ജിഷിൻ പറഞ്ഞതെല്ലാം കള്ളമോ? വരദയെ ഉപദ്രവിച്ചിരുന്നോ?; ഡ്രൈവറിൽ നിന്നും ജിഷിൻ സീരിയൽ താരമായ കഥ!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സീരിയൽ താരം ജിഷിൻ മോഹൻ ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയാണിപ്പോൾ. വൈൽഡ് കാർഡായി ഹൗസിൽ പ്രവേശിച്ച ജിഷിൻ കഴിഞ്ഞ ദിവസം തന്റെ ഇതുവരെയുള്ള ജീവിത കഥ തുറന്ന് പറഞ്ഞിരുന്നു. ഡ്രൈവർ ജോലിയിൽ തുടങ്ങിയ ജീവിതമാണ് സീരിയൽ നടനിൽ എത്തി നിൽക്കുന്നതെന്ന് ജിഷിൻ പറയുന്നു. വിവാഹമോചനത്തോടെ മകനെ പിരിയേണ്ടി വന്നതിനെ കുറിച്ചും നടൻ മനസ് തുറന്നു.
കണ്ണൂർ സ്വദേശിയായ ജിഷിൻ ഏറെയും വില്ലൻ റോളുകളാണ് ചെയ്തിരിക്കുന്നത്. സീരിയൽ-സിനിമ നടി വരദയെയാണ് നടൻ വിവാഹം ചെയ്തത്. കോളേജ് പഠനത്തിനുശേഷം ഞാൻ ബാംഗ്ലൂരിലേക്ക് പറിച്ച് നടപ്പെട്ടു. ജോലി തേടി പോയതാണ്. അവിടെ ഒരു ബാങ്കിൽ ഡ്രൈവറായി ഞാൻ എന്റെ കരിയർ സ്റ്റാർട്ട് ചെയ്തു. പിന്നീട് അതേ ബാങ്കിലെ കാർ ലോൺ സെക്ഷനിൽ ജോലിക്ക് കയറി.

ശേഷം എക്സ്പീരയൻസായപ്പോൾ വിവിധ ബാങ്കുകളിൽ മാറി മാറി ജോലി ചെയ്തു. ജോലിയിൽ സ്ഥാന കയറ്റമുണ്ടായി. അങ്ങനെ സൗത്ത് സിഎസ്ഒ ലെവൽ വരെ ഞാൻ എത്തി. ആ സമയത്താണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഓട്ടോഗ്രാഫ് സീരിയലിലേക്ക് എനിക്ക് ക്ഷണം കിട്ടിയത്. സുഹൃത്ത് മുഖേന കിട്ടിയ അവസരമായിരുന്നു. അതിലെ നായകൻ എന്റെ സുഹൃത്തായിരുന്നു.
അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ പത്ത് ദിവസത്തെ ഷൂട്ടിന് വന്നു. പത്ത് ദിവസത്തിനുശേഷം എല്ലാവരോടും ബൈ പറഞ്ഞ് പോകാനാണ് ഞാൻ തീരുമാനിച്ചിരുന്നത്. പക്ഷെ നിർത്തി പോകേണ്ടതില്ല അടുത്ത ഷെഡ്യൂളിലുമുണ്ടെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. എന്റെ റോൾ സീരിയലിൽ വലുതായതോടെ ഞാൻ ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ചു.
നിന്നെ കൊണ്ട് എന്തിന് പറ്റും നിനക്ക് വല്ല കഴിവുമുണ്ടോടായെന്ന ചോദ്യങ്ങൾ നിരവധി കേൾക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് സ്ട്രഗിൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഓട്ടോഗ്രാഫെന്ന സീരിയൽ കഴിഞ്ഞശേഷം എനിക്ക് ആരുമായി കോൺടാക്ടില്ലാത്ത കാരണം അവസരങ്ങളൊന്നും വന്നിരുന്നില്ല. അങ്ങനെ പല ലൊക്കേഷനുകളിലും പോയി ചാൻസ് ചോദിച്ച് തെണ്ടി തന്നെയാണ് ഞാൻ പിന്നീടുള്ള അവസരങ്ങൾ നേടിയത്. ശേഷം മൂന്ന്, നാല് സീരിയലുകളിൽ ഒരുമിച്ച് അവസരം കിട്ടി.
അങ്ങനെ ഞാൻ സീരിയൽ രംഗത്ത് സജീവമാകുകയായിരുന്നു. അതിനിടയിൽ ഒരു സീരിയലിലെ നായികയുമായി പ്രണയത്തിലായി. വിവാഹം നടന്നു. അന്ന് അത് വില്ലൻ നായികയെ കല്യാണം കഴിച്ചുവെന്ന രീതിയിൽ വലിയ വാർത്തയായി. അധികം വൈകാതെ ഞങ്ങൾക്ക് ജിയാൻ എന്നൊരു കുഞ്ഞ് ജനിച്ചു.

മോൻ ജനിച്ച് നാല്, അഞ്ച് വർഷത്തിനുശേഷം ഞങ്ങൾ ഡിവോഴ്സായി. രണ്ടുപേരുടെയും പേഴ്സണൽ കാരണങ്ങൾ കാരണം മ്യൂച്ചലായി ഡിവോഴ്സാവുകയായിരുന്നു. എല്ലാവരേയും പോലെ എന്റെ മകൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പാർട്ടാണ്. മകനെ വിട്ട് മാറിയതിന്റെ വിഷമം എനിക്കുണ്ടായിരുന്നു. ആ സമയത്ത് എന്നെ അച്ഛൻ വിട്ടുപോയ വിഷമവും ഉണ്ടായിരുന്നു. എല്ലാ കൂടിയായപ്പോൾ ഞാൻ ഒരു മോശം അവസ്ഥയിലേക്ക് പോയി. ഇമോഷണൽ ബ്രേക്ക് ഡൗൺ കാരണം ലഹരികൾ ഉപയോഗിച്ചു.
എറണാകുളത്ത് ഒരു ഒറ്റ റൂമിലായിരുന്നു എന്റെ താമസം. അതിനിടയിലാണ് ഞാൻ അമേയയെ കണ്ടുമുട്ടുന്നത്. ഡിവോഴ്സ് കഴിഞ്ഞ് മൂന്ന് വർഷത്തിനുശേഷമായിരുന്നു അത്. അവൾ എനിക്ക് മോട്ടിവേഷൻ തന്നു. കൂടാതെ എന്റെ ചേട്ടനും അതിനിടയിൽ മരിച്ചു. ചേട്ടന്റെ മരണത്തോടെയാണ് കള്ള് കുടിക്കാനും കമ്പനി കൂടാനും എല്ലാവരും കാണും പക്ഷെ നമുക്ക് ഒരു മോശം അവസ്ഥ വന്നാൽ ആരും കൂടെയുണ്ടാകില്ലെന്ന തിരിച്ചറിവ് എനിക്ക് വന്നത്.
വീണുകിടന്ന കുഴിയിൽ നിന്ന് തിരിച്ച് കയറാൻ അമേയയും സഹായിച്ചു. അവൾ കുറേ ചീത്തപ്പേര് കേട്ടു. അവൾ കാരണമാണ് ഞാനും എന്റെ ആദ്യ ഭാര്യയും ഡിവോഴ്സായത് എന്നായിരുന്നു കഥകൾ. പക്ഷെ അങ്ങനെയല്ലെന്നും ജിഷിൻ പറഞ്ഞു. നടന്റെ ജീവിത കഥ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
അതിൽ ചിലത് വരദ ജിഷിനിൽ നിന്നും വിവാഹമോചനം നേടാൻ കാരണം നടന്റെ സ്വഭാവമായിരുന്നു എന്നായിരുന്നു. ജിഷിൻ പറഞ്ഞതെല്ലാം കള്ളമാണെന്നും വരദയെ ഉപദ്രവിച്ചിരുന്നുവെന്നും കമന്റുകളുണ്ട്. എന്നാൽ കമന്റുകളിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. കാരണം വിവാഹമോചനത്തെ കുറിച്ച് എവിടേയും വരദ തുറന്ന് സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications