മാനസീകമായി തളർന്ന അവസ്ഥ, ഹൃദയമിടിപ്പ് കൂടുന്നു, എന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുക; ആ നിമിഷങ്ങളുമായി മസ്താനി!
ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് പുലിയായി വൈൽഡ് കാർഡ് എൻട്രി നടത്തി ഒരാഴ്ചയ്ക്കുള്ളിൽ എവിക്ടായി എലിയായി പുറത്തേക്ക് വന്ന മത്സരാർത്ഥിയാണ് അവതാരകയായ മസ്താനി. പ്രതീക്ഷിച്ചതുപോലൊരു ബിഗ് ബോസ് ലൈഫ് മസ്താനിക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല ബിഗ് ബോസ് ചരിത്രത്തിൽ ഇതുപോലൊരു മത്സരാർത്ഥി നാണംകെട്ട് ഇറങ്ങിപ്പോയിട്ടുണ്ടാവില്ല. വന്ന് കയറിയ ആദ്യ ദിവസം മസ്താനിയിൽ ബിബി പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും എല്ലാം പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷെ പുറത്തെ കാര്യങ്ങളെല്ലാം ഹൗസിൽ പോയി പറഞ്ഞും അനുകരിച്ച് കാണിച്ചും രണ്ട് ദിവസത്തിനുള്ളിൽ അകത്തും പുറത്തും മസ്താനിക്ക് ഒരുപോലെ നെഗറ്റീവ് ഇമേജായി. മാത്രമല്ല അപ്പാനി ശരത്തിന്റെ എവിക്ഷൻ സമയത്ത് അമിതമായി ആഹ്ലാദപ്രകടനം നടത്തിയതും മസ്താനിയുടെ വോട്ടിനെ ബാധിച്ചു.

ഒരാഴ്ച ഹൗസിൽ തികയ്ക്കാനെ മസ്താനിക്ക് കഴിഞ്ഞുള്ളു. ആര്യൻ-ജിസേൽ വിഷയത്തിൽ അനുവിനൊപ്പം നിന്നതും പ്രവർത്തിച്ചതും സംസാരിച്ചതും അടക്കം നെഗറ്റീവായി മാറിയതോടെ ജനപിന്തുണ കുറഞ്ഞ് മസ്താനിക്ക് പുറത്തേക്ക് പോരേണ്ടി വന്നു. ബിബി പ്രേക്ഷകരിൽ ഒരു വിഭാഗം വെട്ടുകിളിക്കൂട്ടം പോലെയാണ്. സൈബർ ബുള്ളിയിങ് ആരംഭിച്ചാൽ അടിയോടെ നശിപ്പിച്ചിട്ടേ അവസാനിപ്പിക്കൂ.
അതുകൊണ്ട് തന്നെ ബിബി ഹൗസിലെ ചില പ്രവൃത്തികളുടേയും പരാമർശങ്ങളുടേയും പേരിൽ സൈബർ ബുള്ളിയിങ് മസ്താനിക്കും അനുഭവിക്കേണ്ടി വന്നു. നെഗറ്റീവ് കമന്റുകൾ കുമിഞ്ഞ് കൂടിയതോടെ കമന്റ് ബോക്സ് ഓഫാക്കേണ്ട സ്ഥിതി വരെ മസ്താനിക്ക് വന്നു. സൈബർ അറ്റാക്ക് താരത്തെ വല്ലാതെ ബാധിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ ഗ്രാന്റ് ഫിനാലെയോട് അനുബന്ധിച്ച് റീ എൻട്രിക്കായി ബിഗ് ബോസ് ടീം ക്ഷണിച്ചപ്പോൾ തിരിച്ച് പോകണോയെന്ന് പലവട്ടം മസ്താനി ആലോചിച്ചു. ഇപ്പോഴിതാ റീ എൻട്രിക്കായി ചെന്നൈയിലേക്ക് നടത്തിയ യാത്രയുടെ വ്ലോഗ് യുട്യൂബ് ചാനൽ വഴി പങ്കിട്ടിരിക്കുകയാണ് മസ്താനി. ബിഗ് ബോസ് സ്റ്റുഡിയോയോട് വാഹനം അടുക്കുന്നത് കാണുമ്പോൾ നെർവസാകുന്ന മസ്താനിയേയും വ്ലോഗിൽ കാണാം.
വീണ്ടും ബിഗ് ബോസിലേക്ക് റീ എൻട്രിക്ക് വേണ്ടി ഞാൻ പാക്ക് ചെയ്യുകയാണ്. ഏഴ് ദിവസത്തെ പരിപാടിയാണ്. പത്താം തിയ്യതി തിരിച്ച് വരും എന്ന് പറഞ്ഞാണ് മസ്താനിയുടെ വ്ലോഗ് ആരംഭിച്ചത്. ഞാൻ ചെന്നൈയിലെത്തി. ക്യാബിൽ കയറി ഷൂട്ട് നടക്കുന്ന സ്റ്റുഡിയോയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഹൗസിൽ കയറേണ്ട സമയം കഴിഞ്ഞിട്ടാണ് ഞാൻ കയറാൻ പോകുന്നത്.

അതുകൊണ്ട് കാര്യങ്ങളെല്ലാം ശടപട എന്നായിരിക്കും. അവർക്ക് ഒരു ഓഡറുണ്ടായിരുന്നു. അതിലായിരുന്നു ഹൗസിലേക്ക് കയറേണ്ടിയിരുന്നത്. ഫ്ലൈറ്റ് മിസ് ആയതുകൊണ്ട് എനിക്ക് അത് നടന്നില്ല. അതുകൊണ്ട് ഹൗസിലേക്ക് കയറുന്നതിൽ മാറ്റമുണ്ടാകും. പിന്നെ പൊതുവെ റൂൾ ബ്രേക്കിങ്ങാണല്ലോ എന്റെ ഹോബി. സത്യം പറഞ്ഞാൽ മാനസീകമായി തളർന്നുപോയതുപോലെ ഫീൽ ചെയ്യുന്നുണ്ട്.
ഹൗസിലേക്ക് വാഹനം അടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ വരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. മൂഡ് ശരിയാവുന്നില്ല. ഹൗസിൽ എത്രത്തോളം എനർജിയിൽ നിൽക്കാൻ പറ്റുമെന്ന് അറിയില്ല. മനസിന് ഒരു സുഖമില്ല. സാഹചര്യവുമായി സെറ്റാവുന്നില്ല. ഹാർട്ട് ബീറ്റൊക്കെ കൂടുന്നു. ഈ വീഡിയോ ഇടുമോയെന്ന് അറിയില്ല. ഞാൻ ഓക്കെയായിരുന്നു. പക്ഷെ ഇപ്പോൾ ഒട്ടും ഓക്കെയല്ല. ഒരു ട്രോമപോലെ. ഓടിപ്പോയാലോ.
എന്താകും എന്ന് യാതൊരു പ്രതീക്ഷയുമില്ല. എല്ലാവരും എന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുക എന്ന് പറഞ്ഞാണ് മസ്താനി വ്ലോഗ് അവസാനിപ്പിച്ചത്. റീ എൻട്രി നടത്തിയശേഷം മസ്താനിയുടെ നെഗറ്റീവ് ഇമേജ് ഒരുപാട് മാറി. ജനപിന്തുണയും ലഭിച്ച് തുടങ്ങി. പോകാതിരുന്നിരുന്നുവെങ്കിൽ മസ്താനിക്ക് ഇതൊന്നും സാധ്യമാകുമായിരുന്നില്ല.


Click it and Unblock the Notifications