അന്ന് ജാസ്മിൻ-​ഗബ്രി കോംബോയെ ക്രൂശിച്ചു, ജിസേലിനും ആര്യനും പിന്തുണ; വിമർശനത്തിന് മറുപടി നൽകി പ്രേക്ഷകർ

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ ജിസേലും ആര്യനും ചുംബിച്ചെന്ന ആരോപണത്തിന് പിന്നാലെ വ്യാപക വിമർശനമാണ് അനുമോൾക്ക് നേരെ വന്നത്. ജിസേലിനുണ്ടായ അപമാനം പലരും ചൂണ്ടിക്കാട്ടി. അനുമോളെ പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും തള്ളിപ്പറഞ്ഞു. അതേസമയം ചിലർ അനുമോളെ പിന്തുണയ്ക്കുന്നുമുണ്ട്. ഇവരിൽ ചിലർ സീസൺ 6 ൽ ജാസ്മിൻ-​ഗബ്രി കോംബോയുണ്ടാക്കിയ പ്രശ്നങ്ങളും അന്ന് പ്രേക്ഷകർ നടത്തിയ വിമർശനങ്ങളും ചൂണ്ടിക്കാട്ടി.

ജാസ്മിൻ-​ഗബ്രി കോംബോയെ കുറ്റപ്പെടുത്തിയവർ ഇന്ന് ജിസേൽ-ആര്യൻ കോംബോയെ അനുകൂലിക്കുന്നു എന്നാണ് വിമർശനം. "കഴിഞ്ഞ സീസൺ ജാസ്മിനെയും ഗബ്രിയേയും വെച്ച് പല കഥകളും സൈബർ അറ്റാക്കും ചെയ്തപ്പോൾ ഒന്നും മിണ്ടാത്ത പുരോഗമന വാദികൾ
ഇപ്പോൾ ഇറങ്ങിയതിന്റെ കാരണം എന്താണ്? അവർക്ക് അവിടെ കാണിക്കാമെങ്കിൽ പറയുന്നതാണോ കുറ്റം? അനുമോൾ ഒപ്പം" എന്നാണ് ഒരു പോസ്റ്റ്. പിന്നാലെ അഭിപ്രായങ്ങൾ വന്നു.

Jasmine  Gabri

ജാസ്മിൻ ഗബ്രിയുടെയും ആര്യന്റെയും ഗിസിലിന്റെയും ഗെയിം ഒന്നാണോ? നിങ്ങൾ എന്ത്‌ അറിഞ്ഞിട്ടാ പറയുന്നത് കപ്പ്‌ അടിക്കാൻ യോഗ്യത ഉള്ള രണ്ടാൾ ആയിരുന്നു ജാസ്മിനും ഗബ്രിയും ഇല്ലാത്ത കൊമ്പോ ഉണ്ടാക്കി അവർ റിലേഷനിൽ ആണോ എന്ന് പോലും അവർക്ക് പോലും അറിയാതെ നടന്നു പ്രേക്ഷകർക് ഒരു കൺഫ്യൂഷൻ ആക്കിയപ്പോഴാണ് പ്രേക്ഷകർ അവരെ വിട്ടത്. അത് പോലെ ആണോ ജിസേൽ ആര്യൻ അവർ എവിടേലും റിലേഷനിൽ ഉള്ളത് പോലെയോ കോമ്പോ ആയിട്ടോ നിന്നിട്ടുണ്ടോ. പ്രേക്ഷകർക്ക് ഇടയിൽ അവർ റിലേഷൻ ആണെന്ന് ഉള്ള എന്തേലും സൂചന തന്നിരുന്നോ? ഇല്ല ഒരുമിച്ചു കിടന്നു എന്ന് വെച്ചിട്ട് എന്തേലും പറഞ്ഞു ഉണ്ടാകുന്നതാണോ ഗെയിം?വെറും ചീപ്പ്‌ അതിനെ സപ്പോർട്ട് ചെയ്യാൻ 19985 വസന്തങ്ങളും എന്നാണ് ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്.

അനുമോളെ പിന്തുണച്ചും കമന്റുണ്ട്. ഞാന്‍ അനുമോള്‍ക്ക് ഒപ്പം അല്ല. പക്ഷെ ഇവിടെ ബിഗ് ബസ്സും പ്രേക്ഷകരും രണ്ട് പേര്‍ക്കും രണ്ട് ന്യായം കാണുന്നു എന്നത് ശെരിയല്ല. ജാസ്മിനെ വെച്ച് കണ്ടന്റ് ഉണ്ടാക്കിയിട്ട് ആ കുട്ടിയെ ലോകം മുഴുവന്‍ മോശമായി ചിത്രീകരിച്ച് ‌ടിആർപി കൂട്ടി. ഇന്ന് നേരെ മറിച്ച് വിഷയം ഉന്നയിച്ച അനുവിനെ നെ​ഗറ്റീവ് ആക്കാന്‍ നോക്കുന്നു. ജിന്റോയും സിബിനും നന്ദനയും ഒക്കെ ചെയ്ത കാര്യങ്ങൾ തന്നെയാണ് ഇവിടെ അനുവും ഷാനവാസും മസ്താനിയും ജിഷിനും ഒക്കെ ചെയതത്. അന്ന് ജിന്റോ പറഞ്ഞ കളവുകള്‍ ഒക്കെ എല്ലാരും വിശ്വസിച്ചു. എന്തായാലും ഒരു വര്‍ഷം എത്തുമ്പോൾ കാലം എല്ലാം തെളിയിച്ചു എന്ന് സമാധാനിക്കാം, ഒരു കമന്റിങ്ങനെ.

Gizel  Jasmine  Gabri

ജാസ്മിൻ-​ഗബ്രി സൗഹൃദത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആര്യനും ജിസേലും തമ്മിലുള്ള സൗഹൃദം. എടുത്ത് പറയേണ്ടത് സൗഹൃദത്തിൽ ജിസേലിനും ആര്യനുമുള്ള വ്യക്തതയാണ്. ജാസ്മിനും ​ഗബ്രിയും ഏറ്റവും പഴികേട്ടത് ബന്ധത്തിൽ വ്യക്തത വരുത്താത്തതാണ്. ഇപ്പോഴുണ്ടായ വിഷയം വലിച്ച് നീട്ടാതെ പക്വമായി നേരിടാനും ജിസേലിന് കഴിഞ്ഞു. ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഏറ്റവും കൂടുതൽ വിമർശനം കോംബോയായിരുന്നു ജാസ്മിൻ-​ഗബ്രി കോംബോ. ജാസ്മിന്റെ വ്യക്തി ജീവിതത്തെ പോലും ബാധിച്ച പ്രശ്നങ്ങൾ ഇത് കാരണമുണ്ടായി. കടുത്ത സെെബർ ആക്രമണമാണ് ജാസ്മിന് നേരിടേണ്ടി വന്നത്. എന്നാൽ ജിസേൽ, ആര്യൻ സൗഹൃദം ഇതുവരെയും പ്രേക്ഷകരുടെ ഹേറ്റിന് ഇടവരുത്തിയിട്ടില്ല. രണ്ട് പേരും ഒറ്റയ്ക്ക് നിന്നാണ് ​ഷോയിൽ മുന്നോട്ട് പോകുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X