പേനിന്റെ പേരിൽ രേണുവിനെ അപമാനിച്ച സംഭവം; ചോദ്യത്തിനുള്ള ഉത്തരം അനു കൊടുത്തു, കുഴപ്പം തോന്നിയില്ലെന്ന് ലക്ഷ്മി
കഴിഞ്ഞ ദിവസം മോണിങ് ടാസ്ക്കിനിടെ രേണു സുധിയെ കുറിച്ച് അനുമോൾ പറഞ്ഞ ചില കാര്യങ്ങൾ വലിയ ചർച്ചയാവുകയും വിവാദമാവുകയും ചെയ്തിരുന്നു. ഹൗസിൽ തീരെ വ്യക്തി ശുചിത്വമില്ലാത്ത വ്യക്തി രേണുവാണെന്നും ശരീരത്തിൽ നിന്നും പേൻ പോലും കണ്ടെത്തിയിട്ടുണ്ടെന്നുമാണ് അനു രേണുവിനെ കുറിച്ച് പറഞ്ഞത്. രേണു കുളിക്കാറില്ലെന്നും അനു പറഞ്ഞിരുന്നു.
അനു ഇത്തരമൊരു കാര്യം രഹസ്യമായി പറയാതെ ഹൗസിലെ മറ്റെല്ലാ മത്സരാർത്ഥികളുടെയും മുന്നിൽ വെച്ച് പറഞ്ഞത് രേണുവിനെ വിഷമിപ്പിച്ചിരുന്നു. ഹൗസിൽ തുടരാൻ താൽപര്യമില്ലെന്നും താൻ കാരണം ആരും ബുദ്ധിമുട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു രേണുവിന്റെ കരച്ചിൽ. രേണുവിനെ പരസ്യമായി അപമാനിച്ചതിന് ബിബി പ്രേക്ഷകരും അനുവിനെ വിമർശിച്ചിരുന്നു.

എന്നാൽ അനു അത്തരത്തിൽ സംസാരിച്ചതിൽ കുഴപ്പം തോന്നിയില്ലെന്നും ചോദ്യത്തിനുള്ള ഉത്തരം നൽകുക മാത്രമാണ് ചെയ്തതെന്നും അനുവിനെ പിന്തുണച്ച് ലക്ഷ്മി നക്ഷത്ര പറഞ്ഞു. അനുവിനെ കുഞ്ഞുക്കുട്ടിയായിട്ടാണ് സ്റ്റാർ മാജിക്കിൽ ആയിരുന്നപ്പോൾ കണ്ടിരുന്നത്. അനു കരയുന്നതിന് എന്ത് ചെയ്യാൻ പറ്റും. മനുഷ്യന്മാരല്ലേ. ഞാൻ പോയാലും ഞാൻ കരയുന്നത് നിങ്ങൾക്ക് കാണേണ്ടി വരും.
അനുവൊക്കെ ബ്രില്യന്റായി കളിക്കുന്നുണ്ട്. കണ്ടന്റ് കൊടുക്കുക എന്നതാണല്ലോ ബിഗ് ബോസ് ഷോ. ആദ്യമായാണ് ഒരു ബിഗ് ബോസ് സീസണിന്റെ എപ്പിസോഡുകൾ മുടങ്ങാതെ ഞാൻ കാണുന്നത്. അനു കരയുന്നതിനെ കരച്ചിൽ കാർഡായി തോന്നുന്നവരോട് പറയാനുള്ളത് ഇതാണ്... സൈക്കോളജി പ്രകാരം ഒരു നിശ്ചിത ദിവസം വരെ മാത്രമെ ആളുകൾക്ക് ഒരു സ്ഥലത്ത് ഫേക്കായി നിൽക്കാൻ പറ്റു.
അനു ബിഗ് ബോസ് ഷോയുടെ ഭാഗമായിട്ട് മൂന്നാഴ്ച ആവാനായില്ലേ. ഹൗസിൽ കാണുന്നത് തന്നെയാണ് അനു. സ്റ്റാർ മാജിക്കിലൂടെയും നിങ്ങൾ അനുവിനെ കണ്ടിട്ടില്ലേ?. അനു ബോൾഡുമാണ്. ഇത്രയും ആളുകളുടെ ഇടയിൽ ഫൈറ്റ് ചെയ്ത് നിൽക്കുന്നില്ലേ. അത് വലിയൊരു കാര്യമാണ്. അനു എനിക്ക് അനിയത്തിക്കുട്ടിയാണ്. അവളുടെ കാര്യത്തിൽ ഞാൻ പ്രൗഡാണ്.
എത്ര ദിവസം നിൽക്കുന്നു എന്നതല്ല. എന്തൊക്കെ കണ്ടന്റ് കൊടുക്കുന്നു. എങ്ങനെ ഗെയിം സ്ട്രാറ്റജി വർക്കൗട്ട് ചെയ്യുന്നു എന്നതിലും അനുവിന്റെ കാര്യത്തിൽ ഞാൻ പ്രൗഡാണ് ലക്ഷ്മി പറഞ്ഞു. രേണുവിന്റെ തലയിലെ പേനിനെ കുറിച്ച് അനു പറഞ്ഞതിനെ കുറിച്ച് ഞാൻ സംസാരിക്കേണ്ട ആവശ്യമുണ്ടോ?. ആ ബിഗ് ബോസ് ഹൗസിൽ വന്നിട്ടുള്ള എല്ലാവരും നൂറ് ദിവസം ഹൗസിൽ നിന്ന് ആ ടാസ്ക് വിൻ ചെയ്യാൻ ആഗ്രഹിച്ച് വന്നിട്ടുള്ളവരാണ്.

