എയർപോട്ടിൽ വൻ ജനവാലി..., യഥാർത്ഥ പിആറിനെ കണ്ണ് തുറന്ന് കാണൂ; സ്വീകരിക്കാൻ എത്തിയ വരെ കണ്ട് അമ്പരന്ന് അനു!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ഇനി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത് ലേഡി വിന്നറായ അനുമോളുടെ പേരിലാകും. നൂറ് ദിവസത്തെ കഠിനപ്രയത്നത്തിലൂടെ ലക്ഷ്യം നേടിയതിന്റെ സന്തോഷത്തിലാണ് അനുമോൾ. സീസൺ ഏഴിൽ ടൈറ്റിൽ വിന്നറായത് അനുമോളാണ്. ഫസ്റ്റ് റണ്ണറപ്പായത് അനീഷാണ്. ഷാനവാസ് സെക്കന്റ് റണ്ണറപ്പും നെവിൻ തേർഡ് റണ്ണറപ്പും അക്ബർ ഫോർത്ത് റണ്ണറപ്പുമായി. അവസാന ഘട്ടത്തിൽ അനീഷും അനുമോളും തമ്മിലായിരുന്നു ശക്തമായ മത്സരം നടന്നത്.

വൈകീട്ടോടെയാണ് ടൈറ്റിൽ വിന്നർ ട്രോഫിയുമായി അനു കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയത്. അനുവിനെ ചെന്നൈയിൽ നിന്നും കൂട്ടിക്കൊണ്ട് വരാനായി സഹോദരിയും സുഹൃത്തുക്കളും പോയിരുന്നു. ഫലപ്രഖ്യാപനം വന്നപ്പോൾ മുതൽ അനു ജയിച്ചത് പിആറിന്റെ ബലത്തിലാണെന്ന് പ്രചരിക്കുന്നുണ്ട്.

Bigg Boss Malayalam
Photo Credit: indian cinema gallery / Youtube

അതിനുള്ള മറുപടി എയർപോട്ടിൽ തടിച്ചുകൂടിയ ജനസാ​ഗരം തന്നെ ഹേറ്റേഴ്സിന് നൽകി. പൂച്ചെണ്ടുകളും പൂമാലകളും ആശംസകളും ചെണ്ടമേളവും റോ‍ഡ് ഷോയുമെല്ലാമായി ആഘോഷ ആരവത്തോടെയാണ് ആരാധകരും പ്രിയപ്പെട്ടവരും അനുവിനെ വരവേറ്റത്. ഒരാളെ പോലും ഒഴിവാക്കാതെ എല്ലാവർക്കും ഹസ്തദാനം നൽകിയും കുശലം ചോദിച്ചും അനു സ്നേഹം പ്രകടിപ്പിച്ചു.

നാട്ടിൽ ആഘോഷങ്ങൾ‌ക്ക് തിരി കൊളുത്തിയിട്ടുണ്ടെന്ന് ചെന്നൈയിൽ വെച്ച് തന്നെ വേണ്ടപ്പെട്ടവരിൽ നിന്നും അനു അറിഞ്ഞിരുന്നു. പക്ഷെ ഇത്രത്തോളം ആളുകൾ തനിക്ക് വേണ്ടി ​ദൂര സ്ഥലങ്ങളിൽ നിന്ന് പോലും എയർപോട്ടിൽ വരുമെന്ന് അനുവിനും ധാരണയുണ്ടായിരുന്നില്ല. പതിനാറ് ലക്ഷത്തിന്റെ പിആർ അല്ല പതിനാറ് ലക്ഷം പ്രേക്ഷകരാണ് അനുവിനെ ജയിപ്പിച്ചത് എന്നാണ് കമന്റുകൾ.

