ഇത് നല്ല പ്രവൃത്തിയാണോ? ഷോയോടും പ്രേക്ഷകരോടുമുള്ള അനീതി; രേണുവിനെതിരെ മോഹൻലാൽ
ബിഗ് ബോസ് സീസൺ 7 ആദ്യ വീക്ക് എപ്പിസോഡിൽ രേണു സുധിക്ക് മോഹൻലാലിൽ നിന്നും വിമർശനം. എലിമിനേഷനിൽ വന്നേക്കുമെന്ന് മുന്നിൽ കണ്ട് രേണു ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പേ വോട്ട് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ എടുത്ത് വെച്ചിരുന്നു. ആദ്യ വീക്കിൽ തന്നെ രേണു എലിമിനേഷൻ നോമിനേഷനിൽ വന്നപ്പോൾ രേണുവിന്റെ യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ പുറത്ത് വിടുകയും ചെയ്തു. ഇതിനെതിരെയാണ് മോഹൻലാൽ സംസാരിച്ചത്.
വീഡിയോ അവിടെ നിന്ന് എടുത്ത് അയച്ചതാണോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് ഈ വീഡിയോ എടുത്തിരുന്നെന്നും പിന്നീട് യൂട്യൂബ് ചാനലിലിട്ടതാണെന്നും രേണു മറുപടി നൽകി. അടുത്തയാഴ്ചയത്തേത് ഉണ്ടോ, വേണമെങ്കിൽ ഞാൻ ഇടാം, നേരത്തെ മുൻകൂട്ടി കണ്ട് എങ്ങനെ വീഡിയോ ഇട്ടു എന്ന് മോഹൻലാൽ ചോദിച്ചു. സത്യം പറ, അടുത്തയാഴ്ചത്തേക്കുള്ള വീഡിയോ എടുത്ത് വെച്ചിട്ടുണ്ടോ എന്നും മോഹൻലാൽ ചോദിച്ചു. ആദ്യ ആഴ്ച എന്തായാലും നോമിനേഷനിൽ വരുമെന്ന് തോന്നിയെന്ന് രേണു മറുപടി നൽകി.

ഇത് ശരിക്കും നല്ല പ്രവൃത്തിയാണോ, ഇതുകൊണ്ടൊന്നും ആരും ജയിക്കാനും തോൽക്കാനും പോകുന്നില്ല, നിങ്ങൾ സ്വന്തമായി കളിക്കണം. ഇത് ജീവിതം പോലെയാണ്. വേറൊരാൾക്ക് നിങ്ങളെ ഹെൽപ്പ് ചെയ്യാൻ പറ്റും എന്ന് വിചാരിക്കും. പക്ഷെ അതിന് ഒരുപാട് പരിമിതികളുണ്ടാകും. ഞങ്ങൾക്ക് ഏഴിന്റെ പണി തന്നാൽ നിങ്ങൾക്ക് എട്ടിന്റെ പണി തിരിച്ച് തരും. ഷോയുടെ ആകാംക്ഷ ഇല്ലാതാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും വ്ലോഗുകളും ചെയ്യാതിരിക്കുക. ഇതിനകത്ത് 400 ആൾക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവിടെ നമ്മൾ തന്നെയാണ് ക്രിയേറ്റേർസ് എന്ന് ഒരിക്കലും മറക്കരുത്. ഈ എകോ സിസ്റ്റത്തിൽ എല്ലാവരും സർവെെവ് ചെയ്യുന്നത് പ്രേക്ഷകരിലൂടെയാണ്. ഷോയോടും പ്രേക്ഷകരോടുമുള്ള അനീതിയാണിത്. പെെറസി പോലെയാണിത് എന്നും മോഹൻലാൽ പറഞ്ഞു.
"നമസ്കാരം ഞാൻ രേണു സുധിയാണ്. ആദ്യത്തെ വീക്കിൽ തന്നെ ഞാൻ എലിമിനേഷൻ റൗണ്ടിൽ വന്നു. എന്നെയും ഫാമിലിയെയും സുധി ചേട്ടനെയും സ്നേഹിക്കുന്ന നിങ്ങളുടെ വോട്ടുണ്ടെങ്കിൽ മാത്രമേ എനിക്കീ ഗെയിമിൽ മുന്നോട്ട് പോകാനും നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള പെർഫോമൻസ് ചെയ്യാനും സാധിക്കൂ. സ്നേഹിക്കുന്ന എല്ലാവരുടയും വോട്ട് പ്രതീക്ഷിക്കുന്നു," എന്നായിരുന്നു രേണു സുധി പറഞ്ഞത്.

ബിഗ് ബോസ് ഹൗസിൽ വെെകാരികമായി സംസാരിച്ച് ഗെയിമിൽ മുന്നോട്ട് പോകാനാണ് രേണു ശ്രമിക്കുന്നതെന്ന അഭിപ്രായം വരുന്നുണ്ട്. ടാസ്കുകളിൽ രേണു വലിയ താൽപര്യം കാണിക്കുന്നില്ല. ഈ അഭിപ്രായം സഹമത്സരാർത്ഥികൾ രേണുവിന് മുന്നിൽ വെച്ച് തന്നെ പറഞ്ഞിട്ടുണ്ട്.
കസിനാണ് വീഡിയോ പങ്കുവെച്ചതെന്ന് രേണു പിന്നീട് ബിഗ് ബോസ് ക്യാമറയിൽ നോക്കി പറയുന്നുണ്ട്. ഇനി ഈ തെറ്റ് ആവർക്കില്ലെന്ന് പറഞ്ഞ് രേണു ക്യാമറയ്ക്ക് മുന്നിൽ ഏത്തമിടുകയും ചെയ്തു.
കസിനാണ് ഈ വീഡിയോ പങ്കുവെച്ചതെന്നും രേണു പറയുന്നുണ്ട്. രേണുവിന്റെ പിആർ ടീം സോഷ്യൽ മീഡിയയിൽ ശക്തമാണെന്ന വാദം ഇതിനോടകം വന്നിട്ടുണ്ട്. ബിഗ് ബോസിൽ രേണു വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മറ്റൊരു അബന്ധവും പറ്റിയിരുന്നു. രേണു ബിഗ് ബോസിലേക്ക് പോകുകയാണെന്ന് അറിയിച്ച് കൊണ്ട് സുഹൃത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. ബിഗ് ബോസ് ഷോ തുടങ്ങും മുമ്പാണ് രേണുവിന്റെ സുഹൃത്തിന്റെ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത്. പൊതുവെ ബിഗ് ബോസ് മത്സരാർത്ഥികളായെത്തുന്നവർ ഈ വിവരം ഷോ തുടങ്ങും മുമ്പ് പുറത്ത് വിടാതിരിക്കാൻ ശ്രദ്ധിക്കാറുള്ളതാണ്. സംഭവം ചർച്ചയായതോടെ സുഹൃത്ത് ഫേസ്ബുക്ക് പോസ്റ്റ് നീക്കി.


Click it and Unblock the Notifications