'സ്ത്രൈണത‍ ഉള്ളതുകൊണ്ട് സ്ത്രീകൾക്കിടയിൽ മേയാൻ നെവിന് അവസരം കിട്ടുന്നു, അക്ബറും അപ്പാനിയും​ ​ഗ്രൂപ്പ് കളി'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മൂന്നാം ആഴ്ച പിന്നിടാൻ ഒരുങ്ങുമ്പോൾ ഇതുവരെ ഷോയിൽ നിന്ന് എവിക്ടായത് രണ്ടുപേരാണ്. അതിൽ ആദ്യം പുറത്തായത് നടൻ മുൻഷി രഞ്ജിത്താണ്. ആ​ഗ്രഹിച്ച് മോഹിച്ചാണ് രഞ്ജിത്ത് ഷോയിലേക്ക് എത്തിയത്. പക്ഷെ ആദ്യ ആഴ്ചയിൽ കാര്യമായി തിളങ്ങാനോ പ്രേക്ഷക മനസിൽ ഇടം നേടാനോ രഞ്ജിത്തിന് കഴിയാതെ പോയി. ഞാൻ ഹൗസ് നന്നായി എഞ്ചോയ് ചെയ്തു. നല്ല എക്സ്പീരിയൻസായിരുന്നു. എവിക്ടായശേഷം പലരും ഞാൻ നല്ല മനുഷ്യനാണെന്ന് പറയുന്നത് കേട്ടു.

അങ്ങനെ ഒരാളെ ജഡ്ജ് ചെയ്യാൻ പറ്റുമോയെന്ന് അത് കണ്ടപ്പോൾ തോന്നി. പരാതികൾ എഴുതാൻ പറഞ്ഞപ്പോൾ മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിൽ‌ ഞാൻ എഴുതി എന്നത് ശരി തന്നെയാണ്. പിന്നെ നമ്മളെ കുറിച്ച് മറ്റുള്ളവർ നല്ല വാക്കുകൾ പറയുമ്പോൾ ആർക്കാണ് അത് കേൾക്കാൻ ആ​ഗ്ര​ഹമില്ലാത്തത്. എന്നെ കുറിച്ച് ആളുകൾക്കുള്ളത് തെറ്റിദ്ധാരണയാണ്.

Munshi Ranjit
Photo Credit: jio hotstar / filmibeat malayalam

പിന്നെ നല്ല തെറ്റിദ്ധാരണയായതുകൊണ്ട് അതവിടെ കിടക്കട്ടെ എന്ന് ബി​​ഗ് ബോസ് ഹൗസിലെ അനുഭവം ഫിൽമിബീറ്റ് മലയാളത്തോട് പങ്കുവെച്ചുകൊണ്ട് മുൻഷി രഞ്ജിത്ത് പറഞ്ഞു. ഫസ്റ്റ് വീക്കിൽ ഹൗസിൽ ​ഗെയിമുണ്ടാക്കിയ ആൾ അനീഷ് തന്നെയാണ്. ഞാനുണ്ടായിരുന്ന വീക്കിൽ അനീഷിനെ ചുറ്റിപറ്റിയാണ് വിഷയങ്ങളെല്ലാം നടന്നത്. അതുകൊണ്ട് തന്നെ അധികം ആരെയും പരിചയപ്പെടാനൊന്നും സമയം കിട്ടിയില്ല.

ആ​ദ്യ മിനിറ്റ് മുതൽ ​ഗെയിം തുടങ്ങണമെന്ന് കരുതി‍ ഹൗസിലേക്ക് വന്നൊരാൾ അനീഷ് മാത്രമാണ്. അനീഷിന്റെ യഥാർത്ഥ സ്വഭാവം ഹൗസിൽ കാണുന്നതല്ലെന്ന് തോന്നി. ​ഗെയിമിന് വേണ്ടിയുള്ളതാണ്. ബി​ഗ് ബോസിന് വേണ്ടി ഹൗസിൽ അഭിനയിക്കാൻ അനീഷ് വന്നതുപോലെ തോന്നി.‍ നമ്മൾ അവിടെ അഭിനയം തൊഴിലാക്കിയിട്ട് ഹൗസിൽ ജീവിക്കാനായി ചെന്നു. അനീഷിന് ആരോടും ആക്രോശിക്കാം കാരണം അവന് അവിടെ ആരെയും വ്യക്തിപരമായി പരിചയമില്ല.

പക്ഷെ എനിക്ക് അങ്ങനെയല്ല. ഷാനവാസിനോടോ ശരത്തിനോടോ സരി​ഗയോടോ അക്ബറിനോടോ ആക്രോശിക്കാൻ പറ്റില്ല. കാരണം ഇവ​രുമായെല്ലാം ഞാൻ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പർപ്പസ്ഫുള്ളി എനിക്ക് ആരെയും ബ്ലെയിം ചെയ്യാൻ പറ്റില്ല. തന്റേതല്ലാത്ത പ്രശ്നങ്ങളിൽ അനീഷ് ഇടപെടുകയുമില്ല. പണിപ്പുര ടാസ്ക്ക് ഉപയോ​ഗിക്കാൻ പറ്റിയില്ല. അതിന് മുമ്പ് പുറത്തായി.

