ഇച്ചാക്കയോടുള്ള സ്നേഹത്തിന്റെ ആഴം അളക്കാനാകില്ല; ബി​ഗ് ബോസിൽ മോഹൻലാൽ എത്തുന്നതിങ്ങനെ

മലയാള സിനിമാ ലോകത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ 74ാം പിറന്നാൾ ദിനമാണിന്ന്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചുള്ള പോസ്റ്റുകൾ തുടരെ വരുന്നുണ്ട്. ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം കുറച്ച് കാലം ഇടവേളയെടുത്ത ശേഷം തിരിച്ച് വന്നതിനാൽ ഈ പിറന്നാൾ ദിനം മമ്മൂട്ടിക്ക് പ്രിയപ്പെട്ടതാണ്. നിരവധി പേരുടെ ആശംസകൾക്കിടയിലും മോഹൻലാലിന്റെ ആശംസ മമ്മൂട്ടിക്കും മമ്മൂട്ടിയുടെ ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇത്തവണ പിറന്നാൾ ആശംസയ്ക്ക് പുറമെ സ്നേഹ‍സൂചകമായി മറ്റൊരു കാര്യവും മോഹൻലാൽ ചെയ്തിട്ടുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ എത്തുന്നത് മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള ഷർട്ട് ധരിച്ചാണ്. പ്രൊമോ കാണുന്നവരുടെയെല്ലാം ശ്രദ്ധ പോയത് മോഹൻലാൽ ധരിച്ച ഷർട്ടിലേക്കാണ്. നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. അവർ തമ്മിലുള്ള ബന്ധത്തിന് അതിരുകളില്ല, ഇവർക്ക് വേണ്ടി ഉള്ള പാട്ട് ആണെന്ന് തോന്നുന്നു ലിറിക്‌സ് ഒക്കെ.... " "താരകം പോൽ പൊൻമണികൾ... നാം നടന്ന കാലം അതിശയ ജാലം", രണ്ടുപേരുടെയും പേരിൽ അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടുന്ന ഫാൻസ് ഇത് കണ്ടാൽ കൊള്ളാം. ഈ ഒറ്റ ഒരു കാര്യം കൊണ്ട് അവര് തമ്മിലുള്ള ബന്ധത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാക്കാൻ കഴിയും.

Mohanlal  Mammootty

നിങ്ങൾ വെറുതെ കിടന്നാണ് ഈ അടി ഇടുന്നത്. അവരുടെ ഇടയിൽ വലുത് ചെറുത് എന്നൊന്നുമില്ല അവർക്ക് രണ്ടുപേരും തുല്യരാണ്. ഇക്കയ്ക്ക് ഏട്ടനാണ് വലുത് ഏട്ടന് ഏട്ടന്റെ സ്വന്തം ഇക്കയാണ് വലുത്, രക്തബന്ധത്തേക്കാൾ എത്രയോ ആഴത്തിൽ ആണ് ഏട്ടനും ഇക്കയും തമ്മിൽ ഉള്ള ബന്ധം, ശക്തമായ ബന്ധവും ആഴത്തിലുള്ള പരസ്പര വാത്സല്യവും ഉള്ള രണ്ട് ആളുകൾ തമ്മിലുള്ള സൗഹൃദം എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

വർഷങ്ങളായി അടുത്തറിയാവുന്ന മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമാ ലോകത്ത് ഒരേ സ്ഥാനമുള്ളവരാണ്. താരങ്ങളുടെ പേരിൽ ആരാധകർ തർക്കിക്കാറുണ്ടെങ്കിലും ഇവരുടെ സൗഹൃദത്തെ ഇത് ബാധിച്ചിട്ടേയില്ല. ഈയടുത്ത് മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ മോഹൻലാൽ ഉഷപൂജ ന‌ടത്തിയിരുന്നു. മമ്മൂട്ടിയുടെ ആരോ​ഗ്യനിലയെക്കുറിച്ച് വാർത്തകൾ പ്രചരിച്ചപ്പോഴായിരുന്നു ഇത്. ന്റെ സുഹൃത്തും സഹോദരനുമാണ് മമ്മൂട്ടിയെന്ന് അന്ന് മോ​ഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന് കുഴപ്പമില്ല. എന്തോ ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകുന്നത് പോലെ. ആശങ്കപ്പെടാനൊന്നുമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

കരിയറിൽ പല ഘട്ടങ്ങൾ മോ​ഹൻലാലും മമ്മൂട്ടിയും കണ്ടിട്ടുണ്ട്. കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോകാറെന്ന് സിനിമാ പ്രേക്ഷകർ പറയാറുണ്ട്. ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകൾ ചെയ്തു. ഇവയിൽ പലതും സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്നു. നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളു‌ടെ ഭാ​ഗമാകാൻ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്. മറുവശത്ത് മോഹൻലാൽ കഴിഞ്ഞ വർഷം തുടരെ പരാജയങ്ങളിലായിരുന്നെങ്കിലും ഈ വർഷം ശക്തമായ തിരിച്ച് വരവ് നടത്തി. എമ്പുരാൻ, തുടരും എന്നീ സിനിമകൾ വമ്പൻ ഹിറ്റായി.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X