പിന്നെ ബിഗ് ബോസ് ചോദിച്ച ചോദ്യത്തിന് അനു ഉത്തരം പറഞ്ഞു. അത്രമാത്രം. ഹൈജീൻ എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ അതിന് വ്യക്തമായ ഉത്തരം കൊടുത്തു. ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമെ അനു പറഞ്ഞിട്ടുള്ളു. അതിൽ എനിക്കൊരു കുഴപ്പവും തോന്നിയില്ല. പിന്നെ രേണു അതിനെ കുറിച്ച് നിരന്തരം പറയുന്നതിനെ പറ്റി ചോദിച്ചാൽ നമുക്ക് വേദനിച്ചാൽ ഒരു വ്യക്തി എന്ന നിലയിൽ വിഷമമുണ്ടെന്ന് നമ്മൾ അതിനെ പറ്റി പറയും.
അത്രയേയുള്ളു. ഇത് ഗെയിമാണ്. നാളെ രേണു ചിലപ്പോൾ പുതിയ സ്ട്രാറ്റജിയുമായി രേണുവിന് ഓപ്പോസിറ്റ് വരുമായിരിക്കും. നമുക്ക് അറിയില്ല നാളെ എന്ത് സംഭവിക്കുമെന്നത്. കൂട്ടുകാരിയായതുകൊണ്ടല്ല അനുവിനെ ഇഷ്ടം. ഹൗസിൽ ഇപ്പോൾ എത്രപേർ കണ്ടന്റ് കൊടുക്കുന്നുണ്ട്?. അനീഷ് കൊടുക്കുന്നുണ്ട്.
അനീഷ് എന്റെ അയൽപക്കകാരനാണ്. എനിക്ക് അറിയാം. അക്ബർ കണ്ടന്റ് കൊടുക്കുന്നുണ്ട്. ജിസേലും അനുവും കണ്ടന്റ് കൊടുക്കുന്നുണ്ട്. നന്നായിട്ട് ഗെയിം കളിക്കുന്നവരെ നമുക്ക് ഇഷ്ടമാകും എന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.


Click it and Unblock the Notifications