അഭിലാഷിന് നേരെ ചെരുപ്പ് എറിഞ്ഞ് ആര്യൻ, ചോദ്യം ചെയ്യാൻ ആരുമില്ല, സോറിയിൽ ഒതുക്കി, ആര്യനെ വീട്ടുകാർക്ക് പേടി?

എപ്പിസോഡ് പത്തൊമ്പതിൽ ഇപ്രാവശ്യം ലൈഫ് സ്റ്റോറി പങ്കുവെച്ചവരിൽ ഒരാൾ നടിയും നർത്തകിയും അഭിഭാഷകയുമായ ശൈത്യ സന്തോഷായിരുന്നു. പണിപ്പുര ടാസ്ക്കിനുശേഷമാണ് ലൈഫ് സ്റ്റോറി പറച്ചിൽ നടന്നത്. ശൈത്യ സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ ഇമോഷണലായി. വിതുമ്പികൊണ്ടാണ് തന്റെ മാതാപിതാക്കളും താനും കടന്നുവന്ന വഴികളെ കുറിച്ച് ശൈത്യ സംസാരിച്ചത്. എന്നാൽ ആര്യൻ, സരി​ഗ, റെന തുടങ്ങിയവർ ശൈത്യ സംസാരിച്ച് തുടങ്ങിയപ്പോൾ മുതൽ ചിരിക്കാൻ തുടങ്ങി.

ആര്യൻ ചിരിക്കുന്നത് കേട്ട് മറ്റ് മത്സരാർത്ഥികളും ആശയകുഴപ്പത്തിലായി. ശൈത്യ സംസാരിക്കുന്നതിനിടെ ആര്യനും സരി​ഗയും റെനയും ചിരിക്കുന്നതും ആം​ഗ്യങ്ങൾ കാണിക്കുന്നതും ഷാനവാസും അഭിലാഷും അക്ബറുമെല്ലാം ഒനീലുമെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശൈത്യ സംസാരിച്ച് തീർന്നതും ആര്യന് അടുത്തേക്ക് അഭിലാഷ് പാഞ്ഞെത്തി.

Abhilash Aryan
Photo Credit: jio hotstar

എന്തിനാണ് ഒരാൾ ഇമോഷണലായി സംസാരിക്കുമ്പോൾ ചിരിക്കുന്നതെന്ന് ചോ​ദിച്ച് ആക്രോശിച്ചു. എന്നാൽ താൻ ചിരിച്ചില്ലെന്നും ബാക്ക് പെയിൻ കാരണം കരയുകയാണ് ചെയ്തതെന്നുമാണ് ആര്യൻ മറുപടി നൽകിയത്. ആര്യൻ മാത്രമല്ല സരി​ഗയും റെനയും എല്ലാം ചിരിക്കുന്നത് താൻ കണ്ടുവെന്നും ആക്രോശിച്ച് അഭിലാഷ് പറഞ്ഞു. ആര്യൻ ചിരിക്കുന്നത് വ്യക്തമായി തങ്ങൾ കണ്ടതും കേട്ടതുമാണെന്ന് പറഞ്ഞ് അക്ബറും ഷാനവാസും എത്തി.

അപ്പോഴും തങ്ങൾ ശൈത്യയുടെ കഥ കേട്ട് ചിരിച്ചതല്ലെന്നും അപ്പാനി ശരത്തിന്റെ ​ഗോഷ്ടിയും ആര്യന്റെ പ്രവൃത്തികളും കണ്ടാണ് ചിരിച്ചതെന്നായിരുന്നു സരി​ഗയുടേയും റെനയുടേയും മറുപടി. ആര്യൻ ചിരിച്ചിട്ടില്ല കരയുകയായിരുന്നവെന്ന് ജിസേലും ന്യായീകരിച്ചു. എന്നാൽ മുൻനിരയിലെ സോഫയിൽ ഇരുന്ന് മുഖം പൊത്തി ആര്യൻ ചിരിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.

അഭിലാഷ് വീണ്ടും വീണ്ടും ചിരിച്ചതിനെ ചോ​ദ്യം ചെയ്തതോടെ രോഷം കൊണ്ട ആര്യൻ കാലിൽ കിടന്ന ചെരുപ്പ് അഭിലാഷിന് നേരെ എറിഞ്ഞു. കടുകിട വ്യത്യാസത്തിലാണ് ചെരുപ്പ് ആരുടേയും ശരീരത്തിൽ കൊള്ളാതെ മാറിപ്പോയത്. അവൾ സംസാരിക്കുമ്പോൾ പലരും ചിരിക്കുന്നത് ഞാൻ കണ്ടു. ആര്യൻ കരയുന്നതിനെ അല്ല... ഇവിടെ ഇരുന്ന് ചിരിച്ച മറ്റ് പലരേയുമാണ് ഉദ്ദേശിച്ചത്.

നിന്നെ അല്ല ഞാൻ പറഞ്ഞത്. നീ ചിരിച്ചെന്നോ കരഞ്ഞെന്നോ പറഞ്ഞിട്ടില്ല. റെന ചിരിച്ചത് കണ്ടു. ഒരാളുടെ സ്റ്റോറി പറയുമ്പോൾ ചിരിക്കുന്നത് നല്ല സ്വഭാവമല്ല. സരി​ഗ ചേച്ചിയും ചിരിച്ചു എന്നാണ് അഭിലാഷും അക്ബറും ഷാനവാസും പറഞ്ഞത്. ശരത്തേട്ടന്റെ മുഖം കണ്ടിട്ടാണ് ചിരിച്ചത്. അല്ലാതെ ശൈത്യ സംസാരിക്കുന്നത് കേട്ടിട്ടല്ലെന്ന് മൂവറും ആവർത്തിച്ചു.

Abhilash Aryan
Photo Credit: jio hotstar

റെനയെ ഒനീൽ ചോദ്യം ചെയ്തോടെ ഇരുവരും തമ്മിലും വാക്കേറ്റം തുടങ്ങി. റെന അതിനടിയൽ ഒനീലിനെ പിടിച്ച് തള്ളുകയും ചെയ്തു. പോയി തരത്തിൽ പോയി കളിക്കടി പുല്ലേ... നീ പോടി പുല്ലേ. എന്നെ തല്ലാൻ നീ ആരാടീ?. ചെലയ്ക്കല്ലേ നീ. നീ വെറും പുല്ലാണ്. കിളിത്തിട്ടില്ല. നീ ആദ്യം പോയി വളർന്നിട്ട് വാ തുടങ്ങി വളരെ മോശമായ ഭാഷപ്രയോ​ഗമാണ് റെനയ്ക്ക് നേരെ ഒനീൽ നടത്തിയത്.

ആര്യനെ ന്യായീകരിച്ച് ജിസേൽ വന്നപ്പോൾ ഒരാളെ ചെരുപ്പൂരി എറിയാൻ എന്ത് അധികാരമാണ് ആര്യനുള്ളത്?. മസിൽ പെയിൻ ഉള്ള വ്യക്തി എന്തിനാണ് ചെവി പൊത്തുന്നത്.? എല്ലാത്തിനും സപ്പോർട്ട് ചെയ്യരുത്. അവസാനം എല്ലാവരും കുറ്റപ്പെടുത്തുമെന്ന് ഷാനവാസ് ജിസേലിനോട് പറഞ്ഞു. തനിക്ക് എതിരെ എന്തിന് ചെറുപ്പെറിഞ്ഞുവെന്ന് അഭിലാഷ് ചോദിച്ചപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. സോറി എന്ന് പറഞ്ഞ് പ്രശ്നം ആര്യൻ ഒതുക്കി തീർത്തു.

ആര്യൻ ചിരിച്ചതിനേയും ചെരുപ്പൂരി എറിഞ്ഞതിനേയും ഹൗസില പല മത്സരാർത്ഥികളും കൃത്യമായി ചോദ്യം ചെയ്തില്ല. മാത്രമല്ല താൻ ചിരിച്ചുവെന്ന് ആര്യൻ അപ്പാനി ശരത്തിന് മുന്നിൽ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എപ്പിസോ‍ഡ് ചർച്ചയായതോടെ ഹൗസിലെ ഭൂരിഭാ​ഗം പേർക്കും ആര്യനേയും ജിസേലിനേയും ചോദ്യം ചെയ്യാൻ ഭയമാണെന്നും മാതൃകാപരമായ ശിക്ഷ ആര്യന് ബി​ഗ് ബോസ് നൽകണമെന്നും പ്രേക്ഷകർ കുറിച്ചു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X