ലക്ഷ്മി ആര്യന്റെ അമ്മയാകാൻ നോക്കി, എനിക്കിഷ്ടപ്പെട്ടില്ല; ഞങ്ങൾ തമ്മിലുള്ള സൗഹൃദം: ജിസേൽ
ബിഗ് ബോസിൽ നിന്നും ജിസേൽ പുറത്തായതിന്റെ നിരാശയിലാണ് പ്രേക്ഷകർ. അത്രത്തോളം ജനപ്രീതി ജിസേൽ നേടിയിരുന്നു. മികച്ച പ്ലെയറിനെയാണ് ഷോയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്. ആര്യനും ജിസേലും തമ്മിലുള്ള സൗഹൃദം ഷോയിൽ ഏറെ ചർച്ചയായതാണ്. ജിസേലിന് ഹൗസിനുള്ളിൽ ഏറ്റവും അടുപ്പം ആര്യനോടായിരുന്നു. ഹൗസിനുള്ളിൽ ഗോസിപ്പുകൾ വന്നപ്പോൾ പോലും ഇവരുടെ സൗഹൃദത്തെ ബാധിച്ചില്ല. ജിസേൽ പുറത്തായപ്പോൾ ആര്യൻ പൊട്ടിക്കരയുന്നുണ്ട്. ഇപ്പോഴിതാ ആര്യനെക്കുറിച്ച് സംസാരിക്കുകയാണ് ജിസേൽ. നേരത്തെ പുതപ്പിനുള്ളിൽ വെച്ച് ഇരുവരും ചുംബിച്ചു എന്ന ആരോപണം വന്നിരുന്നു.
എന്നാൽ യഥാർത്ഥത്തിൽ പുതപ്പിനുള്ളിൽ വെച്ച് പ്രേത കഥകൾ പറയുകയായിരുന്നെന്ന് ജിസേൽ പറയുന്നു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ആര്യനോട് പൊസസീവ്നെസ് ഉണ്ടായിരുന്നില്ല. ലക്ഷ്മിയോട് ആര്യൻ സംസാരിച്ചപ്പോൾ ദേഷ്യപ്പെട്ടതിന് കാരണം ലക്ഷ്മി എന്നോട് ഇറിറ്റേറ്റിംഗ് ആയിരുന്നു. ലക്ഷ്മിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാനൊന്നും പറയില്ലായിരുന്നെന്നും ജിസേൽ വ്യക്തമാക്കി.

ആരോട് സംസാരിക്കണമെന്നത് ആര്യന്റെ ഇഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ താൻ ഷാനവാസിനോട് സംസാരിക്കുന്നത് ആര്യനും ഇഷ്ടമായിരുന്നില്ലെന്ന് ജിസേൽ പറയുന്നുണ്ട്. ലക്ഷ്മി ആര്യന്റെ അമ്മയാകാൻ നോക്കി. ആര്യന്റെ കാര്യത്തിൽ കുറച്ച് പ്രൊട്ടക്ടീവ് ആയിരുന്നു. ആര്യന്റെയും തന്റെയും ഫ്രണ്ട്ഷിപ്പിൽ മാറ്റം വന്നിട്ടില്ലെന്നും ജിസേൽ പറയുന്നു.ബിഗ് ബോസ് ഹൗസിൽ തനിക്ക് ആണുങ്ങളുടെ പിന്തുണയാണ് കൂടുതൽ കിട്ടിയതെന്ന് ജിസേൽ പറയുന്നു. പൊതുവെ ഞാൻ ഗേളി ഗേൾ ആണ്. എവിടെ പോയാലും എനിക്ക് ഫ്രണ്ട്സ് ഗേൾസ് ആണ്. ഞാനങ്ങനെ ടോം ബോയ് അല്ല. പക്ഷെ ബിഗ് ബോസ് ഹൗസിൽ വന്ന് എല്ലാ ഫ്രണ്ട്സും ആണുങ്ങളായി. സ്ത്രീകൾ എന്നെ ഇഷ്ടപ്പെട്ടില്ല. ഞാൻ ഫ്രണ്ട്സ് ആകാൻ ശ്രമിച്ചു. ഞാൻ ഫെമിനിൻ പെണ്ണാണ്. എല്ലാവരുടെ കൂടെയും ഫുഡ് ഉണ്ടാക്കി കഴിക്കും. അനുമോളോട് അവസാനത്തെ രണ്ടാഴ്ച ഒരിഷ്ടമുണ്ടായി.
എനിക്കവളോട് എനിക്കെപ്പോഴും ഇഷ്ടമായിരുന്നു. അവൾക്കാണ് എന്നെ ഇഷ്ടമില്ലാതിരുന്നത്. കുറേ പ്രാവശ്യം ഞാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അവൾക്ക് എന്നോട് ആക്സ്പറ്റൻസ് വന്നിരുന്നെന്നും ജിസേൽ പറയുന്നു. അനുമോൾ തെറ്റ് സമ്മതിക്കില്ലെന്നും ജിസേൽ പറയുന്നു. ആര്യൻ, അക്ബർ, ഷാനവാസ് എന്നിവരാണ് ഫേവറെെറ്റ്സ്. നെവിൻ ഉണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കെമിസ്ട്രിയിൽ എന്തോ സംഭവിച്ചു. അനീഷ് നല്ല മനുഷ്യനാണ്. എനിക്ക് ഒരു ബന്ധുവിനെ പോലെ തോന്നും. മനസ് കൊണ്ട് ജെനുവിനാണ്. നാലഞ്ച് പ്രാവശ്യം ഒരു കാര്യം പറയും. അയാൾ തുറന്ന മനുഷ്യനാണ്.
എന്നേക്കാൾ ഈ ഷോയിൽ ഞാൻ വരണമെന്ന് മമ്മയ്ക്കായിരുന്നു ആഗ്രഹമെന്നും ജിസേൽ പറയുന്നു. അനുമോൾ ക്യാമറയ്ക്ക് വേണ്ടി കുറേ ഫേക്ക് കണ്ടന്റ് കൊടുക്കും. ആഹാരമുണ്ടാക്കുമ്പോൾ ക്യാമറ നോക്കി ഉണ്ടാക്കും. റിയാക്ഷനും ക്യാമറയ്ക്ക് വേണ്ടി. സീരിയൽ നടക്കുകയാണെന്ന് ചിലപ്പോൾ തോന്നുമെന്നും ജിസേൽ പറയുന്നു. ബിഗ് ബോസിൽ വന്നതിന്റെ പ്രധാന കാരണം മലയാളി പ്രേക്ഷകർ സ്വീകരിക്കാൻ വേണ്ടിയാണ്. അത് സാധിച്ചതിൽ സന്തോഷമുണ്ട്. ബിഗ് ബോസിൽ നിന്ന് പുറത്തായത് നല്ല സമയത്താണ്. അനാവശ്യമായി വഴക്കുണ്ടാക്കാൻ തനിക്ക് പറ്റില്ലായിരുന്നെന്നും ജിസേൽ പറഞ്ഞു. നേരത്തെ ഹിന്ദി ബിഗ് ബോസിൽ ജിസേൽ മത്സരാർത്ഥിയായിരുന്നു.


Click it and Unblock the Notifications