ഇങ്ങനെ അനുവിനെ വരവേൽക്കാൻ ആഗ്രഹിക്കുന്ന എത്ര ആളുകളുണ്ട്. വരാൻ പറ്റാതെ വീട്ടിൽ ഇരിക്കുന്നവർ, എയർപോട്ടിൽ വന്നത് മൂന്നിൽ ഒന്നേ ആകുന്നുള്ളു. നേരിട്ട് വരാൻ പറ്റാത്ത നിരവധി അനുമോൾ ആരാധകരുണ്ട്, ഇങ്ങനെ ലക്ഷക്കണക്കിന് ആളുകളാണ് അനുവിന്റെ പിആർ. അതിലൊരാൾ കേരളത്തിന് പുറത്ത് താമസിക്കുന്ന ഈ ഞാനുമാണ്, പിആർ അല്ല ജനങ്ങളാണ് അനുമോളെ ജയിപ്പിച്ചത്,

യഥാർത്ഥ പിആറിനെ കണ്ണ് തുറന്ന് കാണൂ, ഈ ആൾകൂട്ടം അനുമോളുടെ വിജയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം, ഇതൊക്കെയാണ് കട്ടപ്പ ശൈത്യ ടീം കാണേണ്ടത്, ഇതിന്റെ പേരിൽ ആരും അസൂയപെട്ടിട്ട് കാര്യം ഇല്ല. ആ കുട്ടി അത്രമേൽ കഷ്ടപ്പെട്ടിട്ടുണ്ട്. അവിടെ അതിന് ജനങ്ങൾ കൊടുത്ത സ്നേഹത്തിന്റെ വിലയാണ് ആ കപ്പ്. അനുകുട്ടിയെ ഒരുപാട് ഇഷ്ടം എന്നിങ്ങനെയാണ് സോഷ്യൽമീഡിയയിൽ നിറയുന്ന കമന്റുകൾ.

Bigg Boss Malayalam
Photo Credit: indian cinema gallery / Youtube

വഴിയിൽ തടഞ്ഞ് വരെ ആളുകൾ അനുമോൾക്ക് അഭിനന്ദനങ്ങൾ നൽകി. വീട്ടിൽ എല്ലാവരും ചേച്ചിയുടെ ആരാധകരാണ്. നിനക്ക് അനുവിനെപ്പോലൊരു ഭാര്യയെ കിട്ടട്ടേയെന്നാണ് മമ്മി പറയുന്നത്. അത്രയും നല്ല മോളാണെന്നും കെയറിങ്ങുമാണ് ചേച്ചി എന്നാണ് മമ്മി പറയുന്നത് എന്നാണ് അനുമോളെ അഭിനന്ദനം അറിയിക്കാനെത്തിയ ആരാധകരിൽ ഒരാൾ പറഞ്ഞത്.

എന്റെ അവസ്ഥ നിങ്ങളെല്ലാവരും കണ്ടില്ലേ?. ഞാൻ അഭിനയിക്കുകയായിരുന്നുവെന്ന് തോന്നിയോ?. ജീവിക്കുകയായിരുന്നില്ലേ?. എന്റെ വീട്ടുകാരും എന്നെ അറിയാവുന്നവരും മാത്രമെ കാണൂവെന്നാണ് ഞാൻ കരുതിയത്. നിങ്ങളൊക്കെ പറയുന്നത് കാണുമ്പോൾ സ്നേഹം കാണുമ്പോഴും അത്ഭുതം തോന്നുന്നു എന്നാണ് ആരാധകരോട് സംസാരിക്കവെ അനുമോൾ പറഞ്ഞത്.

നാൽപ്പത്തിരണ്ട് ലക്ഷം രൂപയും കാറുമാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. അതേസമയം ഇത്തവണ ഉണ്ടായ റീ എൻട്രിയാണ് മത്സരം അവസാന നിമിഷം മാറ്റി മറിച്ചതെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 100 ദിവസം ജനങ്ങളെ ഏറ്റവും നന്നായി പറ്റിച്ചതിന് ലഭിച്ച ഒന്നാം സ്ഥാനം. നല്ലയൊരു ക്വാളിറ്റിയോ ഏതേലും ഒരു ടാസ്ക്ക് വിജയിച്ചതോപോലും എടുത്ത് പറയാൻ ഇല്ലാത്ത ആദ്യ ബിഗ് ബോസ് വിജയി അനുമോൾ ആയിരിക്കുമെന്നും പ്രേക്ഷക പ്രതികരണങ്ങളുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X