ഞാൻ പുറത്തായത് നന്നായി, ഷോയിൽ വന്നതിന് കാരണം, ഇനിയെനിക്ക് പറ്റില്ലായിരുന്നു: ജിസേൽ
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച എവിക്ഷനാണ് ജിസേലിന്റേത്. ജിസേൽ ഇപ്പോൾ പുറത്താകേണ്ട മത്സരാർത്ഥിയായിരുന്നില്ലെന്ന് പ്രേക്ഷകരിൽ പലരും പറയുന്നുണ്ട്. ഇപ്പോഴിതാ പുറത്തായ ശേഷം ജിസേൽ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. പുറത്തായത് ഉചിത സമയത്താണെന്ന് ജിസേൽ പറയുന്നു.
ബിഗ് ബോസ് പോലൊരു ഷോ എനിക്ക് പറ്റിയതല്ല എന്ന് ചിലപ്പോൾ ചിന്തിക്കും. കാരണം എന്നെ പോലൊരാൾക്ക് അത്രയും ഫെെറ്റ് ചെയ്യാൻ പറ്റില്ല. വഴക്കുണ്ടാക്കാൻ പറ്റില്ല. എല്ലാവരോടും ഒരു കണക്ഷനും ഇഷ്‌ടവും ഉണ്ടാകും. 64 ദിവസം ഷോയിൽ കഴിഞ്ഞു. ഇനി എന്ത് ചെയ്യും. വെറുതെ അവിടെ ഫേക്കായി ഫെെറ്റുണ്ടാക്കാൻ എന്നെ പോലൊരാൾക്ക് പറ്റില്ല. അതിനാൽ പുറത്ത് വന്നത് ശരിയായ സമയത്താണെന്ന് തോന്നുന്നു.

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഹൗസിനുള്ളിൽ വളരെ അഗ്രസീവായി. എനിക്കത് പറ്റില്ല. ഇതുവരെ അവിടെ സ്നേഹത്തോടെ കഴിഞ്ഞു. മലയാളികളുടെ സ്വീകാര്യതയ്ക്ക് വേണ്ടിയാണ് ഞാൻ ബിഗ് ബോസിലേക്ക് വന്നത്. അത് സാധിച്ചെന്നും ജിസേൽ വ്യക്തമാക്കി. ഈ സ്നേഹം തനിക്ക് ബന്ധുക്കളിൽ നിന്ന് പോലും കിട്ടിയിരുന്നില്ലെന്നും ജിസേൽ പറയുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ തന്റെ പേഴ്സണൽ ഫേവറെെറ്റ് മത്സരാർത്ഥി ആര്യനാണെന്നും ജിസേൽ പറയുന്നുണ്ട്.
ജിസേൽ ഇന്നത്തെ എവിക്ഷൻ എന്നെ കരയിപ്പിച്ചു. ഇത് പോലെ വിഷമിപ്പിച്ച ഒരു എവിക്ഷൻ ഉണ്ടായിട്ടില്ല, ജിസേൽ നിങ്ങളെ ഇഷ്ടപ്പെട്ടെന്ന് അറിയില്ല. പക്ഷെ പോകുമ്പോൾ അറിയാതെ കണ്ണ് നനഞ്ഞു, മനുഷ്യന് ആദ്യം നന്നാവേണ്ടത് സ്വഭാവമാണ്. അത് അവിടെയുള്ള എല്ലാവരെക്കാൾ ജിസേലിന് ഉണ്ട്, ഈ സീസണിലെ കുളംകലക്കി റിവ്യൂ ചാനൽ, പിആർ ചാനൽ & വിരോധം കൊണ്ടുനടക്കുന്ന പിആർ കുടുക്കിൽ ഒരു നല്ല പ്ലെയർ പുറത്ത്...!! ലവ് ഫോർ ജിസേൽ & റെസ്‌പെക്റ്റ് ഫോർ ജിസേൽ, പോകേണ്ടവർ അവിടെ നിൽക്കുമ്പോൾ ഈ എവിക്ഷൻ ഒട്ടും ശരിയായില്ല, മലയാളി ഓഡിയൻസിൽ നിന്നും ഇത്രയും സ്നേഹം കിട്ടുന്നതിൽ നിന്നും തന്നെ മനസ്സിലാവും എത്രത്തോളം നല്ല ഒരു ബെറ്റർ പ്ലയെർ & ഫേവ് പേഴ്സൺ ആയിരുന്നു ജിസേൽ, ആളെ തികയ്ക്കാൻ കൊറേ പേർ ഉണ്ടായിരുന്നതിൽ പലരും മുന്നേ പുറത്ത് പോയി. ബിഗ്‌ബോസ് മലയാളം സീസൺ 7 ൽ നിന്ന് ആദ്യമായി ഒരു ഗെയിമർ പുറത്തുപോയി
എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്.
ജിസേൽ പോയി...ഇനി ആര്യനു വിശ്വസിച്ച് കൂടെ നിർത്താൻ പറ്റുന്നത് അക്ബർ ആണ്. പക്ഷേ അക്ബറിനെ ആര്യന് വിശ്വാസം ഇല്ല. ഈ കഴിഞ്ഞ വീക്ക് അത് പലവട്ടം ആര്യൻ തെളിയിച്ചതാണ്. എന്നിട്ടും അക്ബർ ഇവനെ നല്ല രീതിക്ക് ട്രീറ്റ് ചെയ്യുന്നുണ്ട്. അടുത്ത വീക്ക് ആര്യൻ എങ്ങനെ നിൽക്കാൻ പോകുന്നു എന്ന് നോക്കാം. വന്ന ടൈമിൽ ജിസേൽ കൂടെ ഇല്ലാതെ ഇരുന്നപ്പോൾ ഇവൻ കിടിലൻ ആയിരുന്നു. നല്ല രീതിക്ക് ഗെയിം കളിച്ചിരുന്നു. അതിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകട്ടെ എന്നും ബിഗ് ബോസ് പ്രേക്ഷകൻ അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications