ലജ്ജ തോന്നുന്നു, നിങ്ങൾ പിന്നെ എന്തിനിങ്ങോട്ട് വന്നു? ലക്ഷ്മിയെ നിർത്തിപ്പൊരിച്ച് മോഹൻലാലും മത്സരാർത്ഥികളും

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സാർത്ഥി ലക്ഷ്മിക്കെതിരെ രൂക്ഷ വിമർശനവുമായി മോഹൻലാൽ. ലെസ്ബിയൻ പങ്കാളിയായ ആദിലയെയും നൂറയെയും അധിക്ഷേപിച്ച് സംസാരിച്ചതിനെതിരെയാണ് വിമർ‌ശനം. ആദിലയും നൂറയും വീട്ടിൽ പോലും കയറ്റാൻ പറ്റാത്തവരാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായി മോഹൻലാൽ സംസാരിച്ചു. എന്റെ വീട്ടിൽ ഞാനവരെ കയറ്റുമല്ലോ എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ ഷോയിൽ കയ്യടി ഉയർന്നു.

ഇത്തരം കാര്യങ്ങൾ സാധാരണവൽക്കരിക്കാൻ പറ്റില്ലെന്നാണ് ലക്ഷ്മിയുടെ വാ​​​ദം. നാല് വയസുള്ള കുട്ടി തനിക്കുണ്ടെന്നും കുട്ടി കാണുന്ന ഷോയാണിതെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ കുട്ടിയുടെ നന്മയ്ക്ക് വേണ്ടി ഷോയിൽ നിന്നും ലക്ഷ്മി പുറത്ത് പോകുന്നതാകും നല്ലതെന്ന് അക്ബർ പറഞ്ഞു. ലാലേട്ടാ...ലക്ഷ്മി ഇവിടെ ഉള്ളത് കാരണം ലക്ഷ്മിയുടെ മക്കൾ ഇത് കാണുകയല്ലേ. ലക്ഷ്മി ഇത്ര ബുദ്ധിമുട്ടി ഇവിടെ വരണോ. മക്കളെ ഇവിടെ വരാതെ സേഫ് ആക്കിക്കൂടെ....? എൻ്റെ ഒരു ആഗ്രഹം ലക്ഷ്മി ആ വീട്ടിൽ നിന്ന് മാറി നിന്നാൽ തന്നെ ആ മക്കൾ നല്ല രീതിയിൽ വളർന്ന് വലുതാകും എന്നായിരുന്നു അക്ബർ പറഞ്ഞത്. തന്റെ അഭിപ്രായത്തിൽ ലക്ഷ്മി ഉറച്ച് നിൽക്കുന്നുണ്ട്. സമാന അഭിപ്രായമുള്ള മസ്താനി പക്ഷെ നിലപാട് മാറ്റി. സഹമത്സരാർത്ഥികളെല്ലാവരും ലക്ഷമിക്കെതിരെ സംസാരിച്ചു. മോഹൻലാൽ നിർത്താതെ വിമർശിച്ചിട്ടും പിടിച്ച് നിന്ന ലക്ഷ്മി പക്ഷെ എല്ലാവരും തനിക്കെതിരെ തിരിഞ്ഞതോടെ പതറി. പക്ഷെ ദേഷ്യപ്പെട്ടില്ല.

Lakshmi  Mohanlal
Photo Credit: Youtube / Asianet

വെെൽഡ് കാർഡ് എൻട്രിയായതിനാൽ ആരെല്ലാം ഷോയിലുണ്ടെന്ന് അറിഞ്ഞാണ് ലക്ഷ്മി വന്നത്. എല്ലാം അറിഞ്ഞ് പിന്നെ എന്തിനാണ് ലക്ഷ്മി വന്നതെന്നും നിങ്ങളോട് സംസാരിക്കാൻ ലജ്ജ തോന്നുന്നെന്നും മോഹൻലാൽ പറഞ്ഞു നിങ്ങളുടെ സൗകര്യതിന് ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കരുത്. നിങ്ങൾക്ക് നിങ്ങടെ ഫിലോസഫിയിൽ ജീവിക്കാനെ പറ്റൂ. മറ്റുള്ളവരുടെ തലയിൽ കേറി ജീവിക്കരുത് എന്നും മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ എപ്പിസോഡിനെക്കുറിച്ച് പല അഭിപ്രായങ്ങൾ വരുന്നുണ്ട്.

അടുത്തിടെ ഒരു ജ്വല്ലറി പരസ്യത്തിൽ സ്ത്രൈണ ഭാവമുള്ള കഥാപാത്രമായി യാതൊരു മടിയും കൂടാതെ അഭിനയിച്ച സൂപ്പർ സ്റ്റാർ ആണ് ശ്രീ മോഹൻലാൽ. അതുപോലെ എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ ഉള്ള ഒരു കഥാപാത്രമായി സ്വയം നിർമിച്ചു അഭിനയിച്ച സൂപ്പർ സ്റ്റാർ ആണ് ശ്രീ മമ്മൂക്ക.

Lakshmi

നിലവിൽ പല സർക്കാർ ജോലികളിൽ ഉൾപ്പെടെ ഇവർക്ക് പ്രത്യേക പരിഗണനകൾ കിട്ടുന്ന വിധം സമൂഹം മുന്നോട്ടു പോകുമ്പോൾ, ഇവറ്റകളെ വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ലെന്നു പറഞ്ഞു കാളവണ്ടിയിൽ കയറി ശിലായുഗത്തിൽ പോകുന്നവരെ ശൂന്യാകാശത്തേയ്ക്ക് വിടുന്നതിൽ ഒരു കുഴപ്പവും ഇല്ല, എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളിലൊന്ന്.

വരും എപ്പിസോഡിലും ലക്ഷ്മിക്ക് വിമർശനം നേരിട്ടേക്കും. ഒനീൽ ഉന്നയിച്ച പ്രശ്നം ചർച്ചയാക്കുക ഞായറാഴ്ചത്തെ എപ്പിസോഡിലായിരിക്കും. ഒനീലിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ചത് ലക്ഷ്മിക്ക് നേരെ വ്യാപക വിമർശനം വരാൻ കാരണമായിട്ടുണ്ട്. ഒനീൽ കൺഫഷൻ റൂമിൽ പൊട്ടിക്കരഞ്ഞു. നേരിട്ട് കാണാത്ത കാര്യം ലക്ഷ്മി തന്റെ സ്ക്രീൻ സ്പേസിന് വലിയ പ്രശ്നമാക്കി മാറ്റി എന്ന വിമർശനം പ്രേക്ഷകർക്കുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X