ആറ് മാസം ഒരുമിച്ച് ജീവിച്ചു, ആ പെണ്ണ് വേറെ വിവാഹം ചെയ്തു, മോശമായി പെരുമാറിയിട്ടില്ല; അനീഷിന് കുഞ്ഞുങ്ങളുണ്ടോ?
ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിജയി പ്രഖ്യാപനശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർ നിരാശരായത് കോമണർ ടാഗിൽ ഇത്തവണ മത്സരിച്ച അനീഷ് വിജയിയായില്ല എന്നതുകൊണ്ടാണ്. അനുമോളാണ് കപ്പ് ഉയർത്തിയത്. പിആറിന് ലക്ഷങ്ങൾ നൽകിയാൽ അനുമോൾ എന്നല്ല ആർക്കും കപ്പ് നേടാൻ കഴിയുമെന്നും പ്രേക്ഷക പ്രതികരണങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ അനീഷിന്റെ ബിബിയിലെ പ്രകടനത്തെ കുറിച്ചും വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചും നാട്ടുകാരിയായ സ്ത്രീ ന്യൂസ് ടുഡെ മലയാളത്തോട് വെളിപ്പെടുത്തി.
അനീഷ് വിന്നറാകാതിരുന്നതിൽ വിഷമമുണ്ടെന്നും എന്നിരുന്നാലും ജനമനസിൽ അനീഷ് ഇതിനോടകം വിജയിച്ച് കഴിഞ്ഞുവെന്നും നാട്ടുകാർ പറയുന്നു. അനീഷിന്റെ പേരിൽ വന്ന ആരോപണങ്ങൾ കരിവാരിതേക്കലിന്റെ ഭാഗം മാത്രമാണെന്നും നാട്ടുകാരിയായ സ്ത്രീ ന്യൂസ് ടുഡെ മലയാളത്തോട് പറഞ്ഞു.

അനീഷിന് കപ്പ് കിട്ടാത്തതിൽ വിഷമമുണ്ട്. അനീഷ് ഓൾറെഡി കപ്പ് നേടി കഴിഞ്ഞു. രണ്ട് കപ്പ് അവന് കിട്ടി. അതിൽ ഒന്ന് സ്ത്രീകളെ ബഹുമാനിച്ചതിനും മറ്റൊന്ന് ക്ഷമയ്ക്കും. ആദിലയെ അമ്പത് ദിവസം കഴിഞ്ഞപ്പോൾ പുറത്താക്കണമായിരുന്നു. അവസാനം അവൾ എന്ത് കളിയാണ് കളിച്ചത്. അതുപോലെ പുറത്തായ മത്സരാർത്ഥികളെ എന്തിനാണ് വീണ്ടും കൊണ്ടുവന്നത്. അവർ എന്താണ് അവിടെ കാണിച്ചത്. പിന്നെ കപ്പ് ആര് വേണമെങ്കിലും ഉയർത്തിക്കോട്ടെ.
അനീഷിനെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. മലയാളികളെ പൊട്ടന്മാരാക്കിയത് പോലെയായി ഫൈനൽ വിജയിയെ പ്രഖ്യാപിച്ചപ്പോൾ. ഇനി സീസൺ എട്ടിൽ കോമണേഴ്സ് മത്സരിക്കാൻ പോകുന്നുണ്ടെെങ്കിൽ ഒരു പാവയുമായി പോവുക, അപ്പുറത്തുള്ളത് ഇപ്പുറത്തും ഇപ്പുറത്ത് ഉള്ളത് അപ്പുറവും പറഞ്ഞ് കൊടുക്കുക,
ഫുഡ്ഡിന്റെ പേരിൽ അടിയുണ്ടാക്കുക ശേഷം മാറിയിരുന്ന് കരയുക. അത്രമാത്രം ചെയ്താൽ മതി ഗെയിം കളിക്കേണ്ട. കരയുന്നവർക്ക് കപ്പ് കിട്ടുകയണല്ലോ. ഗെയിം എന്ന സംഭവം അവർ കളിക്കേണ്ടെന്ന സ്ഥിതിയായി. കരഞ്ഞ് നേടിയ കപ്പാണ് അനുവിന്റെ കയ്യിലുള്ളത്. പരീക്ഷ എഴുതി അല്ലെങ്കിൽ കളിച്ച് നേടുന്നവന് കപ്പ് കൊടുക്കണം. അല്ലെങ്കിൽ ഷോ നിർത്തിവെക്കുന്നതാകും നല്ലത്. അനീഷ് എല്ലാവരേയും ചേർത്ത് പിടിച്ചിട്ടേയുള്ളു.
എല്ലാവരും പിആർ വെക്കുകയാണെങ്കിൽ ജനങ്ങളുടെ വോട്ടിന്റെ ആവശ്യമെന്താണ്?. അതുപോലെ പ്രണയം അനു അഭിനയിച്ചു. ആദിലയുടേയും നൂറയുടേയും വാക്കുകെട്ട് അനു അനീഷിനെ പൊട്ടനാക്കാൻ നോക്കി. അനുമോൾ ഗെയിം കളിച്ചു. അനീഷിന്റെ വോട്ട് കൂടി നേടാൻ ശ്രമിച്ചു. നെവിൻ ടൈം പാസാണ്.

അവനും ഷോയിൽ വേണം. പുറത്ത് ആൾക്കാർ ഷോ കാണുന്നുണ്ടെന്ന ബോധം മത്സരാർത്ഥികൾക്ക് വേണം. അല്ലാതെ പുറത്ത് ഇറങ്ങി നടക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഷാനവാസിന്റെ ഫ്രണ്ട്ഷിപ്പ് കണ്ടപ്പോൾ തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് തോന്നിയിരുന്നു. ആദില വെറും വിഷമാണ്. അവൾക്ക് സൗഹൃദത്തിന്റെ അർത്ഥമറിയില്ല. നൂറയ്ക്കും അതിൽ പങ്കുണ്ട്. സീസൺ ഏഴ് അനീഷിന്റെ പേരിൽ അറിയപ്പെടും. ഇനി ആ വൃത്തികെട്ട ഷോ കാണില്ല.
അനീഷ് ഒരു പെണ്ണിനോട് പോലും മോശമായി പെരുമാറുകയോ മോശം വാക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അതാണ് അവന്റെ ക്വാളിറ്റി. വീട്ടിൽ പഠിച്ചതല്ലേ പുറത്തിറങ്ങിയാലും കാണിക്കൂ. ഈ സീസണിൽ റോക്കി ഉണ്ടാകണമായിരുന്നു. ആരും അമ്മയ്ക്കോ അപ്പനോ വിളിക്കുമായിരുന്നില്ല. അനീഷ് ആറ് മാസം മാത്രമെ ഭാര്യയ്ക്കൊപ്പം ജീവിച്ചിട്ടുള്ളു.
പിന്നീട് ചെറിയ പ്രശ്നങ്ങളായി ഇരുവരും വേർപിരിഞ്ഞു. എല്ലാം നടന്നിട്ട് നാല്, അഞ്ച് വർഷമായി. ആ പെണ്ണ് വേറെ വിവാഹം ചെയ്തു. അനീഷിനെ കരിവാരിതേക്കാനാണ് ഡിവോഴ്സ് കേസും എഫ്ഐആറും വീണ്ടും ആളുകൾ പൊന്തിച്ച് കൊണ്ടുവന്നത്. അവന് കുഞ്ഞുങ്ങളൊന്നുമില്ലെന്നും നാട്ടുകാരി പറയുന്നു.


Click it and Unblock the Notifications











