിവരാണ് ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ കിട്ടുന്ന മത്സരാർത്ഥികൾ. ഇവർ തമ്മിലുള്ള വഴക്ക് പതിവായിരിക്കുന്നു. അനുമോളെ അനുകൂലിക്കുന്നവരും ജിസേലിനെ അനുകൂലിക്കുന്നവരും സഹമത്സരാർത്ഥികളിലുണ്ട്. അനുമോൾ ഗ്യാങ്ങും ജിസേൽ ഗ്യാങ്ങും എന്ന സാഹചര്യമാണിപ്പോൾ. അനുമോളെ അനുകൂലിക്കുന്ന പ്രേക്ഷകർ ഏറെയാണ്. ഒറ്റയ്ക്ക് നിന്ന് കളിക്കാനുള്ള ധെെര്യം അനുമോൾക്കുന്നുണ്ടെന്നും മറ്റ് മത്സരാർത്ഥികളിൽ പലരും ജിസേലിന്റെ നിഴലായി മാറിയെന്നുമാണ് ഇവരുടെ വിമർശനം. ഹിന്ദി ബിഗ് ബോസിൽ ഉൾപ്പെടെ മത്സരിച്ച് പരിചയമുള്ളതിനാലാണ് ജിസേലിന് അനായാസം സാഹചര്യങ്ങളെ നേരിടാനാകുന്നതെന്നും അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.


Click it and Unblock the Notifications