ആദില ഒളിച്ച് കരഞ്ഞു, അവൾക്ക് നല്ല ദുഖമുണ്ട്, ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു: ജിസേൽ
ബിഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നിറങ്ങിയ ജിസേലിന് വലിയ ആരാധക പിന്തുണയുണ്ട്. ഹൗസിനുള്ളിൽ സുഹൃത്തുക്കളും എതിർക്കുന്നവരും ജിസേലിന് ഒരുപോലെ ഉണ്ടായിരുന്നു. ആര്യൻ, അക്ബർ, ഷാനവാസ് തുടങ്ങിയവരുമായി ജിസേൽ പെട്ടെന്ന് അടുത്തു. ആദില, നൂറ എന്നിവരെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജിസേൽ. ഫാമിലി വീക്കിൽ കുടുംബാംഗങ്ങൾ വരാത്തതിൽ ആദിലയ്ക്ക് വിഷമമുണ്ടായിരുന്നെന്ന് ജിസേൽ പറയുന്നു.
ആദില കരഞ്ഞിരുന്നു. രണ്ട് മൂന്ന് പ്രാവശ്യം ഒളിച്ച് കരയുന്നത് കണ്ടു. അവൾക്ക് നല്ല ദുഖമുണ്ട്. അവരുടെ ഫാമിലി വരുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു. സഹോദരങ്ങളെങ്കിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു. അത് വളരെ വേദനാജനകമാണ്. എത്ര ഫ്രണ്ട്സ് വന്നാലും നമ്മുടെ ഫാമിലി ഫാമിലിയാണ്. ഈ ഷോ കഴിഞ്ഞ് അവരുടെ കുടുംബം അവരെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി താൻ പ്രാർത്ഥിക്കുന്നെന്നും ജിസേൽ വ്യക്തമാക്കി. വെറെെറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ബിഗ് ബോസ് ഹൗസിനുള്ളിൽ ജിസേലും നൂറയും ആദിലയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നില്ല. തുടക്കത്തിൽ സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീടിവർ അകന്നു. ചില അസ്വാരസ്യങ്ങളും ഇവർ തമ്മിലുണ്ടായി. ഹൗസിനുള്ളിൽ ജിസേലും അനുമോളും തമ്മിൽ മിക്കപ്പോഴും വഴക്കായിരുന്നു. അനുമോൾക്കൊപ്പമാണ് ആദിലയും നൂറയും നിന്നത്.
ലെസ്ബിയൻ പങ്കാളികളായത് കൊണ്ട് വീട്ടുകാർ ആദിലയെയും നൂറയെയും മാറ്റി നിർത്തുകയാണ്. എന്റെ ഐഡന്റിറ്റി സഹോദരിമാർക്കെല്ലാം മനസിലായതാണ്. പക്ഷെ അവരുടെ ഭാഗത്ത് നിന്നും യാതൊരു സപ്പോർട്ടും ഉണ്ടായില്ലെന്ന് നൂറ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പാരന്റ്സിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുണ്ട്. മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിട്ടും ഞങ്ങൾക്ക് പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു. പ്ലസ് ടുവിൽ വെച്ചാണ് ഞങ്ങളുടെ റിലേഷൻഷിപ്പ് വീട്ടുകാർ അറിയുന്നത്. റിലേഷൻഷിപ്പ് പിടിച്ചപ്പോൾ എനിക്ക് ഇവളില്ലാതെയോ അവൾക്ക് ഞാനില്ലാതെയോ പറ്റില്ലെന്ന് മനസിലായി. ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ശരിയാക്കിയിട്ട് വീട്ടിൽ നിന്നിറങ്ങാം എന്നായിരുന്നു തീരുമാനമെന്നും ആദിലയും നൂറയും ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

തന്റെ പിതാവിൽ നിന്നും വലിയ ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആദില തുറന്ന് പറഞ്ഞതാണ്. ഒരു അച്ഛൻ മകളോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്നോട് അദ്ദേഹം ചെയ്തിട്ടുണ്ട്. ആ വീട്ടിൽ നിന്ന് ഓടിപ്പാേയാലോ എന്ന് നേരത്തെ തന്നെ തോന്നിയിരുന്നെന്നും ആദില തുറന്ന് പറഞ്ഞു.അതേസമയം നൂറയുടെ പിതാവ് മകളെ വളരെയധികം സ്നേഹിച്ചിരുന്നു. എന്നാൽ ലെസ്ബിയൻ ബന്ധം പിതാവിന് അംഗീകരിക്കാനായില്ല. വീട്ടുകാർ ആദിലയിൽ നിന്നും നൂറയെ അകറ്റാൻ പരമാവധി ശ്രമിച്ചു.
സീസൺ 7 ൽ ജനശ്രദ്ധ നേടുന്ന മത്സരാർത്ഥികളിൽ ആദിലയും നൂറയുമുണ്ട്. ഇതുവരെയുള്ള ടാസ്കുകളും പ്രശ്നങ്ങളുമെല്ലാം മറികടന്ന് ഈ ഇവർ മുന്നോട്ട് പോയി. ആദ്യം ഇവർ കോംബോയായാണ് മത്സരിച്ചതെങ്കിലും ഇപ്പോൾ വെവ്വേറെ മത്സരാർത്ഥികളാണ്. അതേസമയം പരസ്പരം പിന്തുണച്ചാണ് ഇവർ ഗെയിമിൽ മുന്നോട്ട് പോകുന്നത്. ചില കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളും ആദിലയ്ക്കും നൂറയ്ക്കുമുണ്ട്.


Click it and Unblock the Notifications