തലക്ക് മുകളിലുള്ള ആളെ എന്തിന് നാണം കെടുത്തുന്നു? രേണുവിനോട് മസ്താനി, വളരെ മോശമെന്ന് അഭിപ്രായങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 7 ൽ വെെൽഡ് കാർഡ് എൻട്രിയായെത്തിയ മസ്താനിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. കഴിഞ്ഞ ദിവസം രേണു സുധിയെ പ്രകോപിപ്പിച്ച് കൊണ്ട് മസ്താനി സംസാരിച്ചിരുന്നു. രേണു വിധവ കാർഡ് എടുക്കുന്നെന്നും എന്തിനാണ് കൊല്ലം സുധിയെ നാണം കെടുത്തുന്നതെന്നും മസ്താനി ചോദിച്ചു. സ്വന്തം ഭർത്താവിനെക്കുറിച്ച് സംസാരിക്കുന്നതിൽ മസ്താനിക്ക് എന്ത് കാര്യമെന്നായിരുന്നു രേണുവിന്റെ ചോദ്യം.
മസ്താനിയെക്കുറിച്ച് പല അഭിപ്രായങ്ങൾ പ്രേക്ഷകർക്കിടയിൽ നിന്നും വരുന്നുണ്ട്. "വിധവ കാർഡ് എടുക്കരുതെന്ന് മസ്താനി.
രേണു സുധി : എൻ്റെ ഭർത്താവിനെ ഞാൻ എൻ്റെ പിള്ളേരെ ഏല്പിച്ചിട്ടാണ്, ഞാൻ വിധവ അല്ല, വിധവ അല്ല.
മസ്താനി : വിധവ അല്ല, പിന്നെ എന്താണ്.
രേണു സുധി : ഞാൻ വിധവ അല്ല, എൻ്റെ ഭർത്താവ് എൻ്റെ ഉള്ളിൽ മരിച്ചിട്ടില്ല"

"മസ്താനി: വെറുതെ എന്തിനാ ആ മനുഷ്യനെ നാണം കെടുത്തുന്നത്. തലക്ക് മുകളിൽ നിൽക്കുന്ന ആളിനെ എന്തിനാ നാണം.കെടുത്തുന്നത്
രേണു സുധി : തലക്ക് മുകളിൽ അല്ല.എൻ്റെ ഉള്ളിൽ ആണ്, എൻ്റെ തലക്ക് മുകളിൽ ഒന്നുമല്ല.
എൻ്റെ ഉള്ളിൽ തന്നെയാണ്.
മസ്താനി : മരിച്ചപോലും സ്വൈര്യം കൊടുക്കുന്നില്ല. രേണു സുധി : എൻ്റെ ഭർത്താവല്ലേ മസ്താനിക്ക് എന്താ പ്രശ്നം ?
ഇപ്പോളാണ് രേണു സുധിയുടെ സ്റ്റാൻഡേർഡ് ഉള്ള ഒരു എതിരാളി അവിടെ എത്തിയത്," സോഷ്യൽ മീഡിയ കുറിപ്പുകളിലൊന്ന് ഇങ്ങനെ.
മസ്താനിയെ വിമർശിച്ചും അഭിപ്രായങ്ങളുണ്ട്. മരിച്ചു പോയവരുടെ പേര് വച്ചു ഇന്നത്തെ എപിസോഡിൽ ഇവൾ ഇന്ന് എന്തൊക്കെയാ പറഞ്ഞത്. രേണു സുധിയെ വളരെ പേഴ്സണൽ ആയി അപമാനിച്ചു ഈ മാസ്താനി വളരെ മോശം. ട്രിഗർ ചെയ്യണമെങ്കിൽ വേറെ എന്തൊക്കെ പറയാം ഇവൾക്ക്. മസ്താനി വന്ന ഡേ തന്നെ താൻ ഒരു ഒന്നാന്തരം വിഷപ്പാമ്പ് ആണെന്ന് തെളിയിച്ചു. ഇങ്ങനെ പേഴ്സണൽ ബുള്ളിയിങ് ഒക്കെ അനുവദനീയം ആണോ ബിഗ്‌ബോസിൽ? സൗന്ദര്യം മാത്രം ഉണ്ടായിട്ട് കാര്യമില്ല വക തിരിവ് വട്ട പൂജ്യം എന്നാണ് മറ്റൊരു പോസ്റ്റ്. രേണുവിനെ പ്രകോപിപ്പിച്ചത് നന്നായെന്നും രേണു ഒന്നും ചെയ്യാതെ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുകയാണെന്നും അഭിപ്രായമുണ്ട്.
ഓൺലെെൻ മീഡിയകളിൽ ആങ്കറായെത്തി ശ്രദ്ധിക്കപ്പെട്ടയാളാണ് മസ്താനി.

രേണു ഒന്നും ചെയ്യാതെ ബിഗ് ബോസിൽ കഴിഞ്ഞ് കൂടുകയാണെന്ന് മസ്താനി പറഞ്ഞിരുന്നു. രേണു സുധി വലിയ ഹെെപ്പോടെ മത്സരാർത്ഥിയായെത്തിയതും പിന്നീട് ഈ ആവേശം പോയതും നേരത്തെ വലിയ ചർച്ചയായതാണ്. പ്രതീക്ഷയ്ക്കൊത്ത് രേണുവിന്റെ ഗെയിം വരുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ടാസ്കുകളിൽ ആക്ടീവ് അല്ലാത്ത രേണു പലപ്പോഴും വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുന്നു. മത്സരാർത്ഥികൾക്കും ഈ അഭിപ്രായമുണ്ട്. എന്നാൽ ഇതും പറഞ്ഞ് രേണുവിനെ ആരും പ്രകോപിക്കാൻ പോയിട്ടില്ല.
പക്ഷെ മസ്താനി പുറത്തെ പ്രേക്ഷക അഭിപ്രായങ്ങൾ അറിഞ്ഞെത്തിയതിനാൽ രേണുവിനെ ട്രിഗർ ചെയ്തു. ബിഗ് ബോസിൽ ആരും നിലവിൽ രേണുവിനെ വലിയ എതിരാളിയായി കാണുന്നില്ല. ഷോയിൽ നടക്കുന്ന പല സംഭവങ്ങളിലും രേണുവിന്റെ സാന്നിധ്യമേയില്ല. രേണുവിനെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്ത് പോയ സരിഗ സംസാരിച്ചിരുന്നു. രേണു ദിവസവും കരച്ചിലാണ്. പക്ഷെ അവർക്കവിടെ നിൽക്കുകയും വേണം. എന്നാൽ എനിക്ക് പുറത്ത് പോകണം എന്ന് എന്നോട് എത്രയോ തവണ കരഞ്ഞ് പറഞ്ഞിട്ടുണ്ടെന്ന് സരിഗ പറഞ്ഞു. മാനസികമായി രേണു അവിടെ അസ്വസ്ഥയാണെന്നും സരിഗ പറഞ്ഞു.


Click it and Unblock the Notifications