'ബോട്ട് വെച്ച് വോട്ട് കയറ്റിയാൽ ഇതാകും സ്ഥിതി, ആദരിക്കാനെത്തിയത് വീട്ടുകാരും കവലയിൽ കൂടി നിന്ന കുറച്ചുപേരും'
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ടൈറ്റിൽ വിന്നറായി മാറിയ സന്തോഷത്തിലാണ് സീരിയൽ താരം അനുമോൾ. തുടക്കത്തിൽ പ്രേക്ഷകർക്ക് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന മത്സരാർത്ഥിയായിരുന്നു അനുമോൾ. എന്നാൽ രണ്ടാം ആഴ്ച മുതൽ അനുമോൾ ട്രാക്കിൽ കയറി. വ്യക്തമായ ഗെയിം പ്ലാനോടെയാണ് അനുമോൾ ഷോയിലേക്ക് എത്തിയതെന്ന് അതോടെ പ്രേക്ഷകർക്കും മനസിലായി.
എന്നാൽ പല പ്രവൃത്തികൾ മൂലവും ഹൗസിൽ എടുത്ത നിലപാടുകൾ മൂലവും നെഗറ്റീവ് ഇമേജാണ് ബിബി പ്രേക്ഷകർക്കിടയിൽ അനുവിന് ലഭിച്ചത്. ഒരു ടാസ്ക്ക് പോലും ജയിക്കാത്ത, കൃത്യമായി ഒരു വ്യക്തിത്വം കാണിക്കാത്ത, ഒരിക്കൽ പോലും ഹൗസ് ക്യാപ്റ്റനായി മാറാത്ത അനുവിന് എങ്ങനെയാണ് ഇത്രയേറെ ജനപിന്തുണ ലഭിക്കുന്നതെന്ന സംശവും പ്രേക്ഷകർക്കുണ്ടായിരുന്നു.

ലക്ഷങ്ങൾ മുടക്കി പിആർ വർക്കിന് ആളുകളെ വെച്ചിരുന്നതുകൊണ്ടാണ് അനുവിന് കപ്പ് നേടാനായതെന്നും ആക്ഷേപമുണ്ട്. പക്ഷെ ഒരു ലക്ഷം രൂപ അല്ലാതെ ഒരു രൂപപോലും പിആറിന് കൊടുത്തിട്ടില്ലെന്നും തന്റെ പ്രകടനം കണ്ട് ലഭിച്ചതാണ് ജയിക്കാൻ കാരണമായ വോട്ടുകളെന്നുമാണ് ഷോയിൽ നിന്നും പുറത്ത് വന്നശേഷം നിരന്തരമായി അനു പറയുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് അനു. ബിഗ് ബോസ് ടൈറ്റിൽ വിന്നറാകുന്ന രണ്ടാമത്തെ വനിത.
നാൽപ്പത്തിരണ്ട് ലക്ഷം രൂപയും കാറുമാണ് അനുവിന് സമ്മാനമായി ലഭിച്ചത്. ഇപ്പോഴിതാ ജന്മനാട്ടിൽ അനുവിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോയാണ് ചർച്ചയാകുന്നത്. ആര്യനാട് ജംഗ്ഷനിലാണ് അനുവിന് വേണ്ടി സ്വീകരണം ഒരുക്കിയത്. തന്നെ സ്നേഹിക്കുന്നവരെ എല്ലാം ഒരുമിച്ച് കാണുക സന്തോഷവും സ്നേഹവും അറിയിക്കുക എന്നതായിരുന്നു പരിപാടിയിലൂടെ അനുവിന്റെ ലക്ഷ്യം.
പക്ഷെ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത് അനുവിന്റെ കുടുംബവും ഓൺലൈൻ മീഡിയകളും സ്ഥലത്തെ കുറച്ച് പൗര പ്രമുഖരും അനുവിന്റെ സുഹൃത്തുക്കളായ ഡയാന ഹമീദും ആതിര മാധവും ജംഗഷനിലേക്ക് പല ആവശ്യങ്ങൾക്കായി വന്ന കുറച്ച് പേരും മാത്രമാണ്. വാദ്യമേളം അടക്കം എല്ലാം ഒരുക്കി വിപുലമായ പരിപാടിയാണ് സംഘടപ്പിച്ചതെങ്കിലും പങ്കെടുക്കാൻ അനു പ്രതീക്ഷിച്ചതുപോലൊരു ജനക്കൂട്ടം ഒന്നും എത്തിയിരുന്നില്ല.
സ്വീകരണ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോൾ അതുകൊണ്ട് തന്നെ പിആർ അടക്കമുള്ളവ വീണ്ടും ചർച്ചയാവുകയും ചെയ്തു. ബോട്ട് വെച്ച് വോട്ട് കയറ്റിയാൽ ഇതാകും സ്ഥിതി എന്നാണ് ഏറെയും വന്ന കമന്റുകൾ. അനുവിന് ലഭിച്ച വോട്ടുകൾ ഭൂരിഭാഗവും പിആർ കളികളുടെ ഭാഗമാണെന്നും യഥാർത്ഥ പ്രേക്ഷകർ നൽകിയതല്ലെന്നും കമന്റുകളുണ്ട്.

സ്വന്തം നാട്ടിൽ പോലും വലിയൊരു ഓളം സൃഷ്ടിക്കാൻ അനുവിന് കഴിയാത്തതും അതുകൊണ്ടാണെന്നും കമന്റുകളുണ്ട്. ആദരിക്കാനെത്തിയത് വീട്ടുകാരും കവലയിൽ കൂടി നിന്ന കുറച്ചുപേരും മാത്രമാണോ?, നാലും മൂന്നും ഏഴ് ആളേയുള്ളോ?. അതിനൊക്കെ അനീഷിന്റെ സ്വീകരണ ചടങ്ങ് കാണണം... യഥാർത്ഥ പ്രേക്ഷകരെ ആ പരിപാടിയിൽ കാണാം,
വൻ സ്വീകരണം എന്നാണ് പേര്. പക്ഷെ കാണാൻ എത്തിയത് അഞ്ച് പേർ മാത്രം, ഇതൊക്കെ കണ്ടിട്ട് ചിരി വരുന്നു. അവിടെ സ്റ്റാർ മാജിക്ക് ടീം മൊത്തം വന്നിട്ടുണ്ട്. അവരെ കാണാൻ കുറച്ച് തൊഴിലുറപ്പ് അമ്മച്ചിമാരും പേരക്കുട്ടികളും മാത്രം, വീട്ടുകാർ തന്നെ ഏർപ്പാടാക്കിയ ആദരിക്കൽ ചടങ്ങാണോ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അനു പിആറിനായി പതിനാറ് ലക്ഷം രൂപ ചിലവിട്ടു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. മാത്രമല്ല താൻ പിആറിന് ഒരു ലക്ഷം കൊടുത്തുവെന്ന് അനു സമ്മതിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രേത്യേക ആപ്പ് ഉപയോഗിച്ച് അനുവിന്റെ വേണ്ടപ്പെട്ടവർ വോട്ട് കാൻവാസ് ചെയ്തതിന്റെ തെളിവുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications











