ലാലേട്ടന് പ്രത്യേക താൽപര്യം ഉണ്ടെന്ന തോന്നൽ തകർത്തു, ഷാനവാസിന് എന്തൊരു അഹങ്കാരം; പ്രതികരിച്ച് പ്രേക്ഷകർ
വീക്കെന്റ് എപ്പിസോഡിൽ ഷാനവാസിനെ നിർത്തിപ്പൊരിച്ച് മോഹൻലാൽ. ഷാനവാസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ ഓരോന്നായി മോഹൻലാൽ ശക്തമായി വിമർശിച്ചു. ഷാനവാസ് സ്ത്രീകളോട് ഉപയോഗിക്കുന്ന ഭാഷ തെറ്റാണ്, എല്ലാവരെയും എടീ, പോടീ എന്നാണ് വിളിക്കുന്നത്. നിങ്ങൾ വീട്ടിൽ ഇങ്ങനെയാണോ എന്ന് മോഹൻലാൽ ഷാനവാസിനോട് ചോദിച്ചു. സഹമത്സരാർത്ഥികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയും മോഹൻലാൽ സംസാരിച്ചു. ഇടയ്ക്ക് കയറി സംസാരിക്കാൻ ഷാനവാസ് ശ്രമിച്ചപ്പോൾ മോഹൻലാൽ ദേഷ്യത്തിൽ പ്രതികരിച്ചു.
ഷാനവാസിന്റെ അമിത ആത്മവിശ്വാസം ഒറ്റ എപ്പിസോഡിൽ മോഹൻലാൽ തകർത്തു. തന്റെ ഗെയിം മികച്ചതാണെന്നും തനിക്ക് വലിയ ജനപ്രീതിയുമുണ്ടെന്നുമുള്ള ധാരണ ഷാനവാസിനുണ്ടായിരുന്നു. മാത്രമല്ല മോഹൻലാൽ ഇങ്ങനെ തന്നോട് സംസാരിക്കുമെന്ന് ഷാനവാസ് പ്രതീക്ഷിച്ചതുമില്ല. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നത്.

'ഷാനവാസിനോട് ലാലേട്ടന് എന്തോ പ്രത്യേക താല്പര്യം ഉണ്ട് എന്ന ഷാനവാസിന്റെ തോന്നലിൽ അവസാന ആണി അടിച്ചു ലാലേട്ടൻ', 'എന്തൊരു അഹങ്കാരവും ഈഗോയും ആണ് ഷാനവാസിന് . ഇയാളെ സഹിക്കുന്നവർക്ക് അവാർഡ് കൊടുക്കണം', 'ഷാനവാസിന് എന്തൊരു ഈഗോ ആണ്. ലാലേട്ടനോട് പോലും ഒരു ബഹുമാനം ഇല്ലാതെ. ആര്യൻ, അക്ബർ, നെവിൻ ആണ് നല്ലത്', 'പലരും പറയുന്നത് കേട്ടു ഷാനവാസിനെ കണ്ടിട്ട് പാവം തോന്നുന്നു എന്ന് ഇവർക്കൊക്കെ എങ്ങനെ പറയാൻ തോന്നുന്നു. അദ്ദേഹം ഒരു കുറ്റബോധത്തിൽ ഇരിക്കുകയാണെങ്കിൽ ചിലപ്പോൾ നമുക്ക് അങ്ങനെ തോന്നിയെന്നു വരാം. എന്നിട്ടും അഹങ്കാരം ഒട്ടും കുറയാതെ അങ്ങനെതന്നെ ഇനിയും അയാൾക്ക് ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല ഇപ്പോഴും അയാൾ രുദ്രൻ എന്ന ക്യാരക്ടർ വിട്ടിട്ട് കളിയൊന്നും പുള്ളിക്കാരന് നടക്കില്ല'
'എന്തൊരു അഹങ്കാരം ആണ് അയാൾക്ക് ഹോസ്റ്റിനെ ബഹുമാനിക്കണ്ടേ ആ പ്ലാറ്റ്ഫോമിനെ ബഹുമാനിക്കണ്ടേ. ഇരുന്ന് തർക്കുത്തരം പറയുന്നത് കണ്ടു. അക്ബർ ദ്രോഹിക്കുന്നു ഉപദ്രവിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോ അക്ബറിന്റെ ഫേസ് മാറി അപ്പോ നെവിൻ അക്ബറിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൈ പിടിച്ചു അതൊരു നല്ല മൊമന്റ് ആയിരുന്നു' എന്നിങ്ങനെ കമന്റുകളുണ്ട്.

ആദില, നൂറ എന്നിവരെ ഷാനവാസ് ഇമോഷണൽ ട്രാപ്പിലാക്കിയെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. നേരത്തെ ജിസേലും സമാന സാഹചര്യം നേരിട്ടിരുന്നു. ജിസേലിന്റെ ഗെയിമിനെ പോലും ഇത് ബാധിച്ചു. അനുമോൾ പക്ഷെ ഷാനവാസിനോട് അധികം അടുക്കാൻ തയ്യാറല്ല. ലക്ഷ്മി ഷാനവാസിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എടീ, പോടി വിളി ശരിയല്ലെന്ന് പല തവണ ലക്ഷ്മി ഷാനവാസിനോട് പറഞ്ഞതാണ്. അനീഷും ഷാനവാസും അടുത്ത സുഹൃത്തുക്കളാണെന്ന് തോന്നുമെങ്കിലും ഇവർ തമ്മിൽ യഥാർത്ഥത്തിൽ വലിയ അടുപ്പമില്ലെന്ന് പ്രേക്ഷകർ പറയുന്നു. ആര്യൻ, അക്ബർ എന്നിവരുമായും ഷാനവാസ് വഴക്കിലാണ്.
പിആറിന്റെ പേരിൽ മറ്റ് മത്സരാർത്ഥികളെയും ഉന്നം വെച്ച് മോഹൻലാൽ ഇന്ന് സംസാരിച്ചു. അതേസമയം തനിക്ക് 16 ലക്ഷം രൂപയുടെ പിആർ ഇല്ലെന്ന് അനുമോൾ മോഹൻലാലിനോട് പറയുന്നുണ്ട്. 16 ലക്ഷം ഉണ്ടെങ്കിൽ ഞാൻ എന്റെ വീടിന്റെ ലോൺ ഞാൻ അടച്ച് തീർക്കുമായിരുന്നു ലാലേട്ടാ. ബിഗ് ബോസിൽ വരുന്നതിന് മുമ്പേ പിആർ ചെയ്യാമെന്ന് പറഞ്ഞ് കുറേ ടീം വന്നിരുന്നു. എല്ലാവരും 16 ലക്ഷവും 15 ലക്ഷവുമൊക്കെയാണ് പറഞ്ഞത്. അക്കാര്യങ്ങളാണ് താൻ ബിന്നിയോട് പറഞ്ഞതെന്ന് അനുമോൾ വ്യക്തമാക്കി.


Click it and Unblock the Notifications