'ഷാനവാസ് എന്തിന് ജിസേലിന്റെ അടിവസ്ത്രം നോക്കുന്നു? ഞങ്ങൾക്ക് കുറച്ച് ക്ലാസുണ്ടായിരുന്നു. ഇവർക്കതില്ല': ജാന്മണി
ബിഗ് ബോസ് മലയാളം സീസൺ 7 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. വഴക്കുകളും പ്രശ്നങ്ങളും പതിവായിക്കഴിഞ്ഞു. വെെൽഡ് കാർഡ് എൻട്രികളുടെ വരവോടെ വഴക്ക് വീണ്ടും കൂടിയിട്ടുണ്ട്. വീട്ടിനുള്ളിൽ മത്സരാർത്ഥികളിൽ പലരും പല ഗ്രൂപ്പുകളായി തിരിഞ്ഞു. ഇത്തവണത്തെ സീസണിൽ തുടക്കം മുതൽ ഒരുപാട് കണ്ടന്റുകൾ വരുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണാണോ ഏഴാം സീസണാണോ നല്ലതെന്ന ചർച്ചകളും നടക്കുന്നുണ്ട്. ആറാം സീസണിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥിയാണ് ജാന്മണി ദാസ്.
സഹമത്സരാർത്ഥികളെ ശപിക്കുന്നു, മുൻകോപം തുടങ്ങിയ കാരണങ്ങളാലാണ് ജാന്മണിക്ക് ഹേറ്റ് വരാൻ കാരണമായത്. ജാന്മണി പറയുന്നത് മനസിലാക്കാനും പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം ഏഴാം സീസണിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയാണ് ജാന്മണി. മെെൻഡ്സ്കേപിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാന്മണി.

ഞാൻ മലയാളം പറഞ്ഞില്ലെന്ന് പറഞ്ഞ് എന്നെ കളിയാക്കുകയും ബോഡി ഷെയിം ചെയ്യുകയും ചെയ്തു. ഞാൻ ശപിച്ചിട്ടുണ്ട്. അത് തുറന്ന് പറഞ്ഞു. നുണ പറഞ്ഞില്ല. ഞാൻ മാത്രമല്ല ശപിച്ചത്. ജിസേൽ മലയാളം പറയുന്നത് ക്യൂട്ടാണെന്ന് പറയുന്നു. എന്നാൽ ഞാൻ മലയാളം പറഞ്ഞത് തെറ്റായി. ഈ വർഷം ബിഗ് ബോസിൽ സെലക്ഷൻ നല്ലതല്ല. അനീഷ് ലോക പെണ്ണച്ചിയാണ്. ആർക്കും മനസിലാകും. കണ്ണ് അടച്ച് കിടക്കുന്നത് കണ്ടെന്ന് തുടരെ പറയുന്നു. ഇങ്ങനെ പറയുന്ന ആളുടെ തൊണ്ടയിൽ പിടിച്ച് രണ്ട് അടി കൊടുക്കണം.
ഷാനവാസ് എന്താണ് വീട്ടിൽ ചെയ്യുന്നത്. ജിസേലിന്റെ അടിവസ്ത്രവും ബ്രായും നോക്കി ഇരിക്കുന്ന ആളാണ്. അവൻ ചെയ്യുന്ന കാര്യമാണ് ഞാൻ പറഞ്ഞത്. അവനെന്തിനാണ് അടിവസ്ത്രം നോക്കുന്നത്. അതിനാണോ ബിഗ് ബോസിൽ പോയത്. ജിസേലിന്റെ കോസ്റ്റ്യൂം നല്ലതെന്ന് പറഞ്ഞാണ് ഷാനവാസ് നോമിനേഷൻ ചെയ്തത്. ഞങ്ങൾക്ക് കുറച്ച് ക്ലാസുണ്ടായിരുന്നു. ഇവർക്കതില്ല. ഷാനവാസ് ചെയ്യുന്നത് ശരിയല്ല. ഒരു പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ജഡ്ജ് ചെയ്യരുത്. ഒരു യഥാർത്ഥ പുരുഷനാണെങ്കിൽ അങ്ങനെ ചെയ്യില്ല എന്നും ജാന്മണി പറഞ്ഞു.

സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭസ സമ്പത്തുള്ള ജാൻമണി ദാസ് ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായെത്തിയ ശേഷമാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. ബിഗ് ബോസിൽ സഹമത്സരാർത്ഥിയായെത്തിയ അഭിഷേക് ജയദീപ് ഇപ്പോൾ ജാന്മണിയുടെ അടുത്ത സുഹൃത്താണ്. ഫോട്ടോഷൂട്ടികളും ഇന്റർവ്യൂകളുമെല്ലാമായി ജാന്മണി ഇന്ന് ലെെം ലെെറ്റിൽ സജീവ സാന്നിധ്യമറിയിക്കുന്നു.
ട്രാൻസ് വുമണായ ജാന്മണി ജീവിതത്തിൽ പല ഘട്ടങ്ങളിലും അവഗണന നേരിട്ടിട്ടുണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ജാന്മണി നേരിടുന്നു.
ഷാനവാസും ജിസേലും
ബിഗ് ബോസിൽ ആദ്യ ആഴ്ചകളിൽ നടന്ന സംഭവമാണ് ജാന്മണി ഇപ്പോൾ പരാമർശിച്ചത്. മോഡേണായി ഡ്രസ് ചെയ്യുന്ന ആളാണ് ജിസേൽ. ഇത് കേരള സംസ്കാരത്തിന് എതിരാണെന്നാണ് ഷാനവാസിന്റെ വാദം. ഇക്കാര്യം പറഞ്ഞാണ് ജിസേലിനെ ഒരിക്കൽ എവിക്ഷന് നോമിനേറ്റ് ചെയ്തതും. വസ്ത്രധാരണം ശ്രദ്ധിക്കണമെന്ന് ജിസേലിനോട് തന്നെ ഷാനവാസ് പറഞ്ഞിട്ടുണ്ട്. എന്നാൽ ജിസേൽ ഇത് പ്രശ്നമാക്കാൻ നിന്നില്ല. ജിസേലിനാണ് നിലവിൽ ബിഗ് ബോസ് ഏഴാം സീസണിൽ ഫാൻസ് കൂടുതൽ. സാഹചര്യങ്ങൾ പക്വമായി നേരിടാൻ ജിസേലിന് സാധിക്കുന്നു. ഷാനവാസിനും ആരാധകരുണ്ട്. ജാന്മണിയുടെ അത്രയും വിമർശനം കേട്ട മത്സരാർത്ഥി ഈ സീസണിൽ ഇല്ല. എന്നാൽ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ജാന്മണി കാര്യമാക്കിയില്ല.


Click it and Unblock the Notifications