ഇന്നർവെയറാണ് ജിസേൽ അന്ന് ധരിച്ചത്, മുഖത്ത് മഞ്ഞൾ പൊടി; അവർക്കത് ചെയ്തേ പറ്റൂ: സരി​ഗ

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ ഏറെ പ്രതീക്ഷയോടെ വന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു കലാഭവൻ സരി​ഗ. എന്നാൽ അധിക നാൾ ഷോയിൽ തുടരാനാകാതെ സരി​ഗ പുറത്തായി. സഹമത്സരാർത്ഥികളിൽ പലരുമായും നല്ല സൗഹൃദം സരി​ഗയ്ക്കുണ്ടായിരുന്നു. ജിസേലിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സരി​ഗ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിനുള്ളിൽ ഭം​ഗിയായി നടക്കാൻ ശ്രദ്ധിക്കുന്ന ആളാണ് ജിസേലെന്ന് സരി​ഗ പറയുന്നു. വൺ 2 ടോക്സിനോടാണ് പ്രതികരണം.

ഒന്നാമത്തെ കാര്യം ജിസേലിനെ അവിടെ എല്ലാവർക്കും ഇഷ്ടമാണ്. ഞങ്ങൾ അവിടെ രണ്ട് ദിവസ കഴിഞ്ഞപ്പോഴേക്കും പെൻഷൻ കിട്ടേണ്ട അവസ്ഥയിലായി. പക്ഷെ അപ്പോഴും ജിസേൽ അവിടെ ബ്യൂട്ടിയായി നടക്കുന്നു. അടുക്കളയിൽ നിന്നും മഞ്ഞൾ പൊടി കാെണ്ട് പോയി അതിൽ തക്കാളി പിഴിഞ്ഞ് മുഖത്ത് തേക്കുന്നു. അവരുടെ പ്രൊഫഷൻ അതാണ്. അവർക്കിത് ചെയ്തേ പറ്റൂ എന്നാണ് പറയുന്നത്. നമ്മളിനി എന്ത് പറഞ്ഞാലും പുള്ളി അത് ചെയ്തിരിക്കും.

Kalabhavan Sariga  Gizele

ഇന്നർവെയറുകൾ ബി​ഗ് ബോസിൽ നിന്നും നമുക്ക് കൃത്യമായി തരും. പിന്നെ നമുക്ക് ഒരു ജോഡി ഡ്രസേ തരൂ. ഞങ്ങളൊക്കെ ഒന്ന് തന്നെ കുളിച്ച് മാറി ഇടുമ്പോൾ പെട്ടെന്ന് നോക്കുമ്പോൾ അടിപൊളി മോഡേൺ ഡ്രസ് ഇട്ട് ഒരാൾ പോകുന്നു. അത് ഇന്നർവെയറായിരുന്നു. ഇത് എവിടെ നിന്നെന്ന് ചോദിച്ചപ്പോൾ നിങ്ങൾ ഇന്നർ വെയറുകൾ ഇടാത്തത് എന്റെ കുറ്റമല്ലെന്ന് പറഞ്ഞു. എനിക്കത് രസമായി തോന്നി. അവർക്ക് ഇട്ടിട്ട് വൃത്തികേടും ഇല്ല. അത് ഇന്നർവെയർ ആണെന്ന് തോന്നാത്തത് കൊണ്ടാണല്ലോ ഞങ്ങൾ അടിയുണ്ടാക്കിയത് എന്നും സരി​ഗ പറയുന്നു.

രേണു സുധിയെക്കുറിച്ചും സരി​ഗ സംസാരിക്കുന്നുണ്ട്. രേണു സുധിയെക്കുറിച്ച് ഏറ്റവും കൂടുതൽ പറയാനുള്ളത് എനിക്കാണ്. കാരണം എന്റെ ബെഡിലാണ് കിടന്നിരുന്നത്. നിഷ്കളങ്കയായ പാവം വീട്ടമ്മയാണ്. ഞാനും രേണുവും എത്രയോ പ്രാവശ്യം സുധി ചേട്ടന്റെ കഥ പറഞ്ഞ് പുതപ്പിനുള്ളിൽ വെച്ച് കരഞ്ഞിട്ടുണ്ട്. അവസാനമായപ്പോഴേക്കും ഞാനവരെ അവ​ഗണിക്കാൻ തുടങ്ങി. എനിക്കിത് കേൾക്കാൻ പറ്റാത്ത അവസ്ഥയായി. നമ്മളെല്ലാവരും ഓരോ മാനസികാവസ്ഥയിൽ നിൽക്കുകയാണ്. രേണു ദിവസവും കരച്ചിലാണ്. പക്ഷെ അവർക്കവിടെ നിൽക്കുകയും വേണം. എന്നാൽ എനിക്ക് പുറത്ത് പോകണം എന്ന് എന്നോട് എത്രയോ തവണ കരഞ്ഞ് പറഞ്ഞിട്ടുണ്ട്.

Kalabhavan Sariga

അവർ പറഞ്ഞ രണ്ട് പോയിന്റാണ് എനിക്ക് ജെനുവിനായി തോന്നിയത്. സുധി ചേട്ടൻ മരിച്ച് പോയി. അപ്പോൾ മകൻ റിതപ്പൻ കാണുന്നത് സുധി ചേ‌ട്ടനെ കാണുന്നത് ടിവിയിലൂടെയാണ്. മരിച്ചു എന്ന് പറയുകയും ചെയ്തു, ടിവിയിൽ കാണുന്നുമുണ്ട്. ഇപ്പോൾ എന്നെ അവൻ കാണുന്നില്ല. ടിവിയിൽ കാണുന്നു. അപ്പോൾ റിഥപ്പൻ വിചാരിക്കുമോ ഞാൻ മരിച്ചെന്ന് എന്നാണ് രേണു എന്നോട് ചോദിച്ചത്. അവരുടെ ചിന്ത എനിക്ക് ബ്രില്യന്റായി തോന്നി.

അവർ രണ്ടാമത് പറഞ്ഞ കാര്യം എനിക്ക് ഫീൽ ചെയ്തു. സുധി ചേട്ടൻ മരിച്ചപ്പോൾ ഭയങ്കരമായി മെന്റലി ഡൗൺ ആയ അവസ്ഥയുണ്ടായിരുന്നു. ഞാൻ ആ അവസ്ഥ മാറ്റിയത് ആൽബം ചെയ്തും യാത്ര ചെയ്തുമാണ്. ബി​ഗ് ബോസ് വീടിനുള്ളിൽ താൻ വീണ്ടും പഴയ മാനസികാവസ്ഥയിൽ ആയെന്ന് രേണു തന്നോട് പറഞ്ഞെന്നും സരി​ഗ വെളിപ്പെടുത്തി. ബി​ഗ് ബോസിൽ രേണുവിന്റെ അടുത്ത സുഹൃത്തായിരുന്നു സരി​ഗ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X