പ്ലസ് ടു കാലത്തെ പ്രണയം, പൊസസീവായിരുന്നു, ചാറ്റിംഗ് വീട്ടുകാർ കണ്ടപ്പോൾ; ആദിലയുടെയും നൂറയുടെയും പ്രണയം
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച് ജീവിക്കുന്നത്. ഇതിന് വേണ്ടി നിയമപോരാട്ടം നടത്തേണ്ടി വന്നവരാണിവർ. ഇപ്പോഴും കുടുംബം തങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ഇൻട്രോ വീഡിയോയിൽ നൂറ പറയുന്നുണ്ട്.
ഇരുവർക്കും വീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന ഉപദ്രവങ്ങൾ ചെറുതല്ല. പ്രത്യേകിച്ചും നൂറയെ കുറേക്കാലം വീട്ടുകാർ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരുന്നു. ആദില ഹേബിയസ് കോർപ്പസ് ഹർജി നൽകിയാണ് നൂറയെ വിടുന്നത്. പ്രണയത്തെക്കുറിച്ചും നേരിട്ട പ്രതിബന്ധങ്ങളെക്കുറിച്ചും നേരത്തെ ചില അഭിമുഖങ്ങളിൽ ഇരുവരും സംസാരിച്ചിരുന്നു.

പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടക്കത്തിൽ ഞങ്ങൾ റിലേഷൻഷിപ്പിലല്ലായിരുന്നു. സുഹൃത്തുക്കളായിരുന്നു. പ്ലസ് ടു എത്തിയപ്പോളാണ് ഞങ്ങൾ തമ്മിൽ സ്പാർക്ക് ഉണ്ടെന്ന് മനസിലാകുന്നത്. ഒന്നു കൂടി ക്ലോസ് ആയി. പരസ്പരം മനസിലാക്കാൻ തുടങ്ങി. എന്റെ ഐഡന്റിറ്റി എനിക്ക് അപ്പോൾ മനസിലായി. പ്രത്യേക ഇഷ്ടം ആദിലയോട് തനിക്ക് തോന്നിയിരുന്നെന്ന് ഫാത്തിമ നൂറ അന്ന് വ്യക്തമാക്കി.
പാരന്റ്സ് എന്നെ നിർബന്ധിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി. ഇസ്ലാമിക് പരമായ കൗൺസിലിംഗ് തന്ന് മനസ് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ആദിലയെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ലായിരുന്നെന്ന് ആദില അന്ന് ഓർത്തു. ആദില ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെ വീട്ടുകാർക്ക് നൂറയെ വിട്ട് നൽകേണ്ടി വരികയായിരുന്നു.

ഞങ്ങൾ രണ്ട് പേരെയും സൗദിയിലേക്ക് കൊണ്ട് പോകാനായിരുന്നു അവരുടെ നീക്കം. ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നെന്നും ഫാത്തിമ നൂറ അന്ന് ഓർത്തു. പാരന്റ്സിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുണ്ട്. മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിട്ടും ഞങ്ങൾക്ക് പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു.
പ്ലസ് ടുവിൽ വെച്ചാണ് ഞങ്ങളുടെ റിലേഷൻഷിപ്പ് വീട്ടുകാർ അറിയുന്നത്. ബോർഡ് എക്സാം കഴിഞ്ഞിരിക്കുന്ന സമയം. ഞങ്ങളുടെ ഉമ്മമാർ ഫ്രണ്ട്സായിരുന്നു. ഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്നൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. ഞങ്ങളുടെ ഫാമിലിയും ഫ്രണ്ട്സായിരുന്നു. പെട്ടെന്ന് റിലേഷൻഷിപ്പ് പിടിച്ചപ്പോൾ എനിക്ക് ഇവളില്ലാതെയോ അവൾക്ക് ഞാനില്ലാതെയോ പറ്റില്ലെന്ന് മനസിലായി.
ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ശരിയാക്കിയിട്ട് വീട്ടിൽ നിന്നിറങ്ങാം എന്ന് ഞങ്ങൾ പറഞ്ഞു. പ്ലസ് ടുവിൽ പഠിക്കുമ്പോൾ ഞങ്ങൾ വളരെ പൊസസീവ് ആയിരുന്നു. ജൂനിയേർസുമായി നല്ല കമ്പനിയായിരുന്നു. അവർ വന്ന് ഞങ്ങളുടെ സമയം കളയുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇതുവരെയുള്ള ഫ്രണ്ട്ഷിപ്പിൽ അങ്ങനെ തോന്നിയിരുന്നില്ല. പിന്നെ കോൺടാക്ട് അവർ പിടിച്ചപ്പോൾ സംഗതി സീരിയസാണെന്ന് മനസിലായെന്ന് ആദില ഓർത്തു.
ഒരു പ്രാവശ്യം ചാറ്റ് പിടിച്ചപ്പോൾ ഉമ്മയോട് എനിക്ക് ആണുങ്ങളോട് ആകർഷണം തോന്നുന്നില്ലെന്ന് പറഞ്ഞു. നിനക്കെന്തിനാടീ ആണുങ്ങളോട് ആകർഷണം തോന്നുന്നത് എന്നാണ് എന്നോട് ചോദിച്ചത്. അവർ മനസിലാക്കാനല്ല നോക്കിയത്. അവരുടെ സാഹചര്യം കൊണ്ടായിരിക്കുമെന്നും ആദില പറഞ്ഞു. ഞങ്ങളുടെ ചാറ്റ് കുറേ വട്ടം പിടിച്ചതാണ്. അതിലൂടെ തന്നെ എന്റെ ഐഡന്റിറ്റി സഹോദരിമാർക്കെല്ലാം മനസിലായതാണ്. പക്ഷെ അവരുടെ ഭാഗത്ത് നിന്നും യാതൊരു സപ്പോർട്ടും ഉണ്ടായില്ലെന്ന് അന്ന് നൂറയും പറഞ്ഞു.


Click it and Unblock the Notifications