ആ​ഗ്രഹിച്ച് കൊണ്ടുപോയ വസ്ത്രങ്ങളൊന്നും ഉപയോ​ഗിക്കാൻ പറ്റിയില്ല. എല്ലാം തിരിച്ച് അതുപോലെ വീട്ടിൽ കൊണ്ടുവന്നു. അതുപോലെ ബി​ഗ് ബോസ് സ്ക്രിപ്റ്റഡല്ല. പക്ഷെ അനീഷിന് സ്ക്രിപ്റ്റുണ്ട്. അനീഷിന് മാത്രം കൃത്യമായി സ്ക്രിപ്റ്റുണ്ട്. ഒരു മണിക്കൂർ എല്ലാവരും സൈലന്റാണെങ്കിൽ അനീഷ് അനുമോളിനോടോ ഷാനവാസിനോടോ വഴക്കിടും. മൂന്ന്, നാല് പേരെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. അവരോട് മാത്രമെ പുള്ളി വഴക്കിടു. മറ്റുള്ളവരുടെ അടുത്തേക്ക് പോകാറില്ല.

Munshi Ranjit
Photo Credit: jio hotstar

ഇപ്പോൾ അനീഷിന്റെ സ്ട്രാറ്റജി മാറി വരുന്നുണ്ട്. പിന്നെ എക്സ്പെക്ട് ചെയ്ത ​ഗെയിമറൊന്നും അല്ല അനു. മനസിൽ തോന്നുന്നത് വിളിച്ച് പറയും. തനിക്ക് എത്രത്തോളം പ്രേക്ഷകരുണ്ടെന്ന ​ധാരണയും ധാർഷ്ട്യവും അനുമോൾക്കുണ്ടായിരുന്നു. അനുവിന്റെ പ്രവർത്തനങ്ങൾക്കൊണ്ട് ആ പ്രേക്ഷകർ കുറയുമോയെന്നത് കണ്ടറിയണം. ഞാൻ ​ഹൗസിൽ പതിനൊന്നാമത്തെ ആളായാണ് കേറിയത്. പത്ത് പേർ ഞാൻ ചെല്ലുമ്പോൾ അവിടെയുണ്ട്. ഒരു ചെറിയ ഫ്രോക്കൊക്കെ ഇട്ട് ഞാൻ ചെല്ലുമ്പോൾ റെന അവിടെയുണ്ട്. ഒരു താറാവിനെപ്പോലെയുള്ള വേഷമായിരുന്നു മൊത്തത്തിൽ.

കൂടാതെ ചെറിയ സൈസും. കണ്ടപ്പോൾ ക്യൂട്ടായും കൗതുകവും തോന്നി. അതുകൊണ്ട് ഏത് നഴ്സറി സ്കൂളിലാണ് പഠിക്കുന്നതെന്ന തരത്തിൽ ചെറിയൊരു തമാശ പറഞ്ഞു. ആ സമയം ചിരിച്ചുകൊണ്ട് നിന്നിട്ട് പിന്നീട് അവസരം കിട്ടിയപ്പോൾ പ്രായവുമായി താരതമ്യപ്പെടുത്തിയെന്ന തരത്തിൽ അത് എടുത്തിട്ടു. വെറും കുട്ടിത്തം മാറാത്ത കുട്ടിയാണ് റെന. പിന്നെ ഞാൻ ആ ഏരിയ മൈന്റ് ചെയ്യാൻ പോയില്ല.

അതുപോലെ അനീഷിന് അഭിനയിക്കുന്നവരോട് ഒരു പുച്ഛമുള്ളതായി തോന്നി. അക്ബറും അപ്പാനിയും​ ​ഗ്രൂപ്പായാണ് കളിക്കുന്നത്. ജിസേൽ നല്ല പേഴ്സണാലിറ്റിയാണ്. ഹോണസ്റ്റായി കളിക്കുന്നുണ്ട്. അണ്ടർസ്റ്റാന്റ് ചെയ്ത് ​ഗെയിം കളിക്കുന്നത് ഷാനവാസാണ്. അക്ബറിന്റെ ചെവിയിൽ കുശുകുശുക്കാനോ അനീഷിന് എതിരെ വഴക്കിടാൻ വേണ്ടി മാത്രമോ ആണ് അപ്പാനി ശരത്തിനെ കാണുന്നത്.

ചുമ്മ ​ഗെയിം കളിക്കാൻ വന്നത് നെവിനാണ്. സ്ത്രൈണത‍ ഉള്ളതുകൊണ്ട് സ്ത്രീകൾക്കിടയിൽ മേയാൻ അവസരം കിട്ടുന്നുണ്ട്. നമുക്ക് പക്ഷെ പെട്ടന്ന് പോയി സ്ത്രീകളോട് ഇടപഴകാനോ അവരുടെ കട്ടിലിൽ ഇരിക്കാനോ കഴിയില്ല. നെവിന് പക്ഷെ അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുൻഷി രഞ്ജിത്ത് പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X