ഭാര്യയുടെ ഫോട്ടോ പങ്കുവെക്കില്ല, സ്വാസികയുമായുള്ള ഇന്റിമേറ്റ് സീൻ ചെയ്യുമ്പോൾ ഷാനവാസ് ആദ്യം പറഞ്ഞത്

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥി ഷാനവാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. സഹമത്സരാർത്ഥിയായ ജിസേൽ തക്രാലിനെ എവിക്ഷന് നോമിനേറ്റ് ചെയ്തതിന് ഷാനവാസ് പറഞ്ഞ കാരണം പ്രേക്ഷകരിൽ പലർക്കും ഉൾക്കൊള്ളാനായില്ല. ജിസേൽ കേരള സംസ്കാരത്തിന് ചേരാത്ത വസ്ത്രം ധരിച്ചതാണ് നോമിനേറ്റ് ചെയ്യുന്നതിന് കാരണമായി ഷാനവാസ് പറഞ്ഞത്.

അറിയപ്പെടുന്ന നടനായ ഷാനവാസിൽ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്ന് പലരും പറയുന്നു. അതേസമയം ഷാനവാസിനെ അനുകൂലിക്കുന്നവരുമുണ്ട്. പൊതുവെ യാഥാസ്ഥിതികനാണ് ഷാനവാസെന്ന് ആരാധകർക്ക് അറിയാം. ഭാര്യക്കൊപ്പമുള്ള ഫോട്ടോ ഷാനവാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറേയില്ല. ഇതേക്കുറിച്ച് ഒരിക്കൽ ഷാനവാസ് സംസാരിച്ചിട്ടുണ്ട്.

Shanavas Shanu  Gizele

പ്രെെവസി കീപ്പ് ചെയ്യുന്നു. എന്റെ ഫാമിലിയെക്കുറിച്ച് 24 മണിക്കൂറും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും അവിടെയും ഇവിടെയും കൊണ്ടിട്ട് പബ്ലിക്കാക്കാനും എനിക്ക് താൽപര്യമില്ല. ഡിവോഴ്സ്‍ഡ് ആണെന്ന് പല കമന്റുകളും കേട്ടിട്ടുണ്ട്. ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ നേരെ മഞ്ചേരിയിലേക്ക് കയറിയിട്ട് ഏതെങ്കിലും ഓട്ടോ ഡ്രെെവറോട് ചോദിച്ചാൽ മതി. ഞാൻ ആ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ച് ജീവിച്ചയാളാണ്. ഷാനവാസിന്റെ വീടേതാണെന്ന് ചോദിച്ച് നേരെ അങ്ങോട്ട് വന്നാൽ മതിയെന്നും ഷാനവാസ് വ്യക്തമാക്കി. ഭാര്യയുടെ ഫോട്ടോ പങ്കുവെക്കാറില്ലെങ്കിലും മകന്റെ ഫോട്ടോ ഷാനവാസ് പോസ്റ്റ് ചെയ്യാറുണ്ട്.

നടി സ്വാസികയ്ക്കൊപ്പം അഭിനയിച്ച സീത എന്ന സീരിയലിലെ ഷാനവാസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഈ ഇരുവരും തമ്മിലുള്ള റൊമാന്റിക് സീൻ അന്ന് ഏറെ ചർച്ചയായതാണ്. സീരിയലുകൾ നായകനും നായികയും ഇത്രയും റാെമാന്റിക് രം​ഗങ്ങളിൽ അഭിനയിക്കുന്നത് അന്ന് പതിവില്ലാത്തതായിരുന്നു. എന്നാൽ സീത ഇക്കാര്യത്തിൽ വ്യത്യസ്തത പുലർത്തി. അതേസമയം സ്വാസികയ്ക്കൊപ്പം ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാൻ ഷാനവാസിന് തുടക്കത്തിൽ മടിയുണ്ടായിരുന്നു.

Shanavas Shanu
Photo Credit: Yotube / Asianet, Jiohotstar. Instagram / Swasika

മേക്കേർസിനോട് ഇക്കാര്യം പറഞ്ഞതുമാണ്. ഞാൻ യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് വരുന്നയാളാണ്. അതിനാൽ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ മടിയായിരുന്നു. ക്രൂവിന് അത് നന്നായി അറിയാം. സ്വാസികയോട് നന്ദി പറയണം. കാരണം സ്വാസികയാണ് ഈ സീനുകൾ ചെയ്യാൻ തനിക്ക് ആത്മവിശ്വാസം തന്നതെന്ന് അന്ന് ഷാനവാസ് പറഞ്ഞിരുന്നു.

സ്വാസികയെ എടുത്ത് പൊക്കുന്ന ഒരു സീനുണ്ട്. ആ സീൻ ഒഴിവാക്കാൻ ആദ്യം ഞാൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഒരു നടനെന്ന നിലയിൽ അത് ചെയ്യണമെന്ന് മനസിലാക്കിയതോടെ ആ സീൻ ചെയ്യാൻ തയ്യാറായെന്നും അന്ന് ഷാനവാസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഷാനവാസ് പിന്തിരിപ്പൻ ചിന്താ​ഗതിക്കാരനാണെന്ന വിമർശനം വരികെയാണ് ഭാര്യയെക്കുറിച്ചും സ്വാസികയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നത്.

വീട്ടമ്മമാരുടെ വോട്ടിന് വേണ്ടിയായിരിക്കാം ഷാനവാസ് ജിസേലിന്റെ വസ്ത്രധാരണം പരാമർശിച്ചതെന്ന് വിമർശനമുണ്ട്. എന്നാൽ പ്രേക്ഷകർ ഷാനവാസിന്റെ അഭിപ്രായം കാര്യമാക്കുന്നില്ല. ജിസേലിന് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. വസ്ത്രധാരണം ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഷാനവാസിന് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളത് സീരിയൽ പ്രേക്ഷകർക്കിടയിലാണ്. ബി​ഗ് ബോസിൽ ഇതുവരെ വലിയൊരു ചലനം ഉണ്ടാക്കാൻ ഷാനവാസിന് കഴിഞ്ഞിട്ടില്ല. അതേസമയം വരും ദിവസങ്ങളിൽ ​ഗെയിം മാറി മറിഞ്ഞേക്കാം.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X