അക്ബറിനും ആദിലയ്ക്കും നൂറയ്ക്കും കൊടുത്ത ശിക്ഷ കുറഞ്ഞുപോയി; ഇന്റിവിജ്വാലിറ്റിയില്ലേയെന്ന് മോഹൻലാൽ!
ആദ്യ ആഴ്ചയിൽ നൽകിയ മോണിങ് ടാസ്ക്കുകളിൽ ഏറെ വിവാദമായ ഒന്നായിരുന്നു ഓമനപ്പേര് ടാസ്ക്കിൽ രേണു സുധിക്ക് അക്ബർ ഖാൻ സെപ്റ്റിക്ക് ടാങ്കെന്നും അനീഷിന് ആദിലയും നൂറയും മിസ്റ്റർ അപ്പിയെന്നും പേരിട്ടത്. മോഹൻലാൽ ഈ വിഷയം വീക്കെന്റിൽ ചോദ്യം ചെയ്ത് മാതൃകപരമായ ശിക്ഷ നൽകണമെന്നും ബിബി പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ആവശ്യം പോലെ ഇക്കാര്യം മോഹൻലാൽ ചോദിക്കുകയും ചെയ്തു.
കളിയാക്കുകയല്ല ഫൺ രീതിയിൽ എടുത്താണ് ആ ടാസ്ക്ക് കളിച്ച് പേരിടേണ്ടിയിരുന്നതെന്ന് മത്സരാർത്ഥികളോടായി മോഹൻലാൽ പറഞ്ഞു. രു ഫണ്ണിനെ മനസിലാക്കാതെ എന്തിനാണ് അക്ബർ അങ്ങനൊരു പേര് രേണു സുധിക്ക് കൊടുത്തത്?. അതൊരു നല്ല കാര്യമാണോ?. ഈ ഷോ ലക്ഷക്കണക്കിന് ആളുകൾ കാണുന്നതാണ്.

നിങ്ങളേയും അവരേയും ഇഷ്ടപ്പെടുന്ന ആൾക്കാർ ആ കൂട്ടത്തിലുണ്ട്. നിങ്ങളെ ഇഷ്ടപ്പെടാത്തവരുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. എനിക്കും ആ പേര് മോശമായി തോന്നി. ഞാൻ അതിൽ രേണു ചേച്ചിയോട് സോറിയും പറഞ്ഞിരുന്നു. രേണു ചേച്ചിയുടെ പേഴ്സണൽ ലൈഫോ അതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതമൊന്നും കണക്ട് ചെയ്തല്ല അങ്ങനൊരു പേര് പറഞ്ഞത്.
ഹൗസിലെ ചേച്ചിയുടെ ഗെയിമിനേയും പെർഫോൻസിനേയും വെച്ചാണ് അത്രയും പറഞ്ഞത്. മാത്രമല്ല ഞാനിട്ടതിലും മോശമായിട്ടുള്ള പേരുകൾ പലരും പലർക്കും കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ വിളിച്ചുവെന്ന് മാത്രം. അതൊരിക്കലും സ്ത്രീത്വത്തെ അപമാനിക്കാനോ വിധവകളെ അപമാനിക്കാനോ പറഞ്ഞതല്ലെന്നായിരുന്നു അക്ബറിന്റെ മറുപടി.
മറ്റുള്ളവർ ചെയ്തതുകൊണ്ട് ചെയ്യാൻ പാടില്ലല്ലോ. അക്ബറിന് അക്ബറിന്റേതായ ഇന്റിവിജ്വാലിറ്റിയില്ലേ?. നിങ്ങൾ എന്ത് ഉദ്ദേശിച്ചാണ് അങ്ങനൊരു പേരിട്ടതെന്ന് സഹമത്സരാർത്ഥികൾക്ക് അറിയില്ല. അതുകൊണ്ട് അവർ കുറ്റപ്പെടുത്തും. അക്ബർ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രേണുവിനെ കൊണ്ട് നല്ലത് പറയിപ്പിക്കുക. അതാണ് അക്ബറിനുള്ള ശിക്ഷ. അല്ലെങ്കിൽ അടുത്ത പണി അക്ബറിന് കിട്ടുമെന്നും മോഹൻലാൽ പറഞ്ഞു.
പിന്നീട് രേണുവിനോടാണ് വിഷയത്തെ കുറിച്ച് ലാൽ ചോദിച്ചത്. അത് കേട്ടപ്പോൾ ഞാൻ ചമ്മിപ്പോയി ലാലേട്ടാ... വേറെ എന്തെങ്കിലും പേരായിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷെ സെപ്റ്റിക്ക് ടാങ്കെന്ന പേര് കേട്ടപ്പോൾ ചമ്മി നാറി ഉരുകിപ്പോയി. അക്ബർ പിന്നീട് വന്ന് സോറി പറഞ്ഞു. പക്ഷെ എന്നാലും അന്ന് എല്ലാവരുടേയും മുന്നിൽ ഞാൻ ചമ്മിപ്പോയി.

സോറി അക്ബർ പറഞ്ഞതുകൊണ്ട് ആ ഫീൽ മാറില്ലല്ലോ. ലോകരുടെ മുന്നിൽ നടന്ന കാര്യമല്ലേ? എന്നായിരുന്നു രേണു പറഞ്ഞത്. അങ്ങനെ സംഭവിച്ചതിൽ തനിക്കും വിഷമമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. മിസ്റ്റർ അപ്പിയെന്ന പേര് അനീഷിന് ഇട്ടതിന് ആദിലയേയും നൂറയേയും മോഹൻലാൽ ചോദ്യം ചെയ്തു. ചില ഭാഗങ്ങളിൽ തമാശയ്ക്ക് ആ പദം ഉപയോഗിക്കുന്നുണ്ട്. ആ പേര് ഇടുക മാത്രമല്ല പിന്നീട് അതിന് ഡീറ്റെയ്ലിങ് വരെ നിങ്ങൾ കൊടുത്തു.
നിങ്ങൾ പോലും ആ പേര് പറയാൻ മടി കാണിക്കുമ്പോൾ അത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ല. ഷോയിൽ വന്ന് പറയുമ്പോൾ ആളുകൾ കാണുകയല്ലേ. മാത്രമല്ല അക്ബർ ആ പേര് വിളിച്ചതിന് രേണുവിനെ ആശ്വസിപ്പിച്ച നിങ്ങൾ മറ്റൊരാൾക്ക് സമാനമായ രീതിയിൽ പേരിട്ടു എന്നും മോഹൻലാൽ പറഞ്ഞു.
അനീഷ് ഭയങ്കരമായി വെറുപ്പിക്കലും പറയുന്നതൊന്നും കേൾക്കാതെ ഒരുമാതിരി കളിയുമാണെന്നായിരുന്നു ആദിലയുടേയും നൂറയുടേയും മറുപടി. മാത്രമല്ല രേണു സെപ്റ്റിക്ക് ടാങ്കെന്ന പേര് ഡിസർവ് ചെയ്തിരുന്നില്ലെന്നും അനീഷ് ആ പേരിന് ഒരു പരിധി വരെ അർഹനാണെന്നും ഇരുവരും പറഞ്ഞു. പിന്നീട് അനീഷിന്റെ പ്രതികരണമാണ് മോഹൻലാൽ ആരാഞ്ഞത്. നല്ല രീതിയിൽ ആദിലയോടും നൂറയോടും ഞാൻ കമ്യൂണിക്കേറ്റ് ചെയ്യാൻ തുടങ്ങുകയായിരുന്നു.
എന്റെ ബെഡ് സ്പേസിൽ വന്ന് ആദില മണിക്കൂറുകളോളം ഇറിറ്റേറ്റും ചെയ്തിരുന്നു. സങ്കടമുണ്ടോയെന്ന് ചോദിച്ചാൽ ഇവരിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനീഷും പറഞ്ഞു. അതേസമയം സംഭവത്തിൽ അക്ബറിനും ആദിലയ്ക്കും നൂറയ്ക്കും മോഹൻലാൽ കൊടുത്ത ശിക്ഷ കുറഞ്ഞുപോയി എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.


Click it and Unblock the Notifications