'രേണുവിനെ പരിഹസിച്ചവർ ജിസേലിന്റെ ബാർ ഡാൻസിനെ അഭിനന്ദിക്കുന്നു, ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?'

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ പങ്കെടുത്തവരിൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായതും ജനപിന്തുണ നേടിയതുമായ രണ്ട് മത്സരാർത്ഥികളാണ് രേണു സുധിയും ജിസേൽ തക്രാലും. മുപ്പത് ദിവസത്തോളം ബി​ഗ് ബോസ് ഹൗസിൽ നിന്നശേഷം ഇനി തനിക്ക് തുടരാനാവില്ലെന്ന് തിരിച്ച് അറിഞ്ഞ് അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ട് രേണു സുധി സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വരികയായിരുന്നു.

ജനപിന്തുണയുടെ കുറവ് മൂലമാണ് രണ്ട് ആഴ്ച മുമ്പ് ജിസേൽ ഷോയിൽ നിന്നും പുറത്തായത്. ഈ സീസണിലെ ഡീസന്റ് ​ഗെയിമർ ടാ​ഗാണ് ജിസേലിന് പ്രേക്ഷകർ നൽകിയത്. ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുത്ത പരിചയവുമായാണ് ജിസേൽ ബി​ഗ് ബോസ് മലയാളത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ ജിസേലിന്റെ ഒരു ഡാൻസ് വീഡിയോയാണ് ചർച്ചയാകുന്നത്.

Gizele Thakral
Photo Credit: Gizele Thakral / Instagram

ശ്രീലങ്കയിൽ ഒരിടത്ത് നൃത്തം ചെയ്യുന്ന ജിസേലിന്റെ വീഡിയോയാണ് വൈറലാകുന്നത്. താരം മഞ്ഞ നിറത്തിലുള്ള സ്കേർട്ടും ബ്ലൗസുമാണ് അണിഞ്ഞിരിക്കുന്നത്. വീഡിയോ വൈറലായതോടെ ജിസേൽ ബാറിൽ ഡാൻസ് ചെയ്യുന്നുവെന്ന തരത്തിലാണ് പ്രചാരണം. ദുബായിൽ ബാറും റെസ്റ്റോറന്റും കൂടി ചേർന്ന പാപ്പിലോണിന്റെ പ്രമോഷനായി പോയി പാട്ട് പാടിയതിനും നൃത്തം ചെയ്തതിനും രേണു സുധിയെ പരിഹസിച്ചവർ ബാറിൽ അൽപ്പവസ്ത്രധാരിയായി ജിസേൽ നൃത്തം ചെയ്തപ്പോൾ ആസ്വദിച്ച് പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് കമന്റുകൾ.

ജിസേലിനൊപ്പം നൃത്തം ചെയ്യുന്ന മറ്റ് പെൺകുട്ടികളേയും കാണാം. ബാറിൽ തന്നെയാണോ ജിസേൽ ഡ‍ാൻസ് ചെയ്യുന്നതെന്ന് വ്യക്തമല്ല. ജിസേൽ നൃത്തം ചെയ്യുന്ന സ്ഥലത്തിന്റെ ബാ​ഗ്രൗണ്ട് കണ്ടാണ് അങ്ങനൊരു നി​ഗമനത്തിലേക്ക് പ്രേക്ഷകർ എത്തിയത്.

രേണു മര്യാദക്കുള്ള ഡ്രസ്സിട്ട് ഒന്ന് ഡാൻസ് കളിച്ചപ്പോൾ എന്ത് മോശമായിട്ടാണ് കമന്റ്സുകൾ വന്നത്. ഇപ്പോൾ ജിസേൽ അൽപ്പം വസ്ത്രം ധരിച്ച് നൃത്തം ചെയ്തിട്ടും മലയാളികൾ അത് ആസ്വദിക്കുന്നു പ്രശംസിക്കുന്നു. എല്ലാത്തിനും ഡബിൾ സ്റ്റാന്റാണ് മലയാളികൾക്ക്, രേണു സുധി ബാറിൽ ഡാൻസ് കളിച്ചാൽ ഓഹോ. ജിസേൽ ബാറിൽ ഡാൻസ് ചെയ്താൽ ആഹാാാാ..., രേണു ഡാൻസ് കളിച്ചാൽ ചോദിക്കും നിനക്ക് ആ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്.

ജിസേൽ കളിച്ചാൽ പറയും ക്യൂട്ടാണെന്ന്. രേണുവിനോട് ശോകം ആണല്ലോ നിന്റെ അവസ്ഥയെന്ന് പറയുന്നവർ ജിസേൽ സൂപ്പർ ലുക്കാണെന്നും പറയും എന്നാണ് കമന്റുകൾ. അതേസമയം ബിസിനസും ലക്ഷങ്ങളുടെ സമ്പാദ്യവുമുള്ള ജിസേൽ എന്തിന് ബാറിൽ നൃത്തം ചെയ്യുന്നുവെന്ന സംശയവും ചിലർക്കുണ്ട്. ജിസേൽ അവിടെ എന്താണ് ചെയ്യുന്നത്?.

Gizele Thakral
Photo Credit: Gizele Thakral / Instagram

ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്? എന്നിങ്ങനേയും കമന്റുകളുണ്ട്. മുംബൈ മലയാളിയായ ജിസേൽ ടോപ്പ് ഫൈവിന് അർഹയായിരുന്നുവെന്നാണ് താരം പുറത്തായശേഷം വന്ന കമന്റുകൾ. ശരിക്കും ഒരു ആലപ്പുഴക്കാരിയാണ് ഞാൻ. മമ്മി പൊന്നമ്മ മലയാളിയാണ്. മമ്മിയുടെ സഹോദരിയാണ് മമ്മിയേയും പഞ്ചാബിൽ എത്തിക്കുന്നത്. പഠിക്കാൻ വേണ്ടി കൊണ്ട് പോയതാണ് അവിടെ വെച്ച് എന്റെ മമ്മിയും അച്ഛനും തമ്മിൽ കണ്ടുമുട്ടി.

അച്ഛൻ പഞ്ചാബിയാണ്. മിസ്റ്റർ പഞ്ചാബ് ഒക്കെ ആയിരുന്നു അദ്ദേഹം. കാണാൻ വളരെ ഭംഗിയുള്ള ഹാൻസം ബോയ് ആയിരുന്നു. ഹാഫ് കത്തോലിക്കയും ഹാഫ് ഹിന്ദുവാണ് മമ്മി. അച്ഛന്റെ അച്ഛൻ അവിടുത്തെ കളക്ടറായിരുന്നു. അതിന്റെ ഈഗോയൊക്കെ അച്ഛന് ഉണ്ടായി. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം അച്ഛന്റെ വീട്ടുകാർക്ക് അംഗീകരിക്കാനായില്ല.

അവർ അച്ഛനെ വേറൊരു പെണ്ണുമായി കല്യാണം കഴിപ്പിക്കാൻ നോക്കി പക്ഷെ മമ്മി ബഹളം വെച്ചു. അങ്ങനെ അവർ രണ്ടുപേരും ഒളിച്ചോടി ഗുരുവായൂരിൽ വന്ന് കല്യാണം കഴിച്ചു എന്നാണ് താൻ പാതി പഞ്ചാബിയായതിന് പിന്നിലെ കഥ വെളിപ്പെടുത്തി ജിസേൽ പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X