ഫണ്ട് തീർന്നു, ബിഗ് ബോസിൽ നിന്നും കോൾ വന്നില്ല, സാമ്പത്തികമായി ഡൗൺ ആയിരുന്നു: അമേയ നായർ
ബിഗ് ബോസ് മലയാളം സീസൺ 7 ൽ നെഗറ്റീവായും പോസിറ്റീവായും ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥിയാണ് നടൻ ജിഷിൻ മോഹൻ. വെെൽഡ് കാർഡ് എൻട്രിയായാണ് ജിഷിൻ ഷോയിലെത്തിയത്. തുടക്കത്തിൽ പ്രേക്ഷകർക്കും സഹ മത്സരാർത്ഥികൾക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പതിയെ ജിഷിൻ ഇഷ്‌ടം നേടിയെടുത്തു. അതേസമയം ഇപ്പോഴും ജിഷിനെ ശക്തമായി വിമർശിക്കുന്നവരുണ്ട്. ജിഷിന്റെ ജീവിത പങ്കാളിയാണ് നടി അമേയ നായർ. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിൽ ജിഷിന് താങ്ങായത് അമേയയാണ്.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു താനെന്ന് ജിഷിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. അമേയ ജീവിതത്തിലേക്ക് വന്ന ശേഷമാണ് ജിഷിനിൽ വലിയ മാറ്റങ്ങളുണ്ടാകുന്നത്. ഇപ്പോഴിതാ ജിഷിൻ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് അമേയ നായർ. സീരിയൽ ടുഡേയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ബിഗ് ബോസിൽ പോകുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് ഭയങ്കര സാമ്പത്തിക പ്രശ്നത്തിലായിരുന്നു ഞങ്ങൾ. ഷോയിൽ തുടക്കത്തിൽ വിളിക്കുമെന്ന് കരുതി. പക്ഷെ വിളിച്ചില്ല. ജൂലെെ 25 ന് റെഡിയായിരിക്കാൻ പറഞ്ഞു. ജൂലെെ 20 മുതൽ പുള്ളി റെഡിയായി ഇരിക്കുന്നുണ്ട്. ചെയ്ത് കൊണ്ടിരുന്ന വർക്ക് നിർത്തി വെച്ചു. പക്ഷെ ഒരു മാസം കഴിഞ്ഞാണ് വിളിച്ചത്. ഞങ്ങൾ രണ്ട് പേർക്കും വർക്കുണ്ടായിരുന്നില്ല. അപ്പോൾ സാമ്പത്തികമായി ഡൗൺ ആയി. ആണുങ്ങളെ സംബന്ധിച്ച് സാമ്പത്തികമായി ഡൗൺ ആകുമ്പോൾ ഇറിറ്റേഷനൊക്കെയായി അത് പുറത്ത് വരും. സ്ത്രീകളെ പോലെയായിരിക്കില്ല.
അത് മനസിലാക്കണം. അതിലവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജിഷിൻ ചേട്ടനെ ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് ഞാൻ ബോക്സിംഗിന് ചേർത്തു. ഹെൽത്തിയായി പോകട്ടെ എന്ന് കരുതി. പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഫണ്ടെല്ലാം തീർന്നു. പുള്ളിക്ക് ആകെ ഭ്രാന്തായി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് വെെൽഡ് കാർഡ് എൻട്രിയായി ജിഷിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചെന്നും അമേയ നായർ പറഞ്ഞു. മരണം വരെ ജിഷിനും അമേയയും ഒരുമിച്ച് തന്നെയായിരിക്കും. അതിലൊരു മാറ്റവും ഇല്ല. താൻ ജീവിതത്തിലേക്ക് വന്ന ശേഷം ജിഷിന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടെെന്ന് എല്ലാവരും പറയാറുണ്ടെന്നും അമേയ നായർ പറയുന്നു.

ഡ്രഗ്സിനടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കിയെന്ന് ചോദിച്ചവരുണ്ട്. ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റൽ പ്രശ്നങ്ങളും മെന്റൽ ട്രോമകളുമുണ്ടായിരുന്നു. ജിഷിനൊപ്പമുള്ള ജീവിതം റിസ്കല്ലേ എന്ന് പലരും ചോദിച്ചിരുന്നു. പക്ഷെ റിസ്കെടുക്കാതെ ആരും എവിടെയും എത്തിയിട്ടില്ല. ആരും പെർഫെക്ടല്ല. നമുക്കെല്ലാവർക്കും വ്യക്തിത്വവും വ്യക്തി വെെകല്യങ്ങളുമുണ്ട്. അതും കൂടെ ഉൾക്കൊള്ളണം. നൂറിൽ 40 ശതമാനം ഓക്കെയാണെങ്കിൽ 30 ശതമാനം ഞാൻ ശരിയാക്കിയെടുക്കണമെന്നാണ് താൻ ചിന്തിക്കുന്നതെന്നും അമേയ നായർ അഭിമുഖത്തിൽ പറയുന്നുണ്ട്.
ജിഷിന്റെ ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്നമായത് താനല്ലെന്നും അമേയ നായർ പറയുന്നുണ്ട്. ജിഷിൻ ചേട്ടൻ ആദ്യ ബന്ധം മൂന്ന് വർഷം കഴിഞ്ഞാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇവർ പിരിഞ്ഞോ എന്ന് കുറച്ച് പേർക്ക് കൺഫ്യൂഷനുണ്ട്. കാരണം പിരിഞ്ഞ കാര്യം അവർ പുറത്ത് വിട്ടിരുന്നില്ല. സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സൗഹൃദത്തിനും അപ്പുറത്തേക്കുള്ള അവസ്ഥയായി. തന്റെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണെന്നും ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ടെന്നും അമേയ നായർ പറഞ്ഞു.


Click it and Unblock the Notifications