മകനെക്കുറിച്ച് രേണു പറഞ്ഞത് കേട്ട് ഞെട്ടി, കേൾക്കാൻ പറ്റാത്ത അവസ്ഥയായി, രേണു നേരിടുന്നത്; ഞെട്ടിക്കുന്ന വിവരം

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ രേണു സുധി മത്സരാർത്ഥിയായെത്തിയത് വലിയ ചർച്ചയായതാണ്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് രേണുവിന്റെ ​ഗെയിം വരുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.ടാസ്കുകളിൽ ആക്ടീവ് അല്ലാത്ത രേണു പലപ്പോഴും വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇപ്പോഴിതാ രേണുവിനെക്കുറിച്ച് സംസാരിക്കുകയാണ് ഷോയിൽ നിന്നും പുറത്തായ കലാഭവൻ സരിക. കടുത്ത മാനസിക സംഘർഷം രേണു വീട്ടിനുള്ളിൽ നേരിടുന്നുണ്ടെന്നാണ് സരിക പറയുന്നത്. വൺ 2 ടോക്സിനോടാണ് പ്രതികരണം.

രേണു സുധിയെക്കുറിച്ച് ഏറ്റവും കൂടുതൽ പറയാനുള്ളത് എനിക്കാണ്. കാരണം എന്റെ ബെഡിലാണ് കിടന്നിരുന്നത്. നിഷ്കളങ്കയായ പാവം വീട്ടമ്മയാണ്. ഞാനും രേണുവും എത്രയോ പ്രാവശ്യം സുധി ചേട്ടന്റെ കഥ പറഞ്ഞ് പുതപ്പിനുള്ളിൽ വെച്ച് കരഞ്ഞിട്ടുണ്ട്. അവസാനമായപ്പോഴേക്കും ഞാനവരെ അവ​ഗണിക്കാൻ തുടങ്ങി. എനിക്കിത് കേൾക്കാൻ പറ്റാത്ത അവസ്ഥയായി. നമ്മളെല്ലാവരും ഓരോ മാനസികാവസ്ഥയിൽ നിൽക്കുകയാണ്. രേണു ദിവസവും കരച്ചിലാണ്. പക്ഷെ അവർക്കവിടെ നിൽക്കുകയും വേണം. എന്നാൽ എനിക്ക് പുറത്ത് പോകണം എന്ന് എന്നോട് എത്രയോ തവണ കരഞ്ഞ് പറഞ്ഞിട്ടുണ്ട്.

Renu Sudhi

അവർ പറഞ്ഞ രണ്ട് പോയിന്റാണ് എനിക്ക് ജെനുവിനായി തോന്നിയത്. സുധി ചേട്ടൻ മരിച്ച് പോയി. അപ്പോൾ മകൻ റിതപ്പൻ കാണുന്നത് സുധി ചേ‌ട്ടനെ കാണുന്നത് ടിവിയിലൂടെയാണ്. മരിച്ചു എന്ന് പറയുകയും ചെയ്തു, ടിവിയിൽ കാണുന്നുമുണ്ട്. ഇപ്പോൾ എന്നെ അവൻ കാണുന്നില്ല. ടിവിയിൽ കാണുന്നു. അപ്പോൾ റിഥപ്പൻ വിചാരിക്കുമോ ഞാൻ മരിച്ചെന്ന് എന്നാണ് രേണു എന്നോട് ചോദിച്ചത്. അവരുടെ ചിന്ത എനിക്ക് ബ്രില്യന്റായി തോന്നി.

അതെനിക്ക് ഭയങ്കര ഷോക്കായി. ഞാനും വിചാരിച്ചു സത്യമാണല്ലോ എന്ന്. അതാണ് അവർ ഓരോ ക്യാമറയിലും പോയി സംസാരിക്കുന്നത്. ഞങ്ങൾ ഇടയ്ക്ക് കളിയാക്കി പറയും. പക്ഷെ അവർ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് മനസിലാക്കാൻ നോക്കുകയാണ്. ആരും ചിന്തിക്കാത്ത ഒരു വെർഷനാണത്. ഞാനാദ്യമായാണ് അങ്ങനെ കേൾക്കുന്നത്.

എന്നോട് അവിടെ ആര് പോകണമെന്ന് ആ​ഗ്രഹിക്കുന്നെന്ന് ചോദിച്ചാൽ ഞാൻ രേണുവിനെ തന്നെയാണ് പറയുക. അവർ രണ്ടാമത് പറഞ്ഞ കാര്യം എനിക്ക് ഫീൽ ചെയ്തു. സുധി ചേട്ടൻ മരിച്ചപ്പോൾ ഭയങ്കരമായി മെന്റലി ഡൗൺ ആയ അവസ്ഥയുണ്ടായിരുന്നു. ഞാൻ ആ അവസ്ഥ മാറ്റിയത് ആൽബം ചെയ്തും യാത്ര ചെയ്തുമാണ്.

Kalabhavan Sariga  Renu Sudhi

ആൾക്കാർ വന്ന് എന്റെ ഫോ‌ട്ടോ എടുക്കുന്നു. അതുകൊണ്ട് ആ അവസ്ഥയിൽ നിന്ന് മാറാൻ പറ്റി. ഇവിടെ (ബി​ഗ് ബോസിൽ) നിൽക്കുമ്പോൾ എനിക്ക് സുധി ചേട്ടൻ മരിച്ചത് പോലെ പ്രഷർ ആണ് എല്ലാവരും തരുന്നത്. എനിക്കെന്റെ ലെെഫ് ആസ്വദിക്കാൻ പറ്റുന്നില്ല. അന്നത്തെ അവസ്ഥയാണ് ഇപ്പോൾ എന്ന് രേണു എന്നോട് പറഞ്ഞു. ഇത്ര വലിയ റിസ്കാണിതെന്ന് രേണുവിനും അവിടെ വന്ന ഒരാൾക്കും നേരത്തെ തോന്നിയിരിക്കില്ലെന്നും സരിക പറഞ്ഞു.

ബി​ഗ് ബോസിലേക്ക് വരുന്നതിന് മ‍ുമ്പ് രേണു സുധിക്ക് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയ മുഴുവനും. റിയാക്ഷൻ വ്ലോ​ഗേർസ് രേണുവിനെതിരെ നിരന്തരം സംസാരിച്ചു. ചുറ്റുമുള്ള പലരും പല ആരോപണങ്ങൾ ഉന്നയിച്ചിട്ടും രേണു സുധി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി. വീണ്ടും വീണ്ടും പലരും ആരോപണവുമായി രം​ഗത്ത് വന്നപ്പോഴും രേണു പതറിയില്ല. ഈ ആത്മവിശ്വാസം പക്ഷെ ബി​ഗ് ബോസിൽ രേണുവിനില്ല. ആൽബം സോങ്സും ഫോട്ടോഷൂട്ടുമെല്ലാമായി ലെെം ലെെറ്റിൽ സജീവമായിരുന്നു രേണു. ഇതിനിടെയാണ് ബി​ഗ് ബോസിൽ അവസരം ലഭിക